ഐഎസിനെ സഹായിക്കുന്നയാള്‍ക്കായി തിരുവനന്തപുരത്ത് എന്‍ഐഎ റെയ്ഡ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ ഐ എയുടെ റെയ്ഡ്. തീവ്രവാദ സംഘടനയായ ഐ എസ് ഐ എസിനെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്ന് എന്‍ ഐ എ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടിയാണ് റെയ്ഡ്.
തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായ തെരച്ചിലാണ് എന്‍ ഐ എ നടത്തുന്നത്. തമിഴ്‌നാട് സ്വദേശിയായ സാത്തിക്ക് ബാച്ചക്ക് വേണ്ടി കഴിഞ്ഞ നാല് മാസമായി എന്‍ ഐ എ തെരച്ചില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലും എന്‍ ഐ എ എത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മയിലാടും തുറൈയില്‍ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാത്തിക്ക് ബാച്ചയും സംഘവും രക്ഷപ്പെട്ടിരുന്നു. ഐ എസ് ഐ എസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു, വിഘടനവാദ സംഘടനകള്‍ രൂപീകരിച്ച് ഐ എസ് ഐ എസ് റിക്രൂട്ടിംഗില്‍ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാത്തിക്ക് ബാച്ചക്ക് എതിരെയുള്ളത്.
തിരുവനന്തപുരത്ത് നടന്ന പരിശോധനയില്‍ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട് എന്ന് എന്‍ ഐ എ വ്യക്തമാക്കി. തിരുവനന്തപുരത്തിന് രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തുന്നുണ്ട്.
മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13 സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നുണ്ട്. നിരവധി പേരെ ഇതിനോടകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നുമാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന സൂചന.
വന്നു...കണ്ടു...കീഴടക്കി; മീര അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും കലക്കന്‍
മധ്യപ്രദേശിലെ ഭോപ്പാല്‍, റെയ്സന്‍ ജില്ലകളിലാണ് എന്‍ ഐ എ തെരച്ചില്‍ നടത്തുന്നത്. ഗുജറാത്തിലെ ബറൂച്ച്, സൂറത്ത്, നവസാരി, അഹമ്മദാബാദ് ജില്ലകള്‍, ബിഹാറിലെ അരാരിയ ജില്ല, കര്‍ണാടകയിലെ ഭട്കല്‍, തുംകൂര്‍ സിറ്റി ജില്ലകള്‍, മഹാരാഷ്ട്രയിലെ കോലാപ്പൂര്‍, നന്ദേഡ് ജില്ലകള്‍, ഉത്തര്‍പ്രദേശിലെ ദേവ്ബന്ദ് ജില്ലകള്‍ എന്നിവടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
എന്‍ ഐ എ സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പല സ്ഥലങ്ങളിലും സുരക്ഷ ഉദ്യേഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ തീവ്രവാദ വിരുദ്ധ വിഭാഗവും ഏജന്‍സിയും ഉത്തരവിട്ടതിനെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം 2022 ജൂലൈ 22 രാത്രി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിുന്നു.
പി എഫ് ഐ 'ടെറര്‍ മോഡ്യൂള്‍' കേസ് അടുത്തിടെ ബിഹാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications