മാണിക്കെതിരെ തെളിവില്ല; ബാര്‍കോഴയില്‍ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് നിയമോപദേഷ്ടാവ്...
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് നിയമോപദേശകന്‍ വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയത്. പുതിയ തെളിവുകള്‍ ലഭിക്കാതെ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നാണ് വിജിലന്‍സ് നിയമോപദേഷ്ടാവ് കോടതിയില്‍ വ്യക്തമാക്കിയത്.
അതേസമയം മാണിക്കെതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തണമെന്ന നിലപാടിലായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. എന്നാല്‍ ജേക്കബ് തോമസിന്റെ നിലപാടിന് വിരുദ്ധമായാണ് നിയമോപദേഷ്ടാവിന്റെ വാദം.
Read More: സിപിഎമ്മിനും ബിജെപിക്കും കൊലപാതകം ലഹരിയാണോ... കണ്ണൂരില്‍ സംഭവിക്കുന്നതെന്ത്...?

ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍, വിഎസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജ്ജി പരിഗണിക്കവേയാണ് വിജിലന്‍സ് നിയമോപദേഷ്ടാവ് മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് പറഞ്ഞത്.
ബാര്‍കോഴ കേസിന്റെ വാദത്തിനിടെ കോടതിയില്‍ വിഎസിന്റെയും വി മുരളിധരന്റെയും അഭിഭാഷകര്‍ തമ്മില്‍ വാക്കേറ്റം നടന്നു. വിഎസ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസില്‍ ഇടപെട്ടതെന്ന് മുരളീധരന്റെ അഭിഭാഷകന്‍ പറഞ്ഞതാണ് വാക്കേറ്റത്തിലെത്തിയത്.












Click it and Unblock the Notifications