വടക്ക് കിഴക്കും ബിജെപി തേരോട്ടം തുടരുമോ: മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം
എക്‌സിറ്റ് പോളുകളെല്ലാം സൂചിപ്പിക്കുന്നത് ത്രിപുരയില്‍ ബി ജെ പി അധികാരത്തില്‍ എത്തുമെന്നാണ്

അഗർത്തല: മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് അറിയാം. മൂന്ന് സംസ്ഥാനങ്ങളിലായി 178 സീറ്റുകളിലേക്കാണ് ഫെബ്രുവരി 16നും 27നുമായി വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കും. നാഗാലാൻഡിലെ 60 സീറ്റുകളില്‍ ഒരു മണ്ഡലം (അകുലുട്ടോ) ബി ജെ പി നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. മേഘാലയയിലും ഒരു സീറ്റില്‍ സ്ഥാനാർതഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളുടെ എണ്ണം 60ൽ നിന്ന് 59 ആയി കുറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) തുടർച്ചയായി 30 വർഷത്തോളം അധികാരത്തിലിരുന്ന ത്രിപുരയില്‍ 2018 ല്‍ ചരിത്ര വിജയമായിരുന്നു ബി ജെ പി നേടിയത്. അതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റുപോലും ഇല്ലാതിരുന്ന പാർട്ടി 60 സീറ്റുകളിൽ 36-ലും വിജയിച്ച് ഭരണം പിടിക്കുകയായിരുന്നു. സി പി എം 16 സീറ്റിലേക്ക് വീണപ്പോള്‍ കഴിഞ്ഞ നിയമസഭയിൽ മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

ബി ജെ പി യുടെ സഖ്യകക്ഷിയായ ഐ ജി പി എഫ് ടി ആറ് സീറ്റുകളും നേടി. അധികാരത്തില്‍ വന്ന ബി ജെ പി ബിപ്ലബ് ദേബിനെ ആദ്യ മുഖ്യമന്ത്രിയാക്കിയെങ്കിലും പിന്നീട് ഭരണവിരുദ്ധ വികാരം തടയുന്നതിന്റെ ഭാഗമായി ബിജെപിയുടെ മണിക് സാഹയെ ആ കസേരയില്‍ എത്തിച്ചു. സംസ്ഥാന ചരിത്രത്തില്‍ കോണ്‍ഗ്രസും സി പി എമ്മും ആദ്യമായി ഒരു തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

നാഷണൽ പീപ്പിൾസ് പാർട്ടിയുടെ (എൻ പി പി)
നാഷണൽ പീപ്പിൾസ് പാർട്ടിയുടെ (എൻ പി പി) തലവനായ കോൺറാഡ് സാങ്മയാണ് മേഘാലയ മുഖ്യമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാർട്ടി ഒറ്റക്കാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ പാർട്ടിയും ബിജെപിയും മേഘാലയ ഡെമോക്രാറ്റിക് അലയൻസിന്റെ ബാനറിന് കീഴിൽ സംസ്ഥാനത്ത് ഒരുമിച്ചായിരുന്നു ഭരണം നടത്തി വന്നിരുന്നത്. എന്നാല്‍ പിന്നീട് സഖ്യം പിരിഞ്ഞ് ഒരുമിച്ച് മത്സരിക്കാന്‍ ഇരുപാർട്ടികളും തീരുമാനിക്കുകയായിരുന്നു.
ദിലീപും മീരയും വീണ്ടും ഒരു ക്യാമറക്ക് മുന്നില്‍: മിഷല്ലെയുടെ വിവാഹം ആഘോമാക്കി താരങ്ങള്‍

നാഗാലാൻഡിൽ, 2018-ൽ ബിജെപിയും
നാഗാലാൻഡിൽ, 2018-ൽ ബിജെപിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻ ഡി പി പി) അധികാരത്തിലെത്തി. ജനതാദൾ (യുണൈറ്റഡ്) ന്റെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ഇരു പാർട്ടികളും ഒന്നിക്കുകയായിരുന്നു. നെയ്ഫിയു റിയോ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി.

ത്രിപുരയിലും നാഗാലാൻഡിലും വിജയിക്കുന്ന ബി ജെ പി മേഘാലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നുമാണ് എക്സിറ്റ് പോള്‍ പ്രവചനം. സഖ്യകക്ഷിയായ എൻ ഡി പി പിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) നാഗാലാൻഡിൽ ബിജെപിയുടെ സഖ്യ സർക്കാർ അധികാരത്തിൽ വരുമെന്നും മേഘാലയയിൽ രണ്ടിൽ നിന്ന് ഏഴ് സീറ്റെങ്കിലും നേടുമെന്നും എക്‌സിറ്റ് പോളുകള്‍ കാണിക്കുന്നു.

എക്‌സിറ്റ് പോളുകളെല്ലാം സൂചിപ്പിക്കുന്നത് ത്രിപുരയില്‍ ബി ജെ പി അധികാരത്തില്‍ എത്തുമെന്നാണ്. 30 മുതല്‍ 40 വരെ സീറ്റാണ് പ്രവചിക്കപ്പെടുന്നത്. എക്‌സിറ്റ് പോളുകള്‍ പ്രദ്യോദ് ദേബ് ബര്‍മന്റെ പാര്‍ട്ടിയായ ട്രിപ മോതയ്ക്കും വലിയ മുന്നേറ്റം പ്രവചിക്കുന്നുണ്ട്. ഒന്‍പത് സീറ്റ് മുതല്‍ 16 സീറ്റുകള്‍ വരെ തിപ്ര മോത്ത നേടുമെന്നാണ് ഇന്ത്യാ ഇന്ത്യ ടുഡേ സര്‍വേ പ്രവചിക്കുന്നത്.












Click it and Unblock the Notifications