കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ്ആപ്പ് നുണയുമായി നികേഷ് കുമാറിന് മുന്നിൽ, ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ചു, വീഡിയോ വൈറൽ

  • By Anamika Nath
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ വലിയ പ്രചാരണമാണ് വാട്സ്ആപ്പും ഫേസ്ബുക്കും കേന്ദ്രീകരിച്ച് സംഘപരിവാർ അനുകൂലികൾ അഴിച്ച് വിടുന്നത്. വ്യാജ ചിത്രങ്ങളടക്കം ഉപയോഗിച്ചുളള നുണ പ്രചാരണവും നടക്കുന്നു. അക്കൂട്ടത്തിലൊന്ന് ന്യൂയോർക്ക് ടൈംസിലെ മാധ്യമപ്രവർത്തകയായ സുഹാസിനി രാജ് ശബരിമലയിലേക്ക് വന്നതുമായി ബന്ധപ്പെട്ടാണ്. സുഹാസിനിയും യെച്ചൂരിയും തമ്മിൽ ബന്ധമുണ്ട് എന്ന് വ്യാജ ചിത്രം ഉപയോഗിച്ചാണ് പ്രചാരണം.

ഈ ചിത്രം വ്യാജമാണ് എന്നത് മാധ്യമങ്ങൾ വാർത്ത നൽകിയതുമാണ്. എന്നിട്ടും
ഇത്തരം വാട്സ്ആപ്പ് ഫോർവേർഡ് നുണകളുമായി 9 മണി ചാനൽ ചർച്ചയിൽ പോയാൽ എങ്ങനിരിക്കും? അതും ബിജെപിയുടെ സംസ്ഥാന നേതാവ്. റിപ്പോർട്ടർ ചാനലിൽ വാട്സ്ആപ്പ് ഫോർവേഡ് വിജ്ഞാനം വിളമ്പാൻ പോയ ബിജെപി നേതാവ് എസ് സുരേഷിനെ നികേഷ് കുമാർ ഭിത്തിയിൽ ഒട്ടിച്ച് കളഞ്ഞു. അവസാനം നേതാവിനെ ഭിത്തിയിൽ നിന്ന് വടിച്ചെടുത്ത് കൊണ്ട് പോകേണ്ടി വന്നു എന്നാണ് കരക്കമ്പി. ചർച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്:

എന്താണ് ബിജെപിയുടെ പ്രശ്നം

എന്താണ് ബിജെപിയുടെ പ്രശ്നം

ന്യൂയോര്‍ക്ക് ടൈംസ് ലേഖക സുഹാസിനി രാജും കവിത ജക്കാലയും മഞ്ജുവും അടക്കമുള്ള യുവതികളെ തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു നികേഷിന്റെ ചോദ്യം. രഹ്ന ഫാത്തിമയുടെ പേരാണോ മറ്റുള്ളവര്‍ യുവതികളാണ് എന്നതാണോ എന്താണ് ബിജെപിയുടെ പ്രശ്‌നം എന്നാണ് നികേഷ് ചോദിച്ചത്. ഇവരാരും വിശ്വാസികള്‍ അല്ലെന്നും 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ തൊഴാനെന്ന് പറഞ്ഞ് വന്നവര്‍ അല്ലെന്നും എസ് സുരേഷ് പറഞ്ഞു.

സുഹാസിനിക്ക് മാർക്സിസ്റ്റ് പാർട്ടി ബന്ധം

സുഹാസിനിക്ക് മാർക്സിസ്റ്റ് പാർട്ടി ബന്ധം

മാധ്യമപ്രവര്‍ത്തകയായ സുഹാസിനി രാജ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി വളരെ അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എന്നായി സുരേഷ്. ഇതോടെ നികേഷ് കുമാര്‍ ഇടപെട്ടു. എന്താണ് സുഹാസിനിക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി എന്താണ് ബന്ധം എന്ന് പറഞ്ഞ ശേഷം ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാം എന്ന് നികേഷ് നിലപാടെടുത്തു. തുടര്‍ന്നാണ് സുരേഷിന്റെ വാട്‌സ്ആപ്പ് ഫോര്‍വേര്‍ഡ് വിവരം പുറത്തേക്ക് വന്നത്.

യെച്ചൂരിക്കൊപ്പം ഫോട്ടോ

യെച്ചൂരിക്കൊപ്പം ഫോട്ടോ

സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധമുള്ള, ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് സുഹാസിനി എന്ന് സുരേഷിന്റെ വാദം. യെച്ചൂരിയുമായി സുഹാസിനിക്ക് ബന്ധമുണ്ട് എന്ന് എങ്ങനെ മനസ്സിലായി എന്ന് നികേഷിന്റെ ഇടപെടല്‍. അവരുടെ നിരവധി ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ഉണ്ടെന്ന് ഒഴുക്കില്‍ മറുപടി പറഞ്ഞ് ഊരാന്‍ നോക്കിയ സുരേഷിനെ പക്ഷേ നികേഷ് കുമാര്‍ വിടാന്‍ തയ്യാറായില്ല. പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് നികേഷ്.

എങ്കിൽ അയച്ച് തരൂ

എങ്കിൽ അയച്ച് തരൂ

യെച്ചൂരിയും സുഹാസിനിയും തമ്മിലുളള ബന്ധം എന്താണെന്ന് നികേഷ് ആവര്‍ത്തിച്ചു. ഇതോടെ സുരേഷ് ഫോട്ടോ കാണിക്കാന്‍ വേണ്ടി ഫോണെടുത്തു. താങ്കള്‍ക്ക് എന്തോ ഫോട്ടോ കാണിക്കാനുണ്ടെന്ന് തോന്നുന്നൂ, ഒന്ന് കാണിക്കൂ എന്ന് നികേഷ് പറഞ്ഞു. ഇപ്പോള്‍ കാണിക്കുന്നില്ലെന്നും ചര്‍ച്ച കഴിഞ്ഞ് നികേഷിന്റെ വാട്‌സ്ആപ്പിലേക്ക് അയച്ച് തരാമെന്നും സുരേഷ് പറഞ്ഞു. അത് വേണ്ട ഇപ്പോള്‍ അയച്ച് തരൂ എന്ന് നികേഷ് മറുപടി നല്‍കി.

ഫോട്ടോ അയക്കാൻ വെല്ലുവിളി

ഫോട്ടോ അയക്കാൻ വെല്ലുവിളി

യെച്ചൂരിക്കൊപ്പം സുഹാസിനിയുള്ള ഫോട്ടോ കാണാന്‍ ആഗ്രഹമുണ്ടെന്നും തന്റെ നമ്പര്‍ അറിയാമല്ലോ എന്നും നികേഷ് ചോദിച്ചു. തന്നെ പുലഭ്യം പറഞ്ഞ് കൊണ്ടും തന്തയ്ക്ക് വിളിച്ച് കൊണ്ട് നിരവധി ആര്‍എസ്എസുകാര്‍ വാട്‌സ്ആപ്പില്‍ ഫോട്ടോ അയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സുരേഷ് അയച്ചാലും കിട്ടും എന്ന് നികേഷ് പരിഹസിച്ചു. ഫോട്ടോ അയക്കാന്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ആനത്തലവട്ടം ആനന്തന് ഇല്ലാത്ത ആവേശം എന്തിനാണ് നികേഷിന് എന്നായി ഉത്തരം മുട്ടിയ സുരേഷിന്റെ മറുപടി.

പ്രചരിക്കുന്നത് വ്യാജ ചിത്രം

പ്രചരിക്കുന്നത് വ്യാജ ചിത്രം

യെച്ചൂരിയും സുഹാസിനിയും തമ്മിലുള്ളത് എന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നു എന്ന് നാട്ടിലെ എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയതിന് ശേഷവും 9 മണി ചര്‍ച്ചയില്‍ വന്ന് പറയുകയാണ് യെച്ചൂരിയും സുഹാസിനിയും ഒരുമിച്ചുളള ചിത്രം എന്നും നികേഷ് സുരേഷിനെ പരിഹസിച്ചു. ടീസ്റ്റ് സെതല്‍വാദും യെച്ചൂരിയും ഒരുമിച്ചുളള ചിത്രമാണ് അതെന്ന് 9 മണി ചര്‍ച്ചയില്‍ പറഞ്ഞ് തരേണ്ടി വരുന്നത് കഷ്ടമാണ് എന്നും നികേഷ് പറഞ്ഞു.

ഇരുന്ന് വിയർത്ത് നേതാവ്

ഇരുന്ന് വിയർത്ത് നേതാവ്

വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച്, അതിന് മേലെ വാദങ്ങള്‍ കെട്ടിപ്പൊക്കി നാട്ടിലെ ആളുകളെ ധ്രവീകരിക്കുകയാണ് നിങ്ങളെന്നും നികേഷ് തുറന്നടിച്ചു. വസ്തുതകള്‍ ഉള്ള ചര്‍ച്ചയാണ് വേണ്ടതെന്നും ഭള്ള് പറയല്‍ അല്ലെന്നും ഇക്കാര്യം ആദ്യം അണികളെ പറഞ്ഞ് പഠിപ്പിക്കൂ എന്നും നികേഷ് ഉപദേശിച്ചു. ഇതോടെ നികേഷിന് എന്തിനാണ് അസഹിഷ്ണുത എന്നും പറഞ്ഞ് ഉത്തരം മുട്ടിയ സുരേഷ് ഇരുന്ന് വിയര്‍ത്തു. നിങ്ങള്‍ നുണകളുടെ കോട്ട തീര്‍ക്കുകയാണ് എന്നും നികേഷ് ആഞ്ഞടിച്ചു.

രഹ്നയും ബിനീഷ് കോടിയേരിയും

രഹ്നയും ബിനീഷ് കോടിയേരിയും

രഹ്ന ഫാത്തിമയും കോടിയേരി ബാലകൃഷ്ണന്റെ മകനും ഒരുമിച്ചുളള ഫോട്ടോയും കാണിക്കേണ്ടി വരും എന്നായി സുരേഷിന്റെ ഭീഷണി. അതിനെന്താ കാണിച്ചോളൂ എന്ന് നികേഷ്. രഹ്ന ഫാത്തിമയും ബിനീഷ് കോടിയേരിയും ഒരുമിച്ച് ഫോട്ടോ എടുത്തിട്ടുണ്ട് എങ്കില്‍ അതില്‍ താന്‍ ചര്‍ച്ച ചെയ്യാന്‍ എന്തിരിക്കുന്നു എന്നും നികേഷ് കുമാര്‍ ചോദിച്ചു. കോടിയേരിക്കൊപ്പമുളള ചിത്രമുണ്ടെങ്കില്‍ നമുക്ക് ആനത്തലവട്ടത്തിന് ചോദിക്കാം എന്നും നികേഷ് പറഞ്ഞു.

നികേഷിന് അസഹിഷ്ണുത

നികേഷിന് അസഹിഷ്ണുത

വീണ്ടും ഉത്തരമുട്ടിയ എസ് സുരേഷ് നികേഷിന് അസഹിഷ്ണുത എന്ന നിലവിളി തുടങ്ങി. നമുക്ക് വസ്തുകള്‍ സംസാരിക്കാം എന്ന് പറഞ്ഞ നികേഷിനോട് സുഹാസിനിയും യെച്ചൂരിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമുണ്ട് എന്നത് സത്യമാണ് എന്ന് ഒരു നാണക്കേടും ഇല്ലാതെ ആവര്‍ത്തിക്കുകയാണ് ബിജെപി നേതാവ് ചെയ്യുന്നത്. ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അതില്‍ എന്താണ് തെറ്റ് എന്ന് നികേഷ് തിരിച്ച് ചോദിച്ചു. സിപിഎം ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിയും ദില്ലി കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയായ സുഹാസിനിയും സൗഹൃദമുണ്ടാകുന്നത് സ്വാഭാവികമാണ് എന്നും നികേഷ് പറഞ്ഞു.

ഒരു വിശ്വാസി വരുന്നു

ഒരു വിശ്വാസി വരുന്നു

എന്നാല്‍ നിങ്ങള്‍ ടീസ്റ്റ സെതല്‍വാദിന്റെ ചിത്രമെടുത്ത് സുഹാസിനി രാജ് എങ്ങനെയാണ് ശബരിമലയില്‍ കുഴപ്പമുണ്ടാക്കാന്‍ എത്തിയത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന തരത്തില്‍ പ്രചാരണം നടത്തുന്നു എന്നും നികേഷ് തുറന്നടിച്ചു. ഇങ്ങനെ സംഘികള്‍ നടത്തുന്ന പ്രചരണം താങ്കള്‍ 9 മണിക്ക് ഏറ്റുപിടിക്കരുത് എന്നും നികേഷ് മുന്നറിയിപ്പ് നല്‍കി. ഇതോടെ നികേഷ് സുഹാസിനിയെ വിട്ട് രഹ്ന ഫാത്തിമയെ പിടിച്ചു. രഹ്ന ഫാത്തിമ മല കയറുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍ അടക്കം കാണിച്ചത് കൊച്ചിയില്‍ നിന്ന് ഒരു വിശ്വാസി വരുന്നു എന്നല്ലേ എന്നായി സുരേഷ്.

എന്ത് തെളിവാണുള്ളത് സുരേഷേ

എന്ത് തെളിവാണുള്ളത് സുരേഷേ

അതും നികേഷ് കയ്യോടെ പിടിച്ച് പൊളിച്ചു. തന്റെ ചാനല്‍ അയച്ച സംഘത്തിലെ ഒരാളെ അടിച്ച് മൃതപ്രായനാക്കിയിരിക്കുകയാണ് നിങ്ങള്‍. ക്യാമറാമാന്റെ തലയ്ക്ക് മാരക മുറിവുണ്ട്. സഹായത്തിന് അയച്ച ആള്‍ എഴുന്നേറ്റിട്ടില്ല. കാറും ക്യാമറയും ലൈവ് സംവിധാനവും നശിപ്പിച്ചു. രഹ്ന ഫാത്തിമയെ വിശ്വാസിയെന്ന് പറഞ്ഞുവെന്നതിന് എന്ത് തെളിവാണുള്ളത്. രണ്ട് യുവതികള്‍ മല കയറുന്നു എന്നാണ് എല്ലാവരും വാര്‍ത്ത കൊടുത്തത്.രണ്ടാമത്തെ യുവതി ആരെന്ന് ആദ്യം ആര്‍ക്കും അറിയാമായിരുന്നില്ലെന്ന് നികേഷ് വ്യക്തമാക്കി.

പത്രം വായിക്കണം

പത്രം വായിക്കണം

നിങ്ങള്‍ പറയുന്നത് ഫേസ്ബുക്ക് ,വാട്‌സ്ആപ്പ് ഫോര്‍വേഡുകളുടെ അടിസ്ഥാനത്തില്‍ ആണെന്നും നികേഷ് പറഞ്ഞു. അവയൊക്കെ പരിശോധിക്കാം. പക്ഷേ അത് മനപ്പാഠമാക്കി ചര്‍ച്ചയ്ക്ക് വരരുത്. പത്രങ്ങള്‍ വായിക്കുകയും ടിവി കാണുകയും വേണമെന്നും നികേഷ് ഉപദേശം നല്‍കി. ബിജെപിയുടെ വാദം പറയാനാണ് ചര്‍ച്ചയ്ക്ക് വിളിച്ചത് എന്നും ഫേസ്ബുക്കില്‍ കെട്ടിപ്പൊക്കുന്ന നുണകള്‍ പറയാനല്ല എന്നും നികേഷ് വ്യക്തമാക്കി. ഈ ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വീഡിയോ

ചർച്ചയുടെ പ്രസക്ത ഭാഗം കാണാം

English summary
Reporter TV debate video goes Viral in which Nikesh Kumar slams S Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X