കൊടകര കുഴല്‍പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളാവില്ല, സാക്ഷിപ്പട്ടികയിലുമില്ല
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളല്ലെന്ന് പോലീസ്. സാക്ഷിപ്പട്ടികയിലും ഇവരുടെ പേരില്ല. കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പോലീസ് പിന്നീട് ആലോചിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ ജൂലായ് 24ന് കുറ്റപ്പത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കൊടകര കേസ് കവര്‍ച്ചാ കേസ് മാത്രമായിട്ടാണ് പോലീസ് കാണുന്നത്. അത്തരത്തില്‍ കേസിന് ഊന്നല്‍ നല്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കേസില്‍ 22 പ്രതികളാണ് ആകെയുള്ളത്. അതേസമയം കുറ്റപത്രത്തില്‍ ബിജെപി നേതാക്കളുടെ മൊഴികള്‍ ഉള്‍പ്പെടുത്തും. ഇരിഞ്ഞാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ ഒരാള്‍ പോലും പ്രതിയാകില്ല എന്നാണ് റിപ്പോര്‍ട്ട്. പണത്തിന്റെ ഉറവിടത്തില്‍ ബിജെപിക്കാര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇത് ഇഡിയുടെ അന്വേഷണ പരിധിയിലാണെന്ന് പോലീസ് പറയുന്നു.
കേസ് ഇഡിക്ക് കൈമാറണമെന്ന് നിര്‍ദേശിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. പ്രതികള്‍ നഷ്ടമായ മൂന്നര കോടിയില്‍ രണ്ട് കോടിയും ധൂര്‍ത്തടിച്ചെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ജൂലായ് പതിനാലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത് അദ്ദേഹത്തെ വിട്ടയിച്ചിരുന്നു. കവര്‍ച്ചാകേസില്‍ പരാതി നല്കിയ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ ഫോണ്‍ സംസാരത്തെ കുറിച്ചായിരുന്നു ചോദ്യം. ബിജെപി നേതാക്കളില്‍ നിന്നോ അന്വേഷണത്തിലോ തിരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാവുന്ന കാര്യങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് കവര്‍ച്ചാക്കേസ് മാത്രമായി കാണാന്‍ പോലീസ് തീരുമാനിച്ചത്. കവര്‍ച്ചാ പണം കണ്ടെത്തുക ദുഷ്കരമാണെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നായിരുന്നു പോലീസ് പറഞ്ഞത്. അതാണ് ഇപ്പോള്‍ അന്വേഷണ സംഘം തിരുത്തുന്നത്. ഇഡി ഈ കേസ് ഏറ്റെടുക്കാന്‍ വലിയ താല്പര്യം കാണിച്ചിരുന്നില്ല. കുറ്റപത്രം വരുന്ന സാഹചര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നതാണ് ചോദ്യം. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മൂന്നര കോടി രൂപ കൊടകര ദേശീയ പാതയില്‍ നിന്ന് കവര്‍ന്നതാണ് കേസ്. അതേസമയം പ്രതിപക്ഷം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശക്തമായി കഴിഞ്ഞു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതിരോധത്തിലാവുമെന്ന് ഉറപ്പാണ്.
Recommended Video
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications