പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട്, നിമിഷ ബിജോയും സഹായി ഉണ്ണിയും അറസ്റ്റിൽ
പത്തനംതിട്ട: ആറന്മുള പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ മോഡല്‍ നിമിഷ ബിജോയേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശിനിയാണ് നിമിഷ. പത്തനംതിട്ട പുലിയൂര് സ്വദേശി ഉണ്ണിയും അറസ്റ്റിലായി. ഇരുവരേയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറിയാണ് അനുമതി ഇല്ലാതെ ഫോട്ടോഷൂട്ട് നടത്തിയത്. തുടര്‍ന്ന് പള്ളിയോടം ഭാരവാഹികള്‍ ഇവര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് തിരുവല്ല പോലീസ് നിമിഷയ്ക്ക് എതിരെ കേസ് എടുത്തത്. പള്ളിയോടത്തില്‍ കയറിയുളള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിമിഷയ്ക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു. നിമിഷയ്ക്ക് എതിരെ ബിജെപിയും പരാതി നല്‍കിയിരുന്നു. പള്ളിയോടത്തില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നുണ്ട്. മാത്രമല്ല പാദരക്ഷ ഉപയോഗിച്ചും പളളിയോടത്തില്‍ കയറാറില്ല. ഷൂസിട്ടായിരുന്നു പള്ളിയോടത്തില്‍ കയറിയുളള നിമിഷയുടെ ഫോട്ടോഷൂട്ട്.

ഇതോടെയാണ് നിമിഷയ്ക്ക് എതിരെ പള്ളിയോടം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയത്. വിവാദമായതോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് നിമിഷ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. മാത്രമല്ല വിവാദത്തില്‍ നിമിഷ ക്ഷമ ചോദിക്കുകയും ചെയ്തു. പള്ളിയോടത്തെ കുറിച്ചുളള അറിവില്ലായ്മ കൊണ്ടാണ് ഇത് സംഭവിച്ചത് എന്നും അല്ലാതെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കണം എന്ന് കരുതിയിട്ടല്ലെന്നും നിമിഷ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് ഉണ്ടായ വിഷമത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞു.
'പാവാട അലക്കി ആഷിഖിന് ബാഗ് കൊടുത്താൽ പോരെ'? കമന്റിന് റിമയുടെ കലക്കൻ മറുപടി
വിശ്വാസികള്‍ പവിത്രതയോടെയാണ് പള്ളിയോടങ്ങളെ കാണുന്നത്. പള്ളിയോടങ്ങളില്‍ കയറുന്നത് വ്രതശുദ്ധിയോട് കൂടി മാത്രമാണ്. ചെരിപ്പിട്ട് കയറുകയോ സ്ത്രീകള്‍ കയറുകയോ ചെയ്യാറില്ല. ഓരോ പള്ളിയോടങ്ങളും ഓരോ പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉണ്ടാവുക. പള്ളിയോടങ്ങളിലോ പള്ളിയോടങ്ങള്‍ നദീതീരത്തോട് ചേര്‍ന്ന് സൂക്ഷിക്കുന്ന പളളിയോടപ്പുരകളിലോ അനുവാദം കൂടാതെ ആര്‍ക്കും പ്രവേശനം അനുവദിക്കാറില്ല. പള്ളിയോടപ്പുരകളില്‍ പോലും ചെരിപ്പ് ധരിച്ച് കയറുക പതിവല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നതിന് മുന്‍പ് പ്രത്യേക ആചാരങ്ങളും ചടങ്ങുകളുമുളളതാണ്. പള്ളിയോടങ്ങള്‍ നീറ്റിലേക്ക് ഇറക്കുന്നത് ആറന്മുള വള്ളസദ്യ, ഉതൃട്ടീതി ജലമേള പോലുളള പരിപാടികള്‍ക്ക് വേണ്ടി മാത്രമാണ്.
ഓരോ പള്ളിയോടത്തിലും ഭഗവാന് പള്ളികൊള്ളുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് പള്ളിയോടങ്ങളെ വിശ്വാസികള്‍ പവിത്രമായി കാണുന്നത്. ക്ഷേത്രങ്ങളിലേക്ക് പ്രവേശിക്കുന്നത് പോലെ വേണം പള്ളിയോടങ്ങളിലേക്ക് പ്രവേശിക്കാന്‍ എന്നും വിശ്വാസമുണ്ട്. പള്ളിയോടത്തില്‍ ഷൂസ് ധരിച്ചുളള നിമിഷയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിയും അധിക്ഷേപവും ആണ് പ്രചരിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications