കേരളത്തിൽ എൻഡിഎ രണ്ട് സീറ്റുകൾ നേടും; എൽഡിഎഫുമായി ഒപ്പത്തിനൊപ്പം, ഞെട്ടിക്കുന്ന സർവേ ഫലം പുറത്ത്
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി ന്യൂസ് 18 പുറത്തുവിട്ട മെഗാ ഒപീനിയൻ പോൾ സർവേയിൽ കേരളത്തിൽ ഞെട്ടിക്കുന്ന ഫലം. ഏറെനാളത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ അഭിലാഷങ്ങൾ പൂവണിയുമെന്നും ഇവിടെ രണ്ട് സീറ്റുകൾ അവർ സ്വന്തമാകുമെന്നുമാണ് സർവേ ഫലത്തിൽ പറയുന്നത്.
കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ 14 ഇടത്ത് യുഡിഎഫ് വിജയിക്കുമെന്നാണ് സർവേയിൽ പറയുന്നത്. നാലിടത്താണ് എൽഡിഎഫിന് സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ ആദ്യമായി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നാണ് ഈ സർവേ ഫലം പറയുന്നത്. രണ്ട് സീറ്റുകളാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി നേടുമെന്ന് സർവേയിൽ പറയുന്നത്.

രാജ്യത്തെ 21 പ്രധാന സംസ്ഥാനങ്ങളിലെ 518 ലോക്‌സഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ സർവേയാണ് ന്യൂസ് 18 ഇന്ന് പുറത്തുവിട്ടത്. 1,18,616-ലധികം പേർ പങ്കെടുത്ത സർവേയിൽ, 95% ലോക്‌സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന വോട്ടർമാരുമായി ആശയം വിനിമയം നടത്തിയെന്നാണ് ന്യൂസ് 18 അവകാശപ്പെടുന്നത്.
അതേസമയം, കേരളത്തിൽ ഇക്കുറി ശക്തമായ പ്രചാരണമാണ് ബിജെപി നടത്തി കൊണ്ടിരിക്കുന്നത്. രണ്ട് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ മത്സര രംഗത്തുണ്ട് താനും. രാജീവ് ചന്ദ്രശേഖറും, വി മുരളീധരനും മത്സരിക്കുന്നു. തൃശൂരിൽ സുരേഷ് ഗോപിയും ജയപ്രതീക്ഷയിലാണ്. മണ്ഡലത്തിൽ ശക്തമായ പ്രവർത്തനമാണ് ബിജെപി നടത്തുന്നത്.
തൃശൂരിൽ സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ നേതാവ് വിഎസ് സുനിൽകുമാറും, യുഡിഎഫിന് വേണ്ടി കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ മുരളീധരനുമാണ് രംഗത്തുള്ളത്. സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടത്തിയ ബിജെപി പ്രചാരണത്തിൽ ഒരുപടി മുന്നിൽ എത്താനുള്ള ശ്രമങ്ങൾ തുടക്കത്തിലേ ആരംഭിച്ചിരുന്നു.
എന്നാൽ കെ മുരളീധരന്റെ വരവോടെ മണ്ഡലത്തിലെ പോരാട്ടം കൂടുതൽ തീവ്രമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. തൃശൂരിന് പുറമെ ബിജെപി ജയപ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആറ്റിങ്ങൽ. വി മുരളീധരനാണ് ഇവിടെ രംഗത്തിറങ്ങുന്നത്. കൂടാതെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ബിജെപി ജയസാധ്യത കൽപ്പിക്കുന്നുണ്ട്.
ദക്ഷിണേന്ത്യയിൽ ഇതുവരെ കടന്നുകയറാൻ കഴിയാത്ത സംസ്ഥാനം എന്ന നിലയിൽ കേരളത്തെ വളരെ പ്രാധാന്യത്തോടെയാണ് ഓരോ തിരഞ്ഞെടുപ്പിലും ബിജെപി കേന്ദ്ര നേതൃത്വം ഉറ്റുനോക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കരുത്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ അവർ നിശ്ചയിച്ചതും. ഇനിയും നാല് സീറ്റുകളിൽ കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. അതിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടും ഉണ്ടെന്നതാണ് ശ്രദ്ധേയം.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications