ഇനി പ്രിന്റഡ് ലൈസൻസും ആർസിയും വേണ്ട; ഗതാഗത വകുപ്പിന്റെ നിർണായക നീക്കം, പകരം ഇങ്ങനെ ചെയ്യാം
തിരുവനന്തപുരം: കേരളത്തിൽ പ്രിന്റ് ചെയ്‌ത ലൈസൻസ് ഇനി വേണ്ടെന്ന തീരുമാനവുമായി ഗതാഗത വകുപ്പ്. പ്രിന്റഡ് ലൈസൻസ്, ആർസി എന്നിവയുടെ അച്ചടി പൂർണമായും നിർത്താനാണ് തത്വത്തിൽ തീരുമാനമായിരിക്കുന്നത്. ലൈസൻസിന്റെ പ്രിന്റിങ് നിർത്തി പൂർണമായും ഡിജിറ്റലിലേക്ക് മാറുന്ന രാജ്യത്തെ നാലാമത്തെ മാത്രം സംസ്ഥാനമാവും ഇതോടെ കേരളം. കാലാനുസൃതമായി വരുത്തേണ്ട പരിഷ്‌കാരങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം.
നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നുവന്നിരുന്നു. സാങ്കേതിക വിദ്യയുടെ ആധുനിക കാലത്ത് ഇനിയും പ്രിന്റഡ് ലൈസൻസുകളുടെയും ആർസി ബുക്കുകളുടെയും ആവശ്യമില്ലെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. മാത്രമല്ല ഇപ്പോൾ തന്നെ ഡിജിറ്റൽ രേഖകൾ സ്വീകരിക്കപ്പെടുന്നുമുണ്ട്, ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കം.

ആദ്യഘട്ടമായി ലൈസൻസിന്റെ പ്രിന്റിംഗ് നിർത്താനാണ് തീരുമാനമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. തുടർന്ന് രണ്ടാംഘട്ടമായി ആർസി ബുക്കുകളുടെ പ്രിന്റിങും കൂടി നിർത്താനാണ് ആലോചന. ഇനി ആധാർ കാർഡ് ഉപയോഗിക്കുന്നത് പോലെ രേഖകൾ ഡൗൺലോഡ് ചെയ്തെടുക്കാം, ഡിജിലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധനാ സമയത്ത് ഹാജരാക്കിയാലും മതി.
പുതിയ സംവിധാനത്തിന് ഒട്ടേറെ ഗുണങ്ങളാണ് ഉണ്ടാവുക. നേരത്തെ ഡ്രൈവിംഗ് ടെസ്‌റ്റ് പാസാകുന്ന ഒരാൾ ലൈസൻസ് കൈയിൽ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു. എന്നാൽ ഇനി ടെസ്‌റ്റ് പാസാകുന്ന ദിവസം തന്നെ ലൈസൻസ് പ്രിന്റ് എടുത്ത് ഉപയോഗിക്കാനുള്ള അവസരമാണ് സാധാരണക്കാർ ലഭിക്കുക.
കൂടാതെ ഇനി ഒറിജിനൽ രേഖ എന്ന സംവിധാനം തന്നെ ഇല്ലാതാവും. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകളുടെ ആധികാരിത ഉദ്യോഗസ്ഥർക്ക് കേവലം ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് മനസിലാക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ സാഹചര്യത്തിൽ നിങ്ങൾക്ക് കൈവശം ഫോൺ മാത്രം ഉണ്ടായാൽ മതി വാഹന രേഖകൾ എല്ലാം അതിൽ ലഭ്യമാവും എന്നതാണ് ശ്രദ്ധേയമായ നേട്ടം.
ഡിജി ലോക്കർ എങ്ങനെ ഉപയോഗിക്കാം?
നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവ ഉൾപ്പെടെ സുപ്രധാന രേഖകൾ ശേഖരിച്ചു വയ്ക്കാനും വേണ്ടപ്പോൾ ആക്‌സസ് ചെയ്യാനും അനുവദിക്കുന്ന സംവിധാനമാണ് ഡിജി ലോക്കർ. ഇത് നിങ്ങളുടെ വിരൽത്തുമ്പിൽ എല്ലാ രേഖകളെയും എത്തിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. വിവിധ രേഖകളുടെ നമ്പറുകൾ നൽകിയാൽ അവയുടെ ഡിജിറ്റൽ പകർപ്പുകൾ ഈ ആപ്പിലെത്തും, ആവശ്യം ഉള്ളപ്പോൾ ഉപയോഗിക്കാം.
ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഡിജി ലോക്കർ നിങ്ങൾക്ക് ആക്‌സസ് ചെയ്യാവുന്നതാണ്. പിന്നീട് എപ്പോഴും ആവശ്യമുള്ളപ്പോൾ നിങ്ങൾക്ക് ഇതിൽ നിന്നും ബന്ധപ്പെട്ട രേഖകൾ എടുക്കാൻ കഴിയും, ഇതിന് പുറമേ മറ്റ് രേഖകൾ പകർപ്പായി ഇതിൽ സൂക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications