Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ കണ്ടെത്തിയത് എക്സ് ഇ വകഭേദമല്ല: മുംബൈ കോർപ്പറേഷന്റെ വാദം തള്ളി സർക്കാർ വൃത്തങ്ങള്‍

ദില്ലി: ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് വേരിയന്റ് എക്സ് ഇ കേസ് മുംബൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. നിലവിലെ സൂചനകള്‍ എക്സ് ഇ വകഭേദത്തെ സൂചിപ്പിക്കുന്നതല്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. "എക്സ് ഇ വേരിയന്റെന്ന് പറയപ്പെടുന്ന സാമ്പിളുമായി ബന്ധപ്പെട്ട FASTQ ഫയലുകൾ, INSACOG ന്റെ ജീനോമിക് വിദഗ്ധർ വിശദമായി വിശകലനം ചെയ്തു, ഈ വേരിയന്റിന്റെ ജീനോമിക് ഘടന എക്സ് ഇ വേരിയന്റിന്റെ ജീനോമിക് ഘടനവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി," ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനായിരുന്നു ഇന്ത്യയിലെ ആദ്യ എക്സ് ഇ കേസ് മുംബൈയില്‍ സ്ഥിരീകരിച്ചെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. . കാപ്പ വേരിയന്റിന്റെ ഒരു കേസും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചുള്ള രോഗികൾക്ക് ഇതുവരെ ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. "രോഗിക്ക് വിദേശ യാത്രാ ചരിത്രമുണ്ട്, ഞങ്ങൾ 230 സാമ്പിളുകൾക്കൊപ്പം ജീനോം സീക്വൻസിംഗിനായി രോഗിയുടെ സാമ്പിളും പരിശോധിച്ചു. 230 ൽ 228 എണ്ണത്തിൽ ഒമിക്‌റോൺ ബിഎ2 വേരിയന്റും ഒരാൾക്ക് കാപയും ഒരെണ്ണം എക്‌സ്‌ഇയും കണ്ടെത്തി,"-എന്നായിരുന്നു അഡീഷണൽ ബിഎംസി കമ്മീഷണർ സുരേഷ് കകാനി വ്യക്തമാക്കിയത്.

covidthree

ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 50 കാരനായ കോസ്റ്റ്യൂം ഡിസൈനറാണ് മുംബൈയിലെ എക്സി രോഗം സംശയിക്കപ്പെടുന്നു രോഗി. മാർച്ച് 2 ന് നാണ് ഇവർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതേസമയം,
പുതുവർഷത്തിന്റെ തുടക്കത്തിലായിരുന്നു യുകെയിൽ പുതിയ സ്‌ട്രെയിൻ കണ്ടെത്തിയത്. ജനുവരി 19 നാണ് XE ആദ്യമായി കണ്ടെത്തിയതെന്നും പുതിയ വേരിയന്റിന്റെ 637 കേസുകൾ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടന്റെ ആരോഗ്യ ഏജൻസി ഏപ്രിൽ 3 ന് പറഞ്ഞു.

ഇത് നമ്മുടെ മീരാ ജാസ്മിന്‍ തന്നെയാണോ..: ഞെട്ടിച്ച് പുതിയ മേക്കാവർ

എന്താണ് എക്സ് ഇ വകഭേദം

പുതിയ വകഭേഗം കോവിഡിന്റെ നിലവിലെ ഏത് വകഭേദത്തേക്കാളും കൂടുതൽ പകരാൻ സാധ്യതയുണ്ടെന്നായിരുന്നു ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഒമിക്രോണിന്റെ തന്നെ ബിഎ.1, ബിഎ.2 ഉപവിഭാഗങ്ങൾ ചേരുന്നതാണ് എക്‌സ്ഇ വകഭേദം. എക്‌സ്ഇ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ വേരിയന്റ് BA.2 സബ് വേരിയന്റിനേക്കാൾ 10 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളത്. ഒമൈക്രോൺ സ്‌ട്രെയിനിന്റെ ഉപ വേരിയന്റായ BA.2, വൈറസിന്റെ ഏറ്റവും പ്രബലമായ സ്‌ട്രെയിന് ആണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്തെ കോവിഡ് നില.

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 185.04 കോടി (1,85,04,11,569) പിന്നിട്ടു. 2,22,69,994 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍,1.98 കോടി യിലധികം (1,98,31,257) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന് 11,871 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,198 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,97,567 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,086 പേര്‍ക്കാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,81,374 പരിശോധനകള്‍ നടത്തി. ആകെ 79.20 കോടിയിലേറെ (79,20,27,142) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+