കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകം ഈ വർഷം നൽകും-മന്ത്രി

  • By Sreejith Kk
Google Oneindia Malayalam News

വടകര:അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകങ്ങൾ വിദ്യാലയങ്ങൾ അടക്കുന്ന മാർച്ച് 31 ന് മുൻപ് വിദ്യാർത്ഥികൾക്ക് നൽകാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊസി രവീന്ദ്രനാഥ് പറഞ്ഞു.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മടപ്പള്ളിയിലെ അഞ്ചു വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മാപ്പിളിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഹോളി ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ മൃതദേഹം കുളിമുറിയിൽ! നഗ്നരായി പരസ്പരം ചേർന്നുകിടന്ന്...
സര്‍ക്കാര്‍ലക്ഷ്യമിടുന്നത് പാര്‍ശ്വവല്‍ക്കരണമൊഴിവാക്കിയുള്ള അക്കാഡമിക് മികവാണ്.പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ 1.5 ലക്ഷം വിദ്യാര്‍ത്ഥികളെ കഴിഞ്ഞവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും ശ്രദ്ധ നല്‍കേണ്ടതുണ്ട്. അക്കാദമിക് മികവാണ് വിദ്യാലയത്തിന്റെ മികവ്.അക്കാദമിക് മാസ്റ്റർ പ്ലാൻ ഉണ്ടാക്കുന്നതോടൊപ്പം മാസ്റ്റർ പ്ലാനിലെ ആക്‌ഷൻ പ്ലാനുകളും ഉണ്ടാകണം.തുടർന്ന് ഓരോ കുട്ടിക്കും അക്കാദമിക് പ്ലാൻ ഉണ്ടാക്കിയാൽ മാത്രമേ സർഗ്ഗ ശേഷി നേടാൻ കഴിയുകയുള്ളൂ.ഏതെങ്കിലും തൊഴിൽ നേടുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം.

 ravindranath

വിദ്യാഭ്യാസത്തിന്റെ ധാർഷ്ടനികത വിദ്യാർത്ഥികൾക്ക് നൽകണം.സംസ്ഥാനത്തെ 320 വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ജൂൺ 30 ന് മുൻപായി പുതുക്കി പണിയും.കാഴ്ച കുറവുള്ള കുട്ടികൾക്ക് രാജ്യത്ത് ആദ്യമായി ബ്രേയ്‌നി എന്ന ടെക്സ്റ്റ് ബുക്ക് തയ്യാറാക്കി സർക്കാർ പാർശ്വവൽക്കരണം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.യുഎല്‍സിസിഎസുമായി ചേര്‍ുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് 140 അസംബ്ലി നിയോജക മണ്ഡലങ്ങളിലും ഒരു സ്‌ക്കൂള്‍വീതം ഹൈടെക്ക് ആക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം പുരോഗമിച്ചു വരികയാണ്. സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതോടെ അവ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരുകയും, വിദ്യാര്‍ത്ഥികള്‍ക്ക് കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മികവുറ്റ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങില്‍ വടകര എംഎല്‍എ സികെ നാണു അദ്ധ്യക്ഷത വഹിച്ചു. മാപ്പിള്‍ പദ്ധതി രൂപരേഖയും ലോഗോയും വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു. യുഎല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ ടിപി സേതുമാധവന്‍ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി യുഎല്‍ എഡ്യൂക്കേഷന്‍ സ്‌ക്കൂള്‍ കോര്‍ഡിനേറ്റര്‍ കെഎം സത്യന്‍,വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ,ടികെ രാജൻ മാസ്റ്റർ,കിഴക്കയിൽ ഗോപാലൻ,പി പ്രസീത,ഇ കെ സുരേഷ് കുമാർ,അനിമോൾ കുര്യൻ,എം.സെൽവമണി,ടിപി ബിനീഷ്,ടിഎം.രാജൻ,കെ സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ത്യയെ വെല്ലും കേരളം!!! പക്ഷേ, പിണറായിക്ക് മെഡിക്കൽ ചെക്ക് അപ്പ് അങ്ങ് അപ്പോളോയിൽ... വിശ്വാസമില്ലേഇന്ത്യയെ വെല്ലും കേരളം!!! പക്ഷേ, പിണറായിക്ക് മെഡിക്കൽ ചെക്ക് അപ്പ് അങ്ങ് അപ്പോളോയിൽ... വിശ്വാസമില്ലേ

മധുവിന്റെ ദേഹത്ത് അൻപത് മുറിവുകൾ.. വാരിയെല്ല് തല്ലിയൊടിച്ചു!! രണ്ട് ദിവസം മുൻപും ആക്രമിക്കപ്പെട്ടു!മധുവിന്റെ ദേഹത്ത് അൻപത് മുറിവുകൾ.. വാരിയെല്ല് തല്ലിയൊടിച്ചു!! രണ്ട് ദിവസം മുൻപും ആക്രമിക്കപ്പെട്ടു!

English summary
next academic year text books will distribute this year says c ravindranath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X