Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഷാ സാരംഗിനെ ഉപ്പും മുളകില്‍ നിന്നും മാറ്റിയിട്ടില്ല.... നീലുവായി നിഷ തുടരുമെന്ന് ഫ്‌ളവേഴ്‌സ്

കൊച്ചി: നിഷാ സാരംഗുമായി ബന്ധപ്പെട്ട വിവാദം കൂടുതല്‍ പ്രശ്‌നത്തിലേക്ക് പോകാതിരിക്കാന്‍ ഇടപെട്ട് ഫ്‌ളവേഴ്‌സ് ടിവി. നിഷയെ പരിപാടിയില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് ഫ്‌ളവേഴ്‌സ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഉപ്പും മുളകിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ നീലുവായി അവര്‍ വീണ്ടുമെത്തുമെന്നു ഫ്‌ളവേഴ്‌സ് ടിവി വ്യക്തമാക്കി. നേരത്തെ ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പക പോക്കുകയാണെന്നും സീരിയിലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും നിഷ ആരോപിച്ചിരുന്നു. എന്നാല്‍ നിഷയെ സീരിയലില്‍ നിന്ന് മാറ്റിയെന്ന വാര്‍ത്ത സത്യമല്ലെന്നും ഫ്‌ളവേഴ്‌സ് ചാനല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

1

നിഷയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഈ തീരുമാനമെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. ഉപ്പും മുളകും പരമ്പരയുടെ തുടര്‍ന്നുള്ള എപ്പിസോഡുകള്‍ കൊച്ചിയില്‍ ചിത്രീകരിക്കുമെന്നും ചാനല്‍ അറിയിച്ചു. എന്നാല്‍ നിഷ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകനെ മാറ്റുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ നിഷയുമായി ഫ്‌ളവേഴ്‌സ് ചാനല്‍ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോഴത്തെ തീരുമാനമുണ്ടായത്. ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചതും ഈ യോഗത്തിന്റെ ഭാഗമായിട്ടാണ്. നേരത്തെ തന്നെ വിഷയം ഒത്തുതീര്‍പ്പാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നടന്‍ മമ്മൂട്ടിയും താരസംഘടനയായ എഎംഎംഎയും വിഷയത്തില്‍ ഇടപെട്ടിരുന്നു. മമ്മൂട്ടി നിഷാ സാരംഗിനെ നേരിട്ട് വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. നടി മാലാ പാര്‍വതിയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം ഫ്‌ളവേഴ്‌സ് ചാനലിന്റെ എംഡി ശ്രീകണ്ഠന്‍ നായര്‍ ഈ വിഷയം മറച്ചുവച്ചതായും ആരോപണമുണ്ടായിരുന്നു. നിഷ ഈ വിഷയവും ചര്‍ച്ചയില്‍ ഉന്നയിച്ചെന്നാണ് സൂചന. അതേസമയം സംവിധായകനെ മാറ്റേണ്ട ഇയാള്‍ ശല്യം ചെയ്യാതിരുന്നാല്‍ മതിയെന്ന ആവശ്യം നിഷ ഉന്നയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+