രണ്ട് ദിവസത്തെ ശമനത്തിന് വിട; അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ശക്തമായ മഴ
കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണമെന്നാണ് പ്രവചനം. തെക്ക് കിഴക്കന്‍ അറബികടലില്‍ ലക്ഷദ്വീപ് തീരത്തിനു സമീപവും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലുമാണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ചൊവ്വ വരെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമാകും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളിലും യെല്ലോ അളര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ മഴക്ക് ശമനമുണ്ട്. ഇന്നലെയും ഇന്നും കേരളത്തില്‍ മഴ കുറവായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. അതിന് മുമ്പ് ശക്തമായ മഴയായിരുന്നു കേരളത്തിന് ലഭിച്ചത്. ധാരാളം നാശനഷ്ടങ്ങളും റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ഏക്കറ് കണക്കിന് കൃഷിയിടത്തില്‍ വെള്ളം കയറി കൃഷി നശിക്കുകയും, സംസ്ഥാനത്ത് അഞ്ചിലേറെ പേര്‍ മരിക്കുകയും ചെയ്തിരുന്നു. മലയോര ഭാഗത്ത് ഉരുള്‍പൊട്ടലും ഉണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. കണ്ണൂര്‍, കേഴിക്കോട്, മലപ്പുറം, പാലക്കാട്, ജൃശ്ശൂര്‍ ജില്ലകളിലാണ് മഴ കൂടുതല്‍ നാശനഷ്ടം വരുത്തിവെച്ചത്.
തമിഴ് നാട്ടിലും കര്‍ണാടകയിലും മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച രാവിലെ കിഴക്കന്‍-മധ്യ അറബിക്കടലിനും അതിനടുത്തുള്ള തെക്കുകിഴക്കന്‍ അറബിക്കടലിനും മുകളില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ഇത് കിഴക്കോട്ട് നീങ്ങി വെള്ളിയാഴ്ച കേരള തീരത്തെത്തുമെന്നാണ് പ്രവചനം. ഈ കാലയളവില്‍ ദക്ഷിണേന്ത്യയില്‍ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതുണ്ടെന്ന് കാലാവസ്ത നിരീക്ണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കും. തീരപ്രദേശങ്ങളിലും മഴ ശക്തമാകുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തമിഴ്‌നാടിന്റെ തെക്ക് ഭാഗത്തും കര്‍ണാടക തീര പ്രദേശത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അമിത് ഷായെ കണ്ടു, പിന്നാലെ കേന്ദ്രം ബിഎസ്എഫ് സാന്നിധ്യം വര്‍ധിപ്പിച്ചു, പ്രതിക്കൂട്ടിലായി ചന്നി
ഇന്ന് രാവിലെ കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ഇത് ക്രമേണ തീവ്രമാകാനും വ്യാഴാഴ്ച കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിന് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഇത് വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറ്-മധ്യ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായിരിക്കാം, തുടര്‍ന്ന് ശനിയാഴ്ച രാവിലെ വടക്കന്‍ ആന്ധ്രാ തീരത്തും ഞായറാഴ്ച രാവിലെ തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തും എത്താമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയും ഇടിമിന്നലും ഉള്ള ന്യൂനമര്‍ദ്ദം വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്നാണ് പ്രവചനം. കൂടാതെ, കിഴക്കന്‍ ഇന്ത്യയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച മുതല്‍ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്, അതേസമയം ശനിയാഴ്ച മുതല്‍ മധ്യ ഇന്ത്യയിലും ഉത്തരേന്ത്യയിലും. ഒഡീഷ, ആന്ധ്രാപ്രദേശ് ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications