കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലനിധി ഫണ്ട് അക്കൗണ്ടിലേക്ക് മാറ്റി കോടികള്‍ തട്ടി; മുഖ്യപ്രതി അറസ്റ്റില്‍

ജലനിധി പ്രൊജക്ട് ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി കോടികള്‍ തട്ടിയ കേസിലെ പ്രതിയെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.

Google Oneindia Malayalam News

മലപ്പുറം: ജലനിധി ഓഫീസിലെ ഫണ്ടില്‍ നിന്ന് 6 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പ്രവീണ്‍കുമാറിനെ അറസ്റ്റ് ചെയ്തു. ജലനിധി ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ 41 പഞ്ചായത്തുകളിലെ ശുദ്ധജല, ശുചിത്വ പദ്ധതികളാണ് മലപ്പുറം മേഖലാ ഓഫീസ് കൈകൈര്യം ചെയ്യുന്നത്. പഞ്ചായത്തുകള്‍ക്ക് പണം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മേഖലാ പ്രൊജക്ട് ഡയറക്ടറാണ് ഒപ്പ് വയ്ക്കുന്നത്. ഓഫീസിലെ അക്കൗണ്ടന്റായ പ്രവീണ്‍കുമാര്‍ രേഖകളില്‍ കൃത്രിമം കാണിച്ചാണ് 6 കോടി തട്ടിയെടുത്തത്. ജലനിധി റീജണല്‍ പ്രോജക്ട് ഡയറക്ടര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചത്.

രണ്ടും മൂന്നും പ്രതികളെ മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ചയായി മുങ്ങി നടക്കുകയായിരുന്ന പ്രവീണ്‍ കുമാറിനെ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി വാങ്ങിക്കൂട്ടിയ വാട്, ഭൂമി, ആഡംബര കാര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ 2 ആഡംബര ഫഌറ്റുകളും മലപ്പുറം അങ്ങാടിപ്പുറത്ത് 2 വീടുകളും വാങ്ങിയിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ കോടികള്‍ വിലമതിക്കുന്ന 40 സെന്റ് ഭൂമിയും ഇയാളുടെ പേരിലുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Arrest

21,000 രൂപ മാസശമ്പളം ലഭിക്കുന്ന പ്രവീണ്‍കുമാറിന് ഇത്രയധികം സ്വത്തു വന്നതിനെക്കുറിച്ചാണ് പോലീസ് ആദ്യം അന്വേഷിച്ചത്. പ്രവീണിന്റെ ഭാര്യ ദീപ, സഹോദരിയുടെ മകന്‍ മിഥുന്‍ കൃഷ്ണ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്നാണ് നീലേശ്വരത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്ത്. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
English summary
In a shocking incident, crores of rupees was found to have been siphoned off from the World Bank funded rural water supply project, Jalanidhi.Malappuram Police arrested the accused from Kasargod here on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X