Get Updates
Get notified of breaking news, exclusive insights, and must-see stories!

HIV രക്തം സ്വീകരിച്ച് എയ്ഡ്സ് ഇല്ലെന്ന് തെളിയിക്കട്ടെ.. മോഹനൻ വൈദ്യരെ കഷായം കുടിപ്പിച്ച് സൈബർ ലോകം

Recommended Video

cmsvideo
    നിപ്പാ വൈറസിനെക്കുറിച്ച് ഫേസ്ബുക്കിലും വാട്സാആപ്പിലും പ്രചരിക്കുന്നത് വ്യാജ വാർത്ത

    കോഴിക്കോട്: നിപ്പാ വൈറസിനെക്കുറിച്ച് ഫേസ്ബുക്കിലും വാട്സാആപ്പിലും പ്രചരിക്കുന്ന പല സന്ദേശങ്ങളും യാതൊരു അടിസ്ഥാനവും ഇല്ലാത്തവയാണ്. അത്തരം വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുതെന്ന് സർക്കാരും ആരോഗ്യ വകുപ്പും ഡോക്ടർമാരും അടക്കം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

    എന്നിട്ട് പോലും മോഹനൻ വൈദ്യരുടേയും ജേക്കബ് വടക്കുംചേരിയുടേയും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ വൈറസിനേക്കാൾ വേഗത്തിലാണ് പരക്കുന്നത്. നിപ്പാ വൈറസിനെ കുറിച്ചുള്ള ഇവരുടെ വീഡിയോകൾ പതിനായിരങ്ങളാണ് ഷെയർ ചെയ്യുന്നു. ഇത്തരം വ്യാജ പ്രചാരകർക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ മോഹനൻ വൈദ്യർ അടക്കമുള്ളവരുടെ വാദങ്ങളെ പൊളിച്ചടുക്കി ഭിത്തിയിൽ ഒട്ടിക്കുകയാണ്. ചില പ്രതികരങ്ങൾ കാണാം:

    അങ്ങുന്ന് നിർത്തരുത്

    അങ്ങുന്ന് നിർത്തരുത്

    ആർജെ സലിം ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുന്നത് ഇതാണ്: മോഹനൻ വൈദ്യർ, വവ്വാൽ ചപ്പിയ മാങ്ങയും മറ്റും കഴിച്ചു നിപാ വൈറസ് ഒരു മിഥ്യയാണെന്നു തെളിയിക്കാൻ ശ്രമിക്കുന്നുണ്ട്. എത്ര വലിയ ജന സേവനമാണ് അദ്ദേഹം സ്വന്തം ജീവൻ പോലും തൃണവൽഗണിച്ചു നടത്തുന്നത് എന്ന് നമ്മൾ തിരിച്ചറിയണം. അങ്ങുന്ന് ഇവിടെ നിർത്തരുത്. ഇനിയും പല വൈറസുകളും ഇല്ലായെന്ന് നമുക്കീ ലോകത്തോട് തെളിയിച്ചു കാണിക്കേണ്ടിയിരിക്കുന്നു.

    എയ്ഡ്സ് ഇല്ലെന്നും തെളിയിക്കൂ

    എയ്ഡ്സ് ഇല്ലെന്നും തെളിയിക്കൂ

    ഇനി അങ്ങ് ഇൻഫെക്റ്റെഡ് രക്തം സ്വീകരിച്ചു എയിഡ്സ് വൈറസ് ഒരു മിഥ്യയാണെന്നു കൂടി തെളിയിച്ചു കൊടുക്കണം. അതേപോലെ മലേറിയ പടർത്തുന്ന പാരാസൈറ്റിനെ അങ്ങ് മുറിവിൽ പുരട്ടി ഈ മോഡേൺ മെഡിസിൻ ഡോക്റ്റർമാരെ ചമ്മിപ്പിക്കണം. പിന്നെ ഡെങ്കി, പക്ഷിപ്പനി, ആന്ത്രാക്സ് അങ്ങനെ ഓരോന്നും സ്വന്തം ശരീരത്തില്‍ ടെസ്റ്റ്‌ ചെയ്ത് ലോകത്തു വൈറസ് / ബാക്ട്ടീരിയ / പാരസൈറ്റുകളെ ഇല്ലെന്നു അങ്ങ് തെളിയിച്ചു തെളിയിച്ചു ഈ നാടിനെ രക്ഷിക്കണം.

    #പതിനയ്യായിരംഷെയറേയ്‌

    വീഡിയോയ്ക്ക് ലഭിച്ച പ്രചാരം

    വീഡിയോയ്ക്ക് ലഭിച്ച പ്രചാരം

    ബഷീർ വള്ളിക്കുന്ന് പറയുന്നത്: മോഹനൻ വൈദ്യർ ഇന്നലെ ഷെയർ ചെയ്ത വീഡിയോ കണ്ടു.. അതിലദ്ദേഹം വവ്വാലും മറ്റ് പക്ഷികളും കടിച്ച മണ്ണ് പുരണ്ട പഴങ്ങൾ തിന്നുന്നത് കാണിക്കുന്നു. ഇങ്ങനെ ഒരു വൈറസേ ഇല്ല എന്നും അത് ആരോഗ്യ വകുപ്പിന്റെ കള്ളപ്രചാരണമാണെന്നും പറയുന്നു. ആ വീഡിയോ ഇതെഴുതുമ്പോൾ (പോസ്റ്റ് ചെയ്ത് പതിനൊന്ന് മണിക്കൂറിനകം) ഏഴായിരം പേർ ലൈക്ക് ചെയ്യുകയും പത്തൊമ്പതിനായിരം പേർ ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു. ഫെയ്‌സ്ബുക്കിലെ മാത്രം കാര്യമാണിത്.. വാട്സ്ആപ്പിലും മറ്റും ഇതിന്റെ പതിന്മടങ്ങ് പ്രചാരം അതിനു ലഭിച്ചു കാണും.

    അപകടകാരികളായ വ്യാജന്മാർ

    അപകടകാരികളായ വ്യാജന്മാർ

    സർക്കാറും സന്നദ്ധ സംഘടനകളും നിപ വൈറസ് എന്ന ഒരു വലിയ ഭീഷണിയെ നേരിടുവാൻ ഇത്രമാത്രം പരിശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ലക്ഷക്കണക്കിന് മനുഷ്യരുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്ന പ്രചാരണങ്ങളുമായി ഇതുപോലുള്ള വ്യാജന്മാർ ഇറങ്ങുന്നത്. അദ്ദേഹം കഴിച്ച പഴങ്ങളിൽ ആ വൈറസ് ഇല്ലായിരിക്കാം. അപൂർവ്വം വവ്വാലുകളിൽ നിന്നാണ് അവ പടരുന്നത്. പക്ഷേ ഇയാളുടെ വാക്ക് വിശ്വസിച്ച് പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകളൊന്നും പാലിക്കാതെ രോഗമുള്ളവരുമായി സമ്പർക്കം പുലർത്തുകയോ വൈറസ് ബാധയേറ്റ പഴങ്ങൾ കഴിക്കുകയോ ചെയ്‌താൽ അതിനാര് ഉത്തരം പറയും.

    പിടിച്ച് ചങ്ങലയ്ക്കിടണം

    പിടിച്ച് ചങ്ങലയ്ക്കിടണം

    കോടിക്കണക്കിന് രൂപയും സംവിധാനങ്ങളും ഉപയോഗിച്ച് ഒരു പകർച്ചവ്യാധിയെ നേരിടാൻ ഒരു നാട് മുഴുവൻ ജാഗ്രതയോടെ ഇരിക്കുമ്പോൾ ആ സംവിധാനങ്ങളെ മുഴുവൻ അപകടപ്പെടുത്തുന്ന പ്രചാരങ്ങൾ പരസ്യമായി നടത്തി പൊതുജന ആരോഗ്യത്തിന് ഇത്ര വലിയ ഭീഷണി ഉയർത്തുന്ന വ്യാജന്മാരെ നേരിടാൻ നമ്മുടെ നാട്ടിൽ നിയമങ്ങൾ ഒന്നുമില്ലേ. അയാൾക്ക് അയാളുടെ ആരോഗ്യം കൊണ്ട് കളിക്കാം.. പക്ഷേ ഇത് കേരളത്തിലെ മുഴുവൻ ജനങ്ങളുടേയും ആരോഗ്യം വെച്ചുള്ള കളിയാണ്. സർക്കാരിന്റെ ആരോഗ്യബോധവത്കരണത്തിൽ തെല്ലെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം വേണ്ടത് ഇതുപോലുള്ള ജന്മങ്ങളെ പിടിച്ച് ചങ്ങലക്കിടുകയാണ്. സർക്കാരും ആരോഗ്യവകുപ്പും അതിന് ഇനിയും താമസം വരുത്തിക്കൂട.

    ആരോഗ്യത്തെ പന്താടുന്നു

    ആരോഗ്യത്തെ പന്താടുന്നു

    ലേക്ക് ഷോർ ആശുപത്രിയിലെ ഡോ. നെൽസൺ ജോസഫ് പറയുന്നത് കേൾക്കാം: എഴുതിയതുകൊണ്ട് ഗുണമുണ്ടോ എന്നറിയില്ല. എന്നാലും ശ്രമിക്കുന്നെന്ന് മാത്രം.പേരാമ്പ്രയിൽ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന പഴങ്ങൾ കഴിക്കുന്ന വൈദ്യനെന്ന് സ്വയം അവകാശപ്പെടുന്ന മോഹനൻ്റെ വീഡിയോയുടെ ഷെയർ ഇതുവരെ 9000 കടന്നു. അവിടേക്കാണ് ഇരുപത് ഷെയറുകൾ പരമാവധി കിട്ടുന്ന ബോധവൽക്കരണ പോസ്റ്റുകളുമായി ഞങ്ങളിറങ്ങുന്നത്. ഈ സാമൂഹ്യദ്രോഹികൾ പന്താടിക്കൊണ്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യമാണ്.

    പാഷാണത്തിൽ കൃമികൾ

    പാഷാണത്തിൽ കൃമികൾ

    എന്തുകൊണ്ടാണ് ഇവറ്റകൾ ഇതുവരെ ഒളിച്ചിരുന്നിട്ട് നിപ്പ വിഷയവുമായി ഇറങ്ങുന്നതെന്നറിയുമോ? നിപ്പ ഒരു രോഗം മാത്രമല്ല, ഫേസ് ബുക്കിൽ ലൈവായി നിൽക്കുന്ന ഒരു വിഷയം കൂടിയാണ്. അതിൽ എന്ത് പ്രതികരണമുണ്ടായാലും ആളുകളുടെ ശ്രദ്ധ കിട്ടും. ഏത് തരം പബ്ലിസിറ്റിയും സ്വന്തം ബിസിനസിന് നേട്ടമായി കാണുന്ന പാഷാണത്തിൽ കൃമികളാണ് ഈ തട്ടിപ്പുമായി ഇറങ്ങുന്നത്. ഇത് മാത്രമല്ല ഇതിനു പിറകെ ഇറങ്ങിയ ഹോമിയോ തുള്ളിമരുന്ന് വിതരണക്കാരും ഈന്തപ്പഴത്തിലൂടെയാണ് പടരുന്നതെന്ന് പറഞ്ഞവരുമെല്ലാം..

    സർക്കാർ ഇടപെട്ടേ തീരൂ

    സർക്കാർ ഇടപെട്ടേ തീരൂ

    മനുഷ്യന്റെ ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷണം കൊടുക്കാൻ സർക്കാരിന് താൽപര്യമില്ലെങ്കിൽ മറ്റാർക്കും ഒന്നും ചെയ്യാനാവില്ല. എനിക്കൊന്നും കൂടുതലായി പറയാനുമില്ല.. തൽക്കാലത്തേക്ക് കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു..

    1. ചിലർ ആവശ്യപ്പെടുന്നതുപോലെ മോഹനനോ വടക്കാഞ്ചേരിയുടെ ടീമോ ഒന്നും പേരാമ്പ്രയിൽ സന്ദർശനം നടത്തുന്നതിനോടോ രോഗം ബാധിച്ചവരെ കാണുന്നതിനോടോ താല്പര്യമില്ല. രണ്ടാണ് കാരണം. ഒന്ന് വെറുതെ പേരാമ്പ്രയിലൂടെ പോയാൽ രോഗബാധ ഉണ്ടാവില്ല. അത് ഇവർ സ്വന്തം തട്ടിപ്പിനായി ഉപയോഗിക്കും. രണ്ട് രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം ലഭിക്കുകയാണെങ്കിൽ യാതൊരു മുൻ കരുതലുമെടുക്കാത്ത ഇവർ കൂടുതലാളുകൾക്ക് രോഗം ലഭിക്കാനിടയാക്കും. പൊതുജനാരോഗ്യത്തിന് ഇത് രണ്ടും ഭീഷണിയാണ്.

    തട്ടിപ്പ് വിശ്വസിക്കുന്നവരുമുണ്ട്

    തട്ടിപ്പ് വിശ്വസിക്കുന്നവരുമുണ്ട്

    2. മോഹനനിലേക്ക് വരാം.വവ്വാൽ കടിച്ചെന്നും കോഴിക്കോട്ടുനിന്നാണെന്നും അവകാശപ്പെടുന്ന പഴം കഴിച്ചതുകൊണ്ട് നിപ്പ എന്ന വൈറസില്ലെന്ന മോഹനൻ്റെ അവകാശവാദം എത്രത്തോളം പമ്പര വിഡ്ഢിത്തമാണെന്ന് അല്പം വിവേകമുപയോഗിച്ചാൽ മനസിലാക്കാം. അതിലെ തട്ടിപ്പും മനസിലാക്കാം.രണ്ടിനും ഒരു തെളിവുമില്ലാത്തതാണ്. എന്നിരുന്നാലും ഈ തട്ടിപ്പ് വീഡിയോ കണ്ട് ഇയാളുടെ വാക്കുകൾ വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ടല്ലോ എന്നോർക്കുമ്പോൾ ദുഖമുണ്ട്. പൊതുജനാരോഗ്യപ്രവർത്തനത്തിനു വലിയ ക്ഷതമാണ് ഇയാളെപ്പോലെയുള്ള ക്ഷുദ്രജീവികൾ ചെയ്യുന്നത്.

    അതിഥി തൊഴിലാളികളിലൂടെയല്ല

    അതിഥി തൊഴിലാളികളിലൂടെയല്ല

    രണ്ടാമതായി ഇതുവരെ ആദ്യത്തെ രോഗിക്ക് രോഗം ലഭിച്ച വഴിയേതാണെന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. എങ്ങനെയാണ് ഈ വൈറസ് ഇവിടെയെത്തിയത് എന്ന് കണ്ടു പിടിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യവകുപ്പ് ആ വഴി പരിശ്രമിക്കുന്നുണ്ട്. ചില സാധ്യതകൾ ഇനിയും ചർച്ച ചെയ്യാനുണ്ട്. ഇപ്പോൾ അതെക്കുറിച്ച് സൂചിപ്പിക്കാത്തത് ഈ സാഹചര്യത്തിൽ നിന്ന് കര കയറേണ്ടതാണ് പ്രധാനമെന്നുള്ളതുകൊണ്ട് മാത്രമാണ്.

    3. ഇന്നലെയും ഇന്നും വാർത്താ ചാനലുകളിലും ചില ഫേസ്ബുക്ക് പ്രൊഫൈലുകളിലും ആവർത്തിച്ചു കണ്ട ഒരു വാചകം അതിഥി തൊഴിലാളികളിലൂടെയാണ് വൈറസ് കേരളത്തിലെത്തിയതെന്നാണ്. അതിൽ വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.

    ഈന്തപ്പഴത്തിലൂടെ പകരില്ല

    ഈന്തപ്പഴത്തിലൂടെ പകരില്ല

    കാരണം അവർക്ക് നമ്മൾ തന്നെ കൊടുക്കുന്ന വൃത്തിഹീനമായ സാഹചര്യത്തിലും ഒരാളെ താമസിപ്പിക്കേണ്ടിടത്ത് പത്തുപേരെ കിടത്തുന്നതിലൂടെയും രോഗം ഇപ്പോൾ ഇതിനുള്ളിൽത്തന്നെ കാട്ടുതീ പോലെ പടരാനുള്ള സാഹചര്യമുണ്ടായിരുന്നു. അങ്ങനെ ഉണ്ടാകാത്തിടത്തോളം അതിഥി തൊഴിലാളികളെ ഇതിനും പഴി ചാരുന്നതിൽ അർഥമില്ല.

    4. ഈന്തപ്പഴം വഴിയാണ് ഇവിടെ വൈറസ് എത്തിയതെന്നും അഭ്യൂഹം പരത്തുന്നുണ്ട്. ഇതുവരെ തെളിയിക്കാത്ത ഒരു ആരോപണമാണിത്.. നിർജീവ വസ്തുക്കളിൽ അധികകാലം സർവൈവ് ചെയ്യാനുള്ള ശേഷി വൈറസിനില്ല. എങ്കിലും ജീവനുള്ള കോശത്തിനു വെളിയിൽ കുറച്ചു നാളുകൾ സർവൈവ് ചെയ്യാൻ ചില വൈറസിനാവും.

    അഭ്യൂഹങ്ങൾ ഒഴിവാക്കൂ

    അഭ്യൂഹങ്ങൾ ഒഴിവാക്കൂ

    ഉദാഹരണത്തിനു ഹെപ്പറ്റൈറ്റിസ് ബി വൈറസെടുത്താൽ - ഏഴു ദിവസം വരെ ഇത്തരം അവസ്ഥയിൽ സർവൈവ് ചെയ്യാൻ സാധിക്കും, നിപ്പാ വൈറസിന് മൂത്രം പോലുള്ള ശരീരദ്രവങ്ങളിൽ നാലുദിവസം സർവൈവ് ചെയ്യാനാവും, ചൂട് കൂടിയാൽ വൈറസ് സർവൈവ് ചെയ്യുന്ന സമയം കുറയും. അത് താപനില ഉയരുന്നതനുസരിച്ച് കുറഞ്ഞുകൊണ്ടേയിരിക്കും. ഉണക്കിയ കായ് ഫലങ്ങളിൽ ഏതാനും മണിക്കൂറിൽ താഴെ മാത്രമേ സർവൈവ് ചെയ്യാൻ സാധിക്കുകയുള്ളൂ.. അതുകൊണ്ട് ഈന്തപ്പഴങ്ങളിലൂടെ വൈറസ് പടർന്നു എന്നുള്ള വാദഗതി ശരിയാവാൻ സാധ്യതയില്ല. വൈറസിൻ്റെ ഇങ്ങോട്ടേക്കുള്ള വഴി കണ്ടെത്താൻ ആരോഗ്യവകുപ്പിനെ അനുവദിക്കുക എന്നതാണ് പ്രധാനം. അതുവരെ അഭ്യൂഹങ്ങൾ ദയവുചെയ്ത് ഒഴിവാക്കുക.

    ഇവരുടെ വാക്കിൽ വീഴരുത്

    ഇവരുടെ വാക്കിൽ വീഴരുത്

    ഇതെഴുതിത്തീരുമ്പോൾ പതിനായിരത്തോടടുക്കുന്ന മോഹനൻ്റെ വീഡിയോയുടെ ഏഴയലത്തോ അതെത്തിച്ചേർന്ന് തെറ്റിദ്ധരിക്കപ്പെട്ടവരുടെ പത്തിലൊന്നിലേക്കോ ഈ എഴുത്ത് എത്താൻ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നില്ല. എഴുതുന്നതുകൊണ്ടൊക്കെ പ്രയോജനമുണ്ടാകുമോ എന്ന് ആലോചിച്ചുപോകുന്നത് ഇത്തരം അവസരങ്ങളിലാണ്. ഒരൊറ്റ അഭ്യർഥനയേ ഉള്ളൂ.. ഇത്തരം വ്യാജന്മാരുടെ, ജേക്കബ് വടക്കഞ്ചേരി, മോഹനൻ അമ്മാവൻ, തുള്ളിമരുന്ന് കണ്ടെത്തി എന്നവകാശപ്പെടുന്ന ഹോമിയോക്കാരൻ, നിപ്പ ഇല്ലെന്ന് പ്രചരിപ്പിക്കുന്ന മറ്റ് സാമൂഹ്യ ദ്രോഹികൾ എന്നിവരുടെ വാക്കുകളിൽ വീണ് സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകരുത്.

    ഫേസ്ബുക്ക് പോസ്റ്റ്

    ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+