സിപിഎം സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മാറ്റമില്ല, പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന
തിരുവനന്തപുരം: സി പി എം സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. സമ്മേളനം മാര്‍ച്ച് 1, 2, 3 , 4 എന്നീ തീയതികളില്‍ എറണാകുളത്ത് നടക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പ്രതിനിധി സേമ്മേളനം, സെമിനാര്‍, പൊതുസമ്മേളനം എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ പ്രതിനിധികള്‍ക്കും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തിയാകും സമ്മേളനത്തില്‍ പങ്കെടുക്കുക.
പതാകദിനം ഫെബ്രുവരി 21 ന് ആചരിക്കും. എല്ലാ ബ്രാഞ്ച് തലത്തിലും പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം സ. രാഘവന്‍ നഗറിലും പൊതുസമ്മേളനം സ. ഇ ബാലാനന്ദന്‍ നഗറിലും നടക്കും. സെമിനാര്‍ വേദി അഭിമന്യു നഗര്‍ എന്നും നാമകരണം ചെയ്യും. സമ്മേളന നടത്തിപ്പിനുള്ള ഫണ്ട് ബഹുജനങ്ങളില്‍നിന്ന് ശേഖിക്കും.

ഫെബ്രുവരി 13 , 14 തീയതികളില്‍ എറണാകുളം ജില്ലയിലെ വീടുകളിലും, കടകളിലും പൊതു ഇടങ്ങളിലും ഫണ്ട് ശേഖരിക്കണം നടത്തും . പാര്‍ടി പ്രവര്‍ത്തകര്‍ പരമാവധി ജനങ്ങളെ സമീപിക്കണം . പൊതുസമ്മേളനത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ചുള്ള ആളുകളായിരിക്കും പങ്കെടുക്കുക. സമ്മേളനം വെര്‍ച്വലായി എറണാകുളം ജില്ലയില്‍ എല്ലാ ബ്രാഞ്ച് തലത്തിലും സംസ്ഥാന തലത്തില്‍ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു .
അതേസമയം, കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റി വെച്ച സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കണിച്ചുകുളങ്ങരയില്‍ നടക്കുന്ന സമ്മേളനം നടക്കുന്ന സിപിഐഎം പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും.
കോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അടിയന്തരമായി ചേര്‍ന്ന് തീയതി നിശ്ചയിച്ച് സംസ്ഥാന നേതൃത്തെ അറിയിച്ചിരുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സമ്മേളനം നടത്തുന്നതുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം അംഗീകരിച്ചത്.
അന്തരിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം എ അലിയാരുടെ നാമധേയത്തിലുള്ള നഗരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിനിധികളുടെ എണ്ണം മുന്‍ നിശ്ചയിച്ചതില്‍ നിന്നും കുറച്ചിട്ടുണ്ട്. സമ്മേളനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന കമ്മിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഉത്സവങ്ങളില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട് . ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.
അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.












Click it and Unblock the Notifications