കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലനും കേസുകളില്‍ പ്രതിയുമായ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Google Oneindia Malayalam News

കൊച്ചി: നടനും നിരവധി കേസുകളില്‍ പ്രതിയുമായ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിവിന്‍ പോളി നായകനായ ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. എന്‍ ഡി പ്രാസാദ് എന്നറിയപ്പെടുന്ന ഇദ്ദേഹം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു

ദിലീപും ഡിജിപിയും ചേർന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണം അന്വേഷിച്ചോ: നിയമസഭയില്‍ ചോദ്യങ്ങളുമായി ഉമ തോമസ്ദിലീപും ഡിജിപിയും ചേർന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണം അന്വേഷിച്ചോ: നിയമസഭയില്‍ ചോദ്യങ്ങളുമായി ഉമ തോമസ്

ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമ

ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്. ഗുണ്ടാ, മയക്കുമരുന്നു മാഫിയകളെ അമർച്ചചെയ്യുന്നതിന് കൊച്ചി സിറ്റി പൊലീസ് നടപ്പാക്കിയ ഓപ്പറേഷൻ കിങ‌് കോബ്ര പദ്ധതിയുടെ ഭാഗമായി ആദ്യ ദിനം പിടിയിലായ 40 പേരില്‍ പ്രസാദും ഉള്‍പ്പെട്ടിരുന്നു.

വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്‍

പള്ളുരുത്തി പ്രിയൻ, കോവളം സാജൻ, യാസർ അറാഫത്ത്

അസി. പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ സംഘങ്ങൾ രൂപീകരിച്ചും സിറ്റി നിഴൽ പൊലീസ് സംഘത്തെ വിന്യസിച്ച് ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു നിരവധി കേസുകളിൽ പ്രതികളായ പള്ളുരുത്തി പ്രിയൻ, കോവളം സാജൻ, യാസർ അറാഫത്ത് തുടങ്ങിയ നിരവധിയാളുകളോടൊപ്പം പ്രസാദിനേയും പിടികൂടിയത്.

ഇതിനിടെ നിരോധിത ലഹരി മരുന്നുകളുമായും പ്രസാദ്

ഇതിനിടെ നിരോധിത ലഹരി മരുന്നുകളുമായും പ്രസാദ് പിടിയിലായിരുന്നു. എക്സൈസ് നടത്തിയ പരിശോധനയിൽ എറണാകുളം നോർത്തിൽ നിന്നായിരുന്നു പ്രസാദ് പിടിയിലാവുന്നത്. എക്സൈസിന്റെ പിടിയിലാകുമ്പോൾ മാരക ലഹരിമരുന്നുകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പിടിയിലാകുന്ന സമയത്ത് ഇയാളുടെ കൈവശം ഹാഷിഷ് ഓയിൽ, ബ്രൂപിനോർഫിൻ, കഞ്ചാവ് എന്നീ ലഹരി മരുന്നുകൾക്കൊപ്പം മാരകായുധങ്ങളും ഉണ്ടായിരുന്നവെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

രഹസ്യ വിവരത്തെ തുടർന്ന് എറണാകുളം എക്സൈസ്

രഹസ്യ വിവരത്തെ തുടർന്ന് എറണാകുളം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പരമാര റോഡിൽ നിന്നായിരുന്നു പ്രസാദിനെ പിടികൂടിയത്. 2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ്, മാരകായുധമായ വളയൻ കത്തി എന്നിവയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. നാര്‍ക്കോട്ടിക്ക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വകുപ്പ് പ്രകാരം അന്ന് പ്രസാദിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.

സിഐ അന്‍വര്‍ സാദത്ത്, പ്രീവന്റീവ് ഓഫിസര്‍ രാംപ്രസാദ്,

സിഐ അന്‍വര്‍ സാദത്ത്, പ്രീവന്റീവ് ഓഫിസര്‍ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാര്‍ഥ്, ദീപു, ഡ്രൈവര്‍ സുരേഷ് എന്നിവരായിരുന്നു അന്നത്തെ റെയ്ഡിന് നേതൃത്വം നല്‍കിയത്. പ്രസാദിനെതിരെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുകളുള്ളതായും റിപ്പോർട്ടുണ്ട്

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
Nivin Pauly' Action hero Biju's villain and accused in several cases Prasad was found dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X