Get Updates
Get notified of breaking news, exclusive insights, and must-see stories!

News Updates Live Today: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ അറിയാം

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞ നിലയിലാണ് ഇപ്പോഴുള്ളത്. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് നൽകിയിട്ടില്ല.അതിനിടെ കോവിഡ് വ്യാപനം രാജ്യത്തെ വീണ്ടും ആശങ്കയിലേക്ക് തള്ളി വിടുമ്പോൾ കേരളവും വ്യത്യസ്‌തമല്ല. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. നിലമ്പൂരിൽ മൂന്ന് മുന്നണികളും പ്രചാരണം ശക്തമാക്കുകയാണ്. ദേശീയ-അന്തർദേശീയ സംഭവവികാസങ്ങൾ വേറെയുമുണ്ട്. ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം.

newsupdatestoday

Jun 05, 2025, 11:32 pm IST

വീണ്ടും മാവോയിസ്റ്റ് വേട്ട

നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ന്റെ മുതിർന്ന നേതാവ് സുധാകറിനെ വധിച്ചു. വ്യാഴാഴ്ച ബിജാപൂർ ജില്ലയിലെ വനങ്ങളിൽ നടന്ന ഏറ്റുമുട്ടലിലാണ് സുധാകർ കൊല്ലപ്പെട്ടത്. 21 വർഷം മുമ്പ് ആന്ധ്രാപ്രദേശ് സർക്കാരുമായി സമാധാന ചർച്ചകളിൽ പങ്കെടുത്തിരുന്ന അദ്ദേഹം സിപിഐ (മാവോയിസ്റ്റ്) ന്റെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.
Jun 05, 2025, 11:20 pm IST

ഷി ജിൻപിങ്ങുമായി സംസാരിച്ച് ട്രംപ്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണില്‍ സംസാരിച്ച് ഡൊണാള്‍ഡ് ട്രംപ്. ഷി ജിൻപിങ്ങുമായി ദീർഘവും വളരെ മികച്ചതുമായ ഫോൺ സംഭാഷണം നടത്തിയെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. 90 മിനിറ്റ് നീണ്ട സംഭാഷണത്തിന് തുടക്കമിട്ടത് ട്രംപാണ് എന്ന് ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സിൻഹുവ സ്ഥിരീകരിച്ചു.
Jun 05, 2025, 9:36 pm IST

അപകടത്തില്‍ നടപടി

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ നടപടിയുമായി സർക്കാർ. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ തന്റെ സർക്കാർ സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പോലീസ് കമ്മീഷണറെയും ഡെപ്യൂട്ടി കമ്മീഷണറെയുമാണ് സസ്‌പെൻഡ് ചെയ്തത്. അടുത്ത നടപടി ആർ‌ സി ‌ബിക്കും ക്രിക്കറ്റ് ബോഡിനും എതിരായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Jun 05, 2025, 8:36 pm IST

നാളെ അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് നാളെ കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 'ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും' എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. പിന്നാലെ 'ഒന്നു മുതൽ 12 വരെയുള്ള ക്‌ളാസുകൾ ഉള്ള സ്‌കൂളുകൾക്ക് നാളെ (ജൂൺ 6)അവധി ആയിരിക്കുമെന്ന്' പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു.
Jun 05, 2025, 7:34 pm IST

പ്രതികരിച്ച് ഗവർണ്ണർ

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ മന്ത്രിമാർ പങ്കെടുക്കാതിരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചു ഗവർണർ രാജേന്ദ്ര അർലേക്കർ. ഇത് എന്ത് മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ചോദിച്ച അദ്ദേഹം ഭാരതാംബയുടെ ചിത്രം നീക്കണമെന്ന നിലപാടിനെ രൂക്ഷമായി വിമർശിച്ചു. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് നീക്കാൻ കഴിയില്ലെന്നും, അത് ഭാരതത്തിന്റെ പ്രതീകമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Jun 05, 2025, 6:43 pm IST

ഭാരതാംബയെ ആർഎസ്എസിന് വിട്ടു കൊടുക്കുകയല്ലെ: സുരേഷ് ഗോപി

രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താന്‍ വിസമ്മതിച്ച മന്ത്രിയുടെ നടപടിയില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബഹിഷ്കരണത്തിലൂടെ ഭാരതാംബയെ ആർഎസ്എസിന് വിട്ടുകൊടുക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. രാജ്ഭവനിലെ പരിസ്ഥിതി പരിപാടിയിൽ നിന്ന് കൃഷിമന്ത്രി വിട്ടുനിന്നത് ഓരോരുത്തരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
Jun 05, 2025, 6:20 pm IST

പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാർഹം: പിഎംഎ സലാം

നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണ്. വെള്ളിയാഴ്ച കൂടി അവധിയായി പ്രഖ്യാപിക്കണം.ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് ജൂൺ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെരുന്നാൾ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാർഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാൾ ശനിയാഴ്ച ആയതിനാൽ പ്രത്യേക അവധി നൽകേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിൻവലിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെടുന്നു.
Jun 05, 2025, 4:53 pm IST

വികസനം മുന്നോട്ട് വെക്കുന്നത് എന്‍ഡിഎ; രാജീവ് ചന്ദ്രശേഖർ

നിലമ്പൂരിൻ്റെ പുരോഗതിക്കായി എൻഡിഎയുടെ അഡ്വ. മോഹൻ ജോർജിന് വോട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. ഈ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ രണ്ട് സാധ്യതകളാണുള്ളത്. ഒരു വശത്ത് ഇൻഡി സഖ്യത്തിൻ്റെ വികസനവിരുദ്ധ രാഷ്ട്രീയവും, മറുവശത്ത് ബിജെപി-എൻഡിഎയുടെ വികസന രാഷ്ട്രീയവും. ഇവിടെ ജനങ്ങൾ ഉചിതമായ തീരുമാനം എടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞും.
Jun 05, 2025, 3:53 pm IST

അന്‍വറിന് ചിഹ്നമായി

നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി പിവി അന്‍വറിന് ചിഹ്നമായി. കത്രിക ചിഹ്നത്തിലാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്ന് ജനവിധി തേടുക. ഓട്ടോറിക്ഷ ചിഹ്നം വേണമെന്ന് നേരത്തെ അന്‍വര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് തവണയും അന്‍വര്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു മത്സരിച്ചിരുന്നത്.
Jun 05, 2025, 3:37 pm IST

ബെംഗളൂരു ദുരന്തം

സൗജന്യപ്രവേശനം വെല്ലുവിളിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അതാണ് വലിയ ദുരന്തത്തിന് വഴി വെച്ചതെന്നും സര്‍ക്കാര്‍. ഹൈക്കോടതി വിഷയം പരിഗണിക്കുന്നു
Jun 05, 2025, 3:25 pm IST

നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

നിലമ്പൂരില്‍ മത്സരിക്കുന്നത് പത്ത് സ്ഥാനാര്‍ത്ഥികള്‍. പിവി അന്‍വര്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയില്ല. അന്‍വറിന്റെ അപരന്‍ അടക്കം നാല് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു
Jun 05, 2025, 2:58 pm IST

അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ വസ്തുക്കളുടെ പട്ടിക പുറത്ത്‌

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്‌നറില്‍വെള്ളവുമായി ചേര്‍ന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിന്‍ വാതകമായി മാറുന്ന കാല്‍സ്യം കാര്‍ബൈഡായിരുന്നു. ക്യാഷ് എന്ന് എഴുതിയ നാല് കണ്ടെയ്‌നറില്‍ കശുവണ്ടിയായിരുന്നു. മറ്റ് കണ്ടെയ്‌നറുകളില്‍ തേങ്ങയും തടിയുമായിരുന്നു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
Jun 05, 2025, 2:25 pm IST

ഷഹബാസ് വധക്കേസ്; പ്ലസ് വൺ പ്രവേശനം നേടി കുറ്റാരോപിതർ

ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടി. അഞ്ച് വിദ്യാർത്ഥികളാണ് ഇന്ന് പ്ലസ് വൺ പ്രവേശനം നേടിയത്. താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്.
Jun 05, 2025, 2:06 pm IST

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അനാവശ്യം; രാജീവ് ചന്ദ്രശേഖർ

നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഉപതിരഞ്ഞെടുപ്പിന് കാരണമായവർ തന്നെ വീണ്ടും മത്സരിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ നാല് സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്, എൽഡിഎഫും യുഡിഎഫും എസ്‌ഡിപിഐയും പിവി അൻവറും സഖ്യത്തിനിലുണ്ട്, ബിജെപി മാത്രമാണ് ഒറ്റയ്ക്ക് മത്സരിക്കുന്നത്.
Jun 05, 2025, 1:21 pm IST

സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്‌ച മാത്രം

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്‌ച. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രണ്ട് ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ നാളത്തെ അവധിയാണ് മറ്റെന്നാളത്തേക്ക് മാറ്റിയത്. നേരത്തെ ബക്രീദ് ജൂൺ ആറിനാവും എന്ന കണക്ക് കൂട്ടലിൽ വെളിയാഴ്‌ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ജൂൺ ഏഴിലേക്ക് മാറ്റിയത്.
Jun 05, 2025, 12:52 pm IST

പിവി അൻവറിന് മുന്നിൽ വാതിൽ തുറക്കില്ലെന്ന് വിഡി സതീശൻ

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വി അൻവറിന്റെ പ്രസ്‌താവനകൾക്ക് മറുപടിയില്ല. ചർച്ചയുടെ വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷെ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു.
Jun 05, 2025, 12:28 pm IST

കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം; ഇടപെടലുമായി ഹൈക്കോടതി

കൊച്ചി തീരത്തിന് അടുത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. മുങ്ങിയ കണ്ടെയ്‌നറുകളില്‍ എന്തായിരുന്നു? എന്നാണ് ഹൈക്കോടതി ചോദിച്ചത്. മുങ്ങിയ കണ്ടെയ്‌നറുകള്‍ മൂലമുള്ള പാരിസ്ഥിതിക പരിണിതഫലങ്ങള്‍ എന്താകുമെന്നും കോടതി ആരാഞ്ഞു. പൊതു ഇടങ്ങളിൽ വിവരങ്ങള്‍ ലഭ്യമാക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Jun 05, 2025, 12:02 pm IST

വിഡി സതീശനെ മുക്കാൽ പിണറായി എന്ന് വിശേഷിപ്പിച്ച് പിവി അൻവർ

നിലമ്പൂരിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ യുഡിഎഫിന് മുന്നിൽ ഉപാധികൾ വച്ച് പിവി അൻവർ. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് നൽകണം, അല്ലെങ്കിൽ വിഡി സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റുകയോ ചെയ്യണമെന്നാണ് അൻവറിന്റെ ആവശ്യം. അൻവർ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. വിഡി സതീശൻ മുക്കാൽ പിണറായി ആണെന്നും അൻവർ ആരോപിച്ചു.
Jun 05, 2025, 11:36 am IST

പിവി അൻവറിന് പിന്തുണയുമായി കെ സുധാകരൻ എംപി

പിവി അൻവറിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിവി അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചു വരണ്ടെന്ന് പറയില്ല. രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു. തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ് അൻവറെന്നും ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി അദ്ദേഹം മാറിയതിൽ ദുഖമുണ്ടെന്നും സുധാകരൻ പറഞ്ഞു.
Jun 05, 2025, 11:24 am IST

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 4866 ആയി ഉയർന്നു

രാജ്യത്തെ കോവിഡ് ബാധയിൽ കുറവില്ല. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 564 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 4866 ആയി ഉയർന്നു. ഈ കാലയളവിൽ കുറഞ്ഞത് 7 മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു.
Jun 05, 2025, 10:59 am IST

നഴ്‌സിംഗ് കോളേജുകളുടെ അഫിലിയേഷൻ ജൂൺ പത്തിനകം പൂർത്തിയാക്കും

ഈ വർഷത്തെ നഴ്‌സിംഗ്, പാരാമെഡിക്കല്‍ പ്രവേശനത്തിനായി സ്വാശ്രയ നഴ്‌സിങ് കോളജുകളുടെ അഫിലിയേഷന്‍ നടപടികള്‍ ജൂൺ പത്തിനകം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ജൂണ്‍ പത്തിനകം ആരോഗ്യ സര്‍വകലാശാലയും കേരള നഴ്‌സിംഗ് കൗണ്‍സിലും കോളജുകള്‍ക്കുള്ള അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കും. മന്ത്രി വീണ ജോർജും സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റുകളും തമ്മിൽ നടന്ന ചർച്ചയിലാണ് ധാരണയിൽ എത്തിയത്.
Jun 05, 2025, 10:53 am IST

മഞ്ഞുമ്മൽ ബോയ്‌സ്‌ സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് നോട്ടീസ്

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷഹിറിന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. മരട് പോലീസാണ് നോട്ടീസ് കൈമാറിയത്. സൗബിൻ ഷാഹിറിന് പുറമേ സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
Jun 05, 2025, 10:33 am IST

കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങി മരിച്ചു

കോഴിക്കോട് കൊടുവള്ളി നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി മുക്കിലങ്ങാടി സ്വദേശിയായ ലോഹിതാക്ഷനാണ് മരിച്ചത്. അംഗപരിമിതിയുള്ളയാളായിരുന്നു ലോഹിതാക്ഷൻ. അദ്ദേഹത്തിന്റെ വാക്കറും ഒരു കവറും പാലത്തിന്റെ കൈവരിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Jun 05, 2025, 10:11 am IST

കഞ്ചാവ് കേസ്; യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി കുറ്റപത്രം

കഞ്ചാവ് കേസിൽ നിന്നും സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ രണ്ട് പ്രതികൾ മാത്രമാണുള്ളത്. എംഎൽഎയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയായി ആദ്യം എഫ്ഐആർ ഇട്ടിരുന്നു. പിന്നീടാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കനിവ് ഉൾപ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം നൽകിയിരിക്കുന്നത്.
Jun 05, 2025, 9:43 am IST

പുടിനുമായി സംസാരിച്ചെന്ന് ഡൊണാൾഡ് ട്രംപ്

റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തക്കതായ തിരിച്ചടി റഷ്യ നൽകുമെന്ന് പുടിൻ പറഞ്ഞതായാണ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ ചർച്ച ചെയ്‌തു എന്നാണ് ട്രംപ് പറയുന്നത്.
Jun 05, 2025, 9:05 am IST

ദേശീയപാത നിർമ്മാണത്തിന്റെ കാലനാണ് കെസി വേണുഗോപാൽ; മുഹമ്മദ് റിയാസ്

കെസി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന്റെ കാലനാണ് കെസി വേണുഗോപാലെന്ന് റിയാസ് പറഞ്ഞു. 2011- 2016 കാലത്ത് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥ മൂലം മുടങ്ങിപ്പോയ പദ്ധതിയാണ് ഇതെന്നും അതിനാൽ ഈ പദ്ധതി ആരും പൂർത്തികരിക്കേണ്ട എന്ന നിലപാടാണ് വേണുഗോപാലിനുള്ളതെന്നും റിയാസ് ആരോപിച്ചു.
Jun 05, 2025, 8:37 am IST

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് കൂടി അവസരം

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് കൂടി സ്‌കൂളുകളില്‍ പ്രവേശനം നേടാൻ സാധിക്കും. ഇന്ന് വൈകീട്ട് 5 മണി വരെ സ്‌കൂളില്‍ ചേരാനുള്ള അവസരം ഉണ്ടാവും. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്ക് താൽക്കാലിക അഡ്‌മിഷൻ നേടാം.
Jun 05, 2025, 8:10 am IST

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
Jun 05, 2025, 7:32 am IST

ചിന്നസ്വാമി സ്‌റ്റേഡിയം ദുരന്തത്തിൽ മരിച്ച 11 പേരെയും തിരിച്ചറിഞ്ഞു

ആർസിബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവൺ എന്നിവരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരിൽ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14- കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ 5 സ്ത്രീകളാണ് ഉൾപ്പെടുന്നത്.
Jun 05, 2025, 7:07 am IST

ദേശീയപാതയിലെ തകർച്ച; എൻഎച്ച്എഐ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും

നി‍ർമ്മാണത്തിലിക്കെ ദേശീയപാത വിവിധയിടങ്ങളിലായി തകർന്ന സംഭവത്തിൽ എൻഎച്ച്എഐ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസിനിടെയാണ് ദേശീയ പാത വിഷയം കോടതി സ്വമേധയാ പരിഗണിച്ചത്. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+