Get Updates
Get notified of breaking news, exclusive insights, and must-see stories!

രാധയുടെ കൊല: ജനനേന്ദ്രിയത്തില്‍ചൂല് കുത്തിക്കയറ്റി

നിലന്പൂര്‍: നിലന്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. നടന്നത് കൊടിയ മര്‍ദ്ദനം മാത്രമെന്നും പോലീസ് പറയുന്നു.

കൊലപാതകം തെളിഞ്ഞ സമയം മുതല്‍ പോലീസ് ആവര്‍ത്തിച്ച് പറയുന്നതാണ് ഇക്കാര്യം. ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നു നിലന്പൂര്‍ സിഐ എപി ചന്ദ്രനെ ഇതിന്റെ പേരില്‍ അന്വേഷണ സംഘത്തില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു.

Nilambur Congress

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പിഎയും നിലന്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും ആയ ബിജു നായരുംസുഹൃത്ത് ഷംസുദ്ദീനും കൂടിയാണ് രാധയെന്ന സ്ത്രീയെ കോണ്‍ഗ്രസ് ഓഫീസിലിട്ട് കൊന്നത്. ക്രൂരമായി മര്‍ദ്ദിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.

രാധ കൊല്ലപ്പെടുന്നതിന് മുന്പ്അവരുടെ ജനനേന്ദ്രിയത്തില്‍ ചൂലിന്റെ പിടികൊണ്ട് ആഴത്തില്‍ പരിക്കേല്‍പിച്ചിട്ടുണ്ട്. രാധയുടെ ജനനേന്ദ്രിയത്തില്‍ അഞ്ച് സെന്റീ മീറ്റര്‍ ആഴത്തിലാണ് മുറിവേറ്റത്. വായില്‍ തുണിതിരുകി, മൂക്കും വായയും പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിച്ചതിന് ശേഷമായിരുന്നു ചൂല് കൊണ്ടുള്ള അതിക്രമം. അതിന് ശേഷം കഴുത്തില്‍ പ്ലാസ്റ്റര്‍ മുറുക്കി കൊല്ലുകയായിരുന്നു. ഈ ചൂല് ഓഫീസില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

രാധയുടെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിലപാടില്‍ തന്നെയാണ് പോലീസ് ഇപ്പോഴും പ്രത്യേക അന്വേഷ സംഘത്തിന്റെ മേധാവി തൃശൂര്‍ മേഖല ഐജി എസ് ഗോപിനാഥ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. നേരത്തെ അന്വേഷണ സംഘത്തില്‍ നിന്ന് നീക്കി എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്ന സിഐ എപി ചന്ദ്രന്‍ ഇപ്പോഴും സംഘത്തില്‍ ഉണ്ടെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+