കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി അധ്യക്ഷൻ ഇനിയും വൈകും, തിടുക്കം വേണ്ടെന്ന് ഹൈക്കമാൻഡ്, ഗ്രൂപ്പുകളെ തൃപ്തരാക്കണം

Google Oneindia Malayalam News

ദില്ലി: കെപിസിസി അധ്യക്ഷനെ തീരുമാനിക്കാനാകാതെ കുഴങ്ങി കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത് ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് പുറത്താണ് എന്നുളളതിനാല്‍ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അതൃപ്ത സ്വരങ്ങളെ ഹൈക്കമാന്‍ഡിന് പരിഗണിക്കാതിരിക്കാനാകില്ല എന്നതാണ് തീരുമാനം വൈകുന്നതിനുളള പ്രധാന കാരണം. കെ സുധാകരനേയും കൊടിക്കുന്നില്‍ സുരേഷിനേയുമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

എന്നാല്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ കാരണം തീരുമാനം എങ്ങുമെത്തിയിട്ടില്ല. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. താരിഖ് അന്‍വറിനോട് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ മുതിര്‍ന്ന നേതാക്കളോടും കൂടിയാലോചന നടത്തി സമവായമുണ്ടാക്കാനാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ധൃതിപ്പെട്ട് തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

Congress

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വി പഠിക്കാന്‍ അശോക് ചവാന്‍ സമിതിയെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചവാന്‍ കമ്മിറ്റി ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിക്കുന്നതിനോട് പാര്‍ട്ടിക്കുള്ളിലെ എ,ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത അതൃപ്തി ആണുള്ളത്. അത് നേതാക്കള്‍ അശോക് ചവാന്‍ കമ്മിറ്റിയേയും അറിയിച്ചതായാണ് സൂചന. പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയോഗിക്കുന്നതില്‍ എ,ഐ ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചിട്ടില്ല എന്നതിനാല്‍ തന്നെ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം മതിയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

English summary
No need to hurry in selecting new KPCC president, Directs Congress High Command
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X