നിപ്പാ വൈറസ്: മോഹനൻ വൈദ്യരേയും ജേക്കബ് വടക്കഞ്ചേരിയേയും അറസ്റ്റ് ചെയ്യാം...? വകുപ്പുണ്ട്, ഇതാ നിയമം
കോഴിക്കോട്: നിപ്പാ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം എങ്ങും ആശങ്കയില്‍ ആണ്. ഏത് തരത്തില്‍ ആണ് വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നത് എന്ന കാര്യം ഇപ്പോഴും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. വവ്വാലുകളിലൂടെ ആകാം എന്ന് മാത്രമാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിവരം. രോഗം പടരാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ പരമാവധി എടുക്കാന്‍ ആണ് എല്ലാവര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം
അതിനിടയില്‍ ആണ് ജേക്കബ് വടക്കഞ്ചേരിയേയും മോഹനന്‍ വൈദ്യരേയും പോലുള്ളവര്‍ വ്യാജ പ്രചാരണങ്ങളുമായി രംഗത്ത് വന്നത്. ഇവയ്ക്ക് വ്യാപകമായ സ്വീകാര്യതയും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നുണ്ട് എന്നതാണ് ഏറ്റവും ദയനീയമായ കാര്യം.
ജേക്കബിനേയും മോഹനനേയും പോലുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ നിയമവിരുദ്ധം ആണെന്ന് തന്നെ ആണ് വിലയിരുത്തപ്പെടുന്നത്. ഇത്തരക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണം എന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം തന്നെയാണ് ഇവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിസി സെക്ഷന്‍ 270
ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 270 പ്രകാരം മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കഞ്ചേരിക്കും എതിരെ കേസ് എടുക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. മരണകാരണം ആകാവുന്ന രോഗങ്ങള്‍ പരത്തുന്നതിന് മനപ്പൂര്‍വ്വം കാരണക്കാരാകുന്നവരെ ശിക്ഷിക്കാം എന്നാണ് ഈ നിയമം പറയുന്നത്.

രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ
മരണകാരണം ആയേക്കാവുന്ന ഒരു രോഗം പടരാന്‍ കാരണമാകുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും നല്‍കാം എന്നാണ് നിയമത്തില്‍ പറയുന്നത്. ജേക്കബ് വടക്കഞ്ചേരിയും മോഹനന്‍ വൈദ്യരും എല്ലാം ഈ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിനെ എതിര്‍ത്തും പ്രതികൂലിച്ചും പലരും രംഗത്ത് വരുന്നുണ്ട്.

അങ്ങനെ ഒരു വൈറസേ ഇല്ല
നിപ്പൈ വൈറസ് എന്ന പേരില്‍ ഒരു വൈറസ് തന്നെ ഇല്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ജേക്കബ് വടക്കഞ്ചേരി പറഞ്ഞത്. വൈറസ്സുകളേ ഇല്ല എന്ന അഭിപ്രായക്കാരനാണ് ഇയാള്‍. കീടനാശിനി ഉപയോഗിച്ച പച്ചക്കറികള്‍ കഴിച്ചതുകൊണ്ടാണ് പേരാമ്പ്രയില്‍ ആളുകള്‍ മരിച്ചത് എന്നായിരുന്നു പ്രകൃതി ചികിത്സകന്‍ എന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരി പറഞ്ഞത്.

വവ്വാല്‍ ചപ്പിയ പഴങ്ങള്‍
നിപ്പാ വൈറസ് ഇല്ല എന്ന അഭിപ്രായക്കാരന്‍ തന്നൊണ് മോഹനന്‍ വൈദ്യരും. അത് തെളിയിക്കാന്‍ വേണ്ടി സ്വയം ഒരു പരീക്ഷണ വസ്തുവായി എന്ന് ഒരു വീഡിയോയിലൂടെ ഇയാള്‍ അവകാശപ്പെടുന്നും ഉണ്ട്. പേരാമ്പ്രയില്‍ നിന്ന് കൊണ്ടുവന്ന വവ്വാല്‍ ചപ്പിയ പഴങ്ങള്‍ കഴിക്കുന്നു എന്നാണ് വീഡിയോയിലെ അവകാശവാദം. ഇങ്ങനെ ഒരു വൈറസ് ഉണ്ടെങ്കില്‍ താന്‍ മരിക്കുമല്ലോ എന്നാണ് ഇയാളുടെ വാദം.

എവിടെ നിന്നുള്ള പഴങ്ങള്‍?
പേരാമ്പ്രയില്‍ നിന്നുള്ള പഴങ്ങള്‍, വവ്വാല്‍ ചപ്പിയ പഴങ്ങള്‍ എന്ന് അവകാശപ്പെട്ടാണ് മോഹനന്‍ വൈദ്യര്‍ അത് കഴിക്കുന്നത്. എന്നാല്‍ ആ പഴങ്ങള്‍ എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും, ആര് കൊണ്ടുവന്നതാണെന്നും ഒന്നും വീഡിയോയില്‍ ഇല്ല. കൊണ്ടുവന്ന ആളേയും കാണിക്കുന്നില്ല. പക്ഷേ, പത്തൊമ്പതിനായിരത്തോളം ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏഴായിരത്തിലധികം ആളുകള്‍ ലൈക്ക് ചെയ്തിട്ടും ഉണ്ട്.

കൃത്യമായ നിര്‍ദ്ദേശം
എങ്ങനെയണ് നിപ്പാ വൈറസ് പേരാമ്പ്രയില്‍ മനുഷ്യരിലേക്ക് എത്തിയത് എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരം ഇല്ല. വവ്വാലുകളുടെ ശരീര സ്രവത്തിലൂടെ ആകാം എന്നാണ് നിഗമനം. അതുകൊണ്ടാണ് രോഗം പടരാതിരിക്കാന്‍ വേണ്ടി വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ഉപയോഗിക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതിനെ തൃണവല്‍ഗണിച്ചുകൊണ്ടുള്ളതാണ് മോഹനന്റെ വീഡിയോ.

പിടിച്ച് ജയിലില്‍ അടയ്ക്കുമോ?
മോഹനന്‍ വൈദ്യരേയും ജേക്കബ് വടക്കഞ്ചേരിയേയും ഒക്കെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടണം എന്ന് നേരത്തേയും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവര്‍ പറയുന്ന കാര്യങ്ങള്‍ സമൂഹത്തിന് കൂടുതല്‍ അപകടകരം ആണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇവരെ പോലുള്ളവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് ചോദ്യം.
Recommended Video


അറിവില്ലെങ്കില്‍
മരണകാരണം ആയ രോഗം പരത്താന്‍ മനപ്പൂര്‍വ്വം ശ്രമിച്ചാല്‍ മാത്രം ആണ് ഐപിസി 270 പ്രകാരം ഒരാള്‍ക്കെതിരെ കേസ് എടുക്കാന്‍ ആവുക. ഇവര്‍ എങ്ങനെ ആയിരിക്കും ഈ നിയമത്തെ പ്രതിരോധിക്കുക എന്ന് ഏതാണ്ട് ഊഹിക്കാവുന്നതേയുള്ളൂ.












Click it and Unblock the Notifications