'പാർട്ടിയിൽ പിണറായി ഒഴികെ ആരുടെയും പേര് പൊന്തരുത്', കടുത്ത അസഹിഷ്ണുതയെന്ന് എംഎൻ കാരശ്ശേരി
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ മാഗ്സസെ അവാർഡ് നിരസിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെനെതിരെ രൂക്ഷ വിമർശനവുമായി എംഎൻ കാരശ്ശേരി. പാർട്ടിയിൽ പിണറായി വിജയനൊഴികെ ആരുടെയും പേര് പൊങ്ങരുത് എന്ന അസഹിഷ്ണുതയാണ് ഇതിന് കാരണം. അവാർഡ് വാങ്ങിക്കാൻ അനുവധിക്കാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കാരശ്ശേരി പറഞ്ഞു.
കാരശ്ശരിയുടെ വാക്കുകൾ: ശൈലജ ടീച്ചറിന് അവാർഡ് കിട്ടിയപ്പോൾ മലയാളി എന്ന നിലയിൽ വലിയ അഭിമാനം തോന്നിയ ആളാണ് ഞാൻ. ഇന്ത്യയുടെ തെക്കെയറ്റത്ത് കിടക്കുന്ന കേരളത്തിലെ ഒരു ആരോഗ്യ മന്ത്രിഇത്രവലിയ ശ്രദ്ധയിൽ വന്നതാണ്. കേരളീയ വനിതയ്ക്ക് കിട്ടയ പുരസ്ക്കാരമായാണ് ഞാൻ അതിനെ കാണുന്നത്.

ഇത് ഒന്നാം പിണറായി സർക്കാരിന് കിട്ടിയ അവാർഡാണ്. അവർ അതിനെ അങ്ങനെയാണ് മനസിലാക്കേണ്ടത്. വകുപ്പ് മന്ത്രിക്ക് അവാർഡ് കൊടുത്തന്നെയുള്ളു.അവരുടെ ജനപ്രീതി വർധിപ്പിക്കും എന്നുള്ളതാണ് അവരുടെ പ്രശ്നം. മുൻ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് 50000ത്തിന്റെ ഭൂരിപക്ഷമാണെങ്കിൽ ടീച്ചർക്ക് 60000 ത്തിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

അതുകൊണ്ട് ടീച്ചർ മന്ത്രി സ്ഥാനത്ത് എത്തിയില്ല. നിലവിൽ ആരോഗ്യ വകുപ്പ് ഏതളവിൽ കുത്തഴിഞ്ഞാണ് കിടക്കുന്നതെന്ന് എല്ലാവർക്കും അറിയാം.പേപ്പട്ടി വിഷബാധയേറ്റ് എത്ര പേരാണ് സംസ്ഥാനത്ത് മരിക്കുന്നത്. അത് നിയമസഭയിൽ പറഞ്ഞ ആരോഗ്യ മന്ത്രിക്ക് വ്യക്തതയില്ലാത്തത് കൊണ്ട് മുഖ്യമന്ത്രിക്ക് തിരുത്തേണ്ടി വന്നു.
ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

ആ വകുപ്പ് നന്നായി കൊണ്ടുപോയ ഒരു മന്ത്രിക്ക് ഒരു അവാർഡ് കിട്ടുമ്പോൾ അതിൽ രാഷ്ട്രീയം കാണരുത്. മുഖ്യമന്ത്രിക്കാണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഉറപ്പായും സ്വീകരിച്ചേനെ.മലയാളികൾക്കും ,എൽഡിഎഫിനും എല്ലാം അഭിമാനിക്കാവുന്ന ഒരു കാര്യമായിരുന്നു ഇത്. ഇത് വാങ്ങാൻ അനുവധിക്കാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ആ പാർട്ടിയിൽ പിണറായി വിജയനൊഴികെ ആരുടെയും പേര് പൊങ്ങരുത് എന്ന അസഹിഷ്ണുതയാണ് ഇതിന് കാരണം.

അതേസമയം കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മാഗ്സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്നാണ് വിഷയം ചര്‍ച്ചയായതോടെ സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്.കെകെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം.'കൂട്ടായ പ്രവർത്തനത്തിൻറെ ഫലമാണിത്.

സർക്കാരിന് കൂട്ടായാണ് കിട്ടേണ്ടത്. എന്നാൽ വ്യക്തിക്കാണ് നൽകുന്നതെന്ന് അവാർഡ് ഫൗണ്ടേഷൻ വിശദീകരിച്ചു. കെക ശൈലജ പാർട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്''. തന്നെ ടെലിഫോൺ ചെയ്ത് കെകെ ശൈലജ നിലപാട് അറിയിച്ചിരുന്നുവെന്നും യെച്ചൂരി വിശദീകരിക്കുന്നു.എന്നാൽ സർക്കാരിൻറെ കൂട്ടായ നേട്ടത്തിന് വ്യക്തി അവാർഡ് സ്വീകരിക്കേണ്ടതില്ലെന്ന വിലയിരുത്തൽ യെച്ചൂരി മറച്ചു വയ്ക്കുന്നില്ല.രാഷ്ട്രീയ നേതാക്കൾ ഇത് വാങ്ങുന്നത് ഉചിതമല്ല എന്നതാണ് പാർട്ടിയുടെ ആദ്യ വിലയിരുത്തൽ.
സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ,

അരവിന്ദ് കെജ്രിവാൾ, കിരൺ ബേദി എന്നിവർക്ക് കിട്ടിയത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപാണ്. സിപിഐയുടെ മഹിളാ ഫെഡറേഷൻ അദ്ധ്യക്ഷ അരുണ റോയ് സ്വീകരിച്ചപ്പോഴും ആ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. റമോൺ മഗ്സസെ സിഐഎയുമായി ചേർന്ന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കി എന്നത് മൂന്നാമത്തെ കാരണം മാത്രമെന്നും നേതാക്കൾ പറയുന്നു. അടുത്തിടെ ബുദ്ധദേബ് ഭട്ടാചാര്യ പദ്മ പുരസ്ക്കാരം വേണ്ടെന്നു വച്ചിരുന്നു.












Click it and Unblock the Notifications