നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് കാണുന്നത്. ഇന്ത്യന്‍ എംബി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷപ്രിയയെ കാണാനായി പ്രേമകുമാരി ജയിലിലെത്തിയത്.
യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോഴുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാന്‍ അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചത്. വളരെ വൈകാരികമായിരുന്നു നിമിഷപ്രിയയും അമ്മയും തമ്മിലുള്ള കൂടിക്കാഴ്ച്ചയെന്ന് സാമുവല്‍ ജറോം പ്രതികരിച്ചു.

അതേസമയം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ഇനി ചെയ്യാനുള്ളത്. ഇന്ന് ഗോത്ര തലവന്‍മാരുമായുള്ള കൂടിക്കാഴ്ച്ചയും നടക്കുന്നുണ്ട്. യെമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ജയിലിനുള്ളിലേക്ക് ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ലായിരുന്നു.
അമ്മയ്ക്ക് കുറച്ചുസമയം നിമിഷപ്രിയയ്‌ക്കൊപ്പം ചെലവഴിക്കാമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചുവെന്ന് സാമുല്‍ ജെറോം പറഞ്ഞു. 2012ലാണ് മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇലെ ഏദനില്‍ നിന്ന് സനയിലെത്തിയ പ്രേമകുമാരി സാമുവല്‍ ജെറോം വഴിയാണ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.












Click it and Unblock the Notifications