മലപ്പുറത്ത് 175 പേർ നിപ സമ്പര്‍ക്ക പട്ടികയില്‍, മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 151 പേര്
മലപ്പുറം: നിപ വൈറസുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേര് സമ്പര്‍ക്ക പട്ടികയില്‍. ഇതില്‍ 74 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. നിപയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കടുത്ത ജാഗ്രത തുടരുകയാണ്. ജില്ലയില്‍ കണ്ട്രോള് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
126 പ്രാഥമിക കോണ്ടാക്ട് പട്ടികയിലും 49 പേര് സെക്കന്ററി കോണ്ടാക്ട് പട്ടികയിലുമാണ്. പ്രൈമറി സമ്പര്‍ക്ക പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള പത്ത് പേര് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം കഴിഞ്ഞ തിങ്കളാഴ്ച്ച മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടിക വിപുലീകരിച്ചു. യുവാവിന് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. സെപ്റ്റംബര്‍ നാലിനാണ് യുവാവിന് രോഗലക്ഷണങ്ങള്‍ ആരംഭിച്ചത്. നാലിനും അഞ്ചിനും യുവാവ് വീട്ടില്‍ തന്നെയായിരുന്നു. ആറാം തിയതി രാവിലെ 11.30 മുതല്‍ 12 ഫാസില്‍ ക്ലിനിക്കിലായിരുന്നു. വൈകീട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്പര്യവൈദ്യശാലയിലും, അന്ന് രാത്രി 8.18 മുതല്‍ 13.30 വരെ ജെഎംസി ക്ലിനിക്കിലും ചെലവഴിച്ചു.
യുവാവ് സന്ദര്‍ശിച്ച രണ്ട് ക്ലിനിക്കുകളും വണ്ടൂരിലാണ് ഉള്ളത്. മലപ്പുറം നിപ കണ്ട്രോള് സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. ഏഴാം തിയതി നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലും യുവാവ് എത്തിയിട്ടുണ്ട്. പിന്നീടാണ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തുന്നത്. എട്ടാം തിയതിയാണ് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നത്.
യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഇതുവരെ 151 പേരാണ് ഉള്ളത്. 24കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് പ്രഖ്യാപിച്ചു. അതേസമയം മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ നിപ കണ്ട്രോള് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മരിച്ച വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളിലായി തിരിഞ്ഞ് ഫീല്‍ഡ് സര്‍വേയും ആരംഭിച്ചിട്ടുണ്ട്. മമ്പാട് പഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകലിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളിലും സര്‍വേ നടത്തി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications