കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണില്ല:തീവ്രവ്യാപന മേഖലയില്‍ ഇനി വീടുകളിലും കൊവിഡ് പരിശോധന

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതല സമിതി യോഗം തീരുമാനിച്ചു. വീടുകള്‍ തോറും കോവിഡ് പരിശോധന നടത്താനും യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന ഉണ്ടാകും. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാള്‍ ഉയര്‍ന്ന ശരാശരിയുള്ള പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാവും പരിശോധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

അതേസമയം, സംസ്ഥാനത്ത് നിലവില്‍ വാര്യാന്ത ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. സ്ഥിതിഗതികള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യന്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു. രണ്ടാം തരം​ഗത്തിൽ കേരളത്തിൽ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും. ജീനോം പഠനമാവും വൈറസിന്‍റെ ജനിത മാറ്റം പരിശോധിക്കാന്‍ നടത്തുക. കേസുകളുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണെങ്കിലും അത് നേരിടാന്‍ സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ സജ്ജമാണെന്നും യോഗം വിലയിരുത്തി.

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

Recommended Video

cmsvideo
Vaccine for all above 18 starting from may 1 | Oneindia Malayalam
coronavirus

സംസ്ഥാനത്ത് ഇന്നുമുതല്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി ഒമ്പതുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യ സേവനങ്ങള്‍ക്കടക്കം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രക്ക്-പൊതുഗതാഗതം എന്നിവയെ ബാധിക്കാത്ത തരത്തിലായിരിക്കും കര്‍ഫ്യൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന ശക്തമാക്കാൻ പൊലീസിന് ഇന്ന് ചേര്‍ന്ന അവലോകന യോഗം നിർദേശം നൽകിയിട്ടുണ്ട്.

English summary
No weekend lockdown in kerala: covid testing in homes in the area of ​​high test positivity area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X