Get Updates
Get notified of breaking news, exclusive insights, and must-see stories!

നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ്, കൈക്കൂലി വാങ്ങിയതിന് തെളിവില്ല; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടുള്ളതാണ് റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ട്. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായി കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയതിനും പമ്പ് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കളക്ടറുടെ പരാമര്‍ശം എന്തുദ്ദേശിച്ചാണെന്ന് മാത്രം ഉള്ളടക്കത്തില്‍ പറയുന്നില്ല.

naveen-babu

അതേസമയം തെറ്റുപ്പറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള മൊഴിയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടക്കട്ടെയെന്നാണ് കളക്ടറുടെ നിലപാട്. ചേമ്പറില്‍ എത്തി തെറ്റി പറ്റി എന്ന് നവീന്‍ ബാബു പറഞ്ഞുവെന്നാണ് കളക്ടര്‍ പറഞ്ഞത്. വിശദീകരണ കുറിപ്പിലാണ് കളക്ടര്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്.

എഡിഎം എന്താണ് ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ കളക്ടര്‍ വ്യക്തത നല്‍കിയിട്ടില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുമില്ല. പിപി ദിവ്യയെ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ മൊഴിയില്‍ ആവര്‍ത്തിക്കുന്നു. കളക്ടര്‍ എഴുതി തയ്യാറാക്കിയ മൊഴിയാണ് ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് നല്‍കിയത്.

നവീന്‍ ബാബുവിന്റെ കുടുംബം ഉന്നയിച്ച ആരോപണം ഉള്‍പ്പെടെ എല്ലാം പരിശോധനയ്ക്ക് വിധേയമാകട്ടെ എന്നും ആവശ്യമെങ്കില്‍ പോലീസ് അന്വേഷണം നടക്കട്ടെ എന്നുമാണ് കളക്ടര്‍ പറയുന്നത്. പെട്രോള്‍ പന്രുമായി ബന്ധപ്പെട്ട എന്‍ഒസി നവീന്‍ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീന്‍ ബാബു ഫയലുകള്‍ വൈകിപ്പിച്ചിരുന്നയാളല്ല. ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നവീന്‍ ബാബുവിനെ യാത്രയയപ്പ് ചടങ്ങില്‍ ആക്ഷേപിക്കുന്ന വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ചാനല്‍ പ്രവര്‍ത്തകരില്‍ നിന്ന് ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. യാത്രയയപ്പുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ജോയിന്റ് കമ്മീഷണറോട് നിഷേധിച്ചിട്ടുണ്ട്.

എഡിഎമ്മിന്റെ മരണത്തിന് ശേഷം കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വിവാദ പരാമര്‍ശം ഒന്നുമുണ്ടായിരുന്നില്ല. കളക്ടറുടെ പുതിയ മൊഴിയില്‍ നവീന്‍ബാബുവിന്റെ കുടുംബത്തിന് എതിര്‍പ്പുണ്ട്. കണ്ണൂര്‍ കളക്ടറെ മാറ്റണമെന്ന ആവശ്യം റവന്യൂ മന്ത്രിക്കും വകുപ്പിനുമുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനമാണ് ഇതില്‍ പ്രധാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+