• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസ്സിൽ സംഘപരിവാറുമായി ബന്ധമുള്ള ഒരാളുമില്ല; നിലപാട് വ്യക്തമാക്കി വി ഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം: ഇനിയും ആൾക്കൂട്ടമായി കോൺഗ്രസിന് നിലകൊള്ളാനാകില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എസ്.ഡി.പി.ഐ പിന്തുണയോടെയാണ് ഈരാറ്റുപേട്ടയില്‍ സിപിഎം ഭരണം പിടിച്ചത്. ആ പാർട്ടിയെയാണ് അനിൽകുമാർ വിശേഷിപ്പിക്കുന്നതെങ്കിൽ നേരത്തെ തന്നെ അദ്ദേഹത്തിന് സി.പി.എമ്മിലേക്ക് പോകാമായിരുന്നില്ലേയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

1

ആള്‍ക്കൂട്ടമായി പ്രവര്‍ത്തിക്കാന്‍ ഇനി കോൺഗ്രസ് നേതൃത്വത്തിന് കഴിയില്ല. കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതിന് ശേഷം നല്ല രീതിയിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസില്‍ സംഘപരിവാറുമായി ബന്ധവുള്ള ഒരാളുമില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഒരു വര്‍ഗീയ ശക്തികളുമായും കൂട്ടുകെട്ടുണ്ടാക്കുകയോ മതേതര കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യില്ല. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരേ രീതിയിൽ കൈകാര്യം ചെയ്യാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും മുളകുപൊടിയിലും തേയിലപ്പൊടിയിലും ഒപ്പിയെടുത്ത് ഒരു വീട്ടമ്മ!!!മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും മുളകുപൊടിയിലും തേയിലപ്പൊടിയിലും ഒപ്പിയെടുത്ത് ഒരു വീട്ടമ്മ!!!

2

ചില കാര്യങ്ങളിലുണ്ടായ അഭിപ്രായഭിന്നതകള്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് നല്ല നിലയിൽ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വരും. അതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും പ്രതിപക്ഷനേതാവ് ചുണ്ടിക്കാട്ടി.

സൂര്യൻ കിഴക്കുദിച്ചതുകൊണ്ടാണ് പാർട്ടി വിട്ടതെന്ന് പറയാതിരുന്നത് നന്നായി: പി ടി തോമസ്സൂര്യൻ കിഴക്കുദിച്ചതുകൊണ്ടാണ് പാർട്ടി വിട്ടതെന്ന് പറയാതിരുന്നത് നന്നായി: പി ടി തോമസ്

3

കോൺഗ്രസ് നേതൃത്വത്തിനെതിരെ ദൃശ്യമാധ്യമങ്ങളിൽ പരസ്യപ്രതികരണം നടത്തിയതിന് രണ്ട് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അതിൽ കെ പി അനിൽകുമാറിൻ്റെ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ കെ പി സി സി നടപടി സ്വീകരിച്ചത്. വിട്ടുവീഴ്ചയോടെയുള്ള തീരുമാനമെടുക്കണമെന്നുള്ളത് കൊണ്ടാണ് രണ്ടു പേരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

കോൺഗ്രസിൽ നിന്ന് രാജി വെച്ചെന്ന് അനിൽ കുമാർ, പുറത്താക്കിയെന്ന് കെ സുധാകരൻ, 'ഇനി പുനരാലോചനയില്ല'കോൺഗ്രസിൽ നിന്ന് രാജി വെച്ചെന്ന് അനിൽ കുമാർ, പുറത്താക്കിയെന്ന് കെ സുധാകരൻ, 'ഇനി പുനരാലോചനയില്ല'

4

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

അതേ സമയം, അനില്‍കുമാര്‍ വിട്ടു പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. കോൺഗ്രസിനോട് പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും അനുഭാവികൾക്കും സ്‌നേഹവും ബഹുമാനം ഇതിലൂടെ വർധിക്കുമെന്നും സതീശൻ വ്യക്തമാക്കി. തെരഞ്ഞടുപ്പ് ജയം മുന്‍നിര്‍ത്തി നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന പരിപാടി തങ്ങൾക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

cmsvideo
  Congress leader KP Anilkumar quits party, joins CPM
  English summary
  He said in Thiruvananthapuram that he had nothing to say about the departure of some while strengthening the Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X