'ആറാടന്‍' ശരിക്കും കഷ്ടപ്പെടുത്തി, 30 ലേറെ നമ്പറുകള്‍ ബ്ലോക്ക് ചെയ്തെന്ന് നിത്യ മേനോന്‍
മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെക്കുറിച്ച് തിയേറ്റർ പ്രതികരണം നടത്തി വൈറലായ സന്തോഷ് വർക്കിയെന്ന യുവാവിനെതിരെ രൂക്ഷ വിമർശനവുമായി നടി നിത്യമേനോന്‍. യുവാവ് വർഷങ്ങളായി തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ നിത്യമേനോന്‍ പറയുന്നത്.
ഒരുപാട് കഷ്ടപ്പെടുത്തിയതിന് ശേഷമാണ് പബ്ലിക്കായി അദ്ദേഹം ഇക്കാര്യം പറയുന്നത്. ഇതോടെ ഞങ്ങളൊക്കെ ഷോക്കായി കിടക്കുകയാണ്. അവന്‍ ഫേമസ് ആയെടാ.. എന്നൊക്കെ പറഞ്ഞ് എല്ലാവരും എന്നെ വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്തു. അഞ്ചിലേറെ വർഷമായി ഈ പരിപാടി തുടങ്ങിയിട്ട്. കുറെയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും താരം തുറന്ന് പറയുന്നു.

ബുദ്ധിമുട്ടിച്ചെങ്കിലും കാര്യത്തെ വളരെ ക്ഷമയോടെയാണ് ഞാന്‍ കണ്ടത്. എനിക്ക് അതില്‍ ഇടപെടാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്റെ ജീവിതം അതല്ല. എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീർക്കാന്‍ തന്നെ ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും എല്ലാവരും പറഞ്ഞു പൊലീസില്‍ പരാതി കൊടുക്കാന്‍. എങ്കിലും പരാതി കൊടുത്തിട്ടില്ലെന്നും നിത്യമേനോന്‍ പറയുന്നു.
ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ

കഷ്ടപ്പെടുത്തി എന്ന് പറയുമ്പോള്‍ ഒരുപാട് കഷ്ടപ്പെടുത്തി. നിരന്തരമായി വിളിക്കും. സംസാരം പല രീതിയിലായിരുന്നു. ദേഷ്യപ്പെട്ടൊക്കെ സംസാരിക്കും. അമ്മയേയും അച്ഛനേയുമൊക്കെ വിളിക്കും. അമ്മ ക്യാന്‍സർ ചികിത്സയില്‍ കഴിയുന്ന സമയത്താണ് വിളിക്കുന്നത്. ശാന്തശീലരായ അവർ പോലും സഹിക്ക വയ്യാതെ ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ട്.

അയാളുടെ തന്നെ 25-മുതല്‍ 30 വരെ നമ്പർ ഞങ്ങള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റിലുമുള്ള എല്ലാവരേയും വിളിച്ച് സംസാരിക്കും. എന്തോ ഒരു പ്രശ്നമുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതെല്ലാം മനസ്സിലാക്കിയിട്ടും ശരിയാവാതെ വന്നപ്പോഴാണ് ഇനി വിളിച്ചാല്‍ പൊലീസില്‍ പരാതി കൊടുക്കുമെന്ന് അച്ഛന്‍ പറഞ്ഞതെന്നും നിത്യമേനോന്‍ വ്യക്തമാക്കുന്നു.

എങ്ങനെയെങ്കിലും പോയി കിട്ടുമോ എന്നായിരുന്നു ഞങ്ങള്‍ നോക്കിയത്. അത് കഴിഞ്ഞ നില്‍ക്കുമ്പോഴാണ് ആള് വലിയ രീതിയില്‍ വൈറലാവുന്നത്. ഇത് കണ്ടപ്പോഴാണ് എന്റെ കൂടെയുള്ളവരൊക്കെ വൈറലായത്. കാരണം അവർക്കെല്ലാം നേരത്തെ തന്നെ ഇദ്ദേഹത്തെ അറിയുന്നതാണല്ലോയെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, നിത്യ മേനോന്റെ തുറന്ന് പറച്ചിലിന് പിന്നാലെ പ്രതികരണുവുമായി സന്തോഷ് വർക്കിയും രംഗത്ത് എത്തിയിട്ടുണ്ട്. താന്‍ വിളിച്ചിട്ടില്ലെന്ന കാര്യമൊന്നും അദ്ദേഹം നിഷേധിക്കുന്നില്ല. പക്ഷെ എല്ലാം നിർത്തിയെന്നും ഇനി ഇത്തരമൊരു പരിപാടിക്കും ഇല്ലെന്നുമാണ് യുവാവ് പറയുന്നത്. ഫില്‍മിബീറ്റ് മലയാളമായിരുന്നു സന്തോഷ് വർക്കിയുടെ പ്രതികരണം തേടിയത്.












Click it and Unblock the Notifications