'കേന്ദ്രത്തിലേത് നിലവിൽ ഫാസിസ്റ്റ് സർക്കാരല്ല', രാഹുൽ ഗാന്ധി കാണിച്ചത് പമ്പര വിഡ്ഢിത്തമെന്ന് എംഎ ബേബി
കണ്ണൂര്‍: കേന്ദ്രം ഭരിക്കുന്നത് തല്‍ക്കാലം ഫാസിസ്റ്റ് ഭരണകൂടം അല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേന്ദ്രത്തിലുളളത് ഫാസിസ്റ്റ് സര്‍ക്കാരാണോ എന്നത് സംബന്ധിച്ച് ഭാഷാശാസ്ത്രപരമോ സൈദ്ധാന്തികമോ ആയ തര്‍ക്കം ആവശ്യമുണ്ടെന്ന് സിപിഎം കരുതുന്നില്ലെന്നും എംഎ ബേബി മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഇന്ത്യയിലുളളത് യഥാര്‍ത്ഥ ഫാസിസ്റ്റ് സര്‍ക്കാരാണ് എങ്കില്‍ തനിക്ക് ഇവിടെ സംസാരിക്കാനോ അത് റെക്കോര്‍ഡ് ചെയ്യാനോ ചാനലില്‍ സംപ്രേഷണം ചെയ്യാനോ സാധിക്കില്ലെന്നും എംഎ ബേബി പറഞ്ഞു.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ
നിലവില്‍ കേന്ദ്ര ഭരിക്കുന്നത് ഫാസിസ്റ്റ് സര്‍ക്കാരല്ലെന്ന് പറഞ്ഞാലും ഏത് നിമിഷവും ഫാസിസ്റ്റ് ഭരണസംവിധാനമായി മാറാന്‍ സാധിക്കുന്ന തരത്തില്‍ അതിന്റെ വക്കത്ത് എത്തി നില്‍ക്കുകയാണ് മോദി സര്‍ക്കാര്‍ എന്നും എംഎ ബേബി പറഞ്ഞു. സിപിഎമ്മിനേയും ഇടതുപക്ഷ മതേതര ശക്തികളേയും സംബന്ധിച്ചിടത്തോളും രാജ്യത്തെ ഏറ്റവും വലിയ ആപത്തിന് എതിരെയായി ഏറ്റവും വിശാലമായ ജനാധിപത്യ സമര പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിന് ഒരിക്കലും മടിയുണ്ടായിട്ടില്ല. ആര്‍എസ്എസ് നിയന്ത്രിക്കുന്ന മോദി ഭരണത്തെ നിഷ്‌കാസനം ചെയ്യാനുളള പോരാട്ടം പല തലങ്ങളില്‍ നടത്തണം എന്നാണ് തങ്ങളുടെ നിഗമനം.

രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥയെ വര്‍ഗീയ വിഷത്തിന്റെ പിടിയില്‍ നിന്നും മുക്തമാക്കാന്‍ വേണ്ടി നരേന്ദ്ര മോദിയേയും ബിജെപിയേയും അവരുടെ കൂട്ടാളികളേയും അടുത്ത തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും പരാജയപ്പെടുത്തിക്കഴിഞ്ഞാലും പിന്നെയും പതിറ്റാണ്ടുകളോളം പ്രത്യയശാസ്ത്രപരമായ, സാസ്‌ക്കാരികമായ രാഷ്ട്രീയപരമായ പോരാട്ടം തുടരേണ്ടതുണ്ട്. ഈ കാഴ്ചപ്പാട് ഇടതുപക്ഷം മുന്നോട്ട് വെയ്ക്കുമ്പോള്‍ ബിജെപിക്കെതിരെ അത്തരത്തില്‍ പ്രത്യയശാസ്ത്രപരമായ ഒരു കാഴ്ചപ്പാട് കോണ്‍ഗ്രസിനുണ്ടോ എന്ന് എംഎ ബേബി ചോദിച്ചു.
അങ്ങനെ ഒന്നില്ലെന്ന് മാത്രമല്ല ബിജെപിക്കെതിരായ വിശാല രാഷ്ട്രീയ സമരത്തില്‍ കോണ്‍ഗ്രസ് സ്വയം ഒരു പങ്ക് എങ്ങനെ വഹിക്കും എന്നതിലും അവര്‍ക്ക് വ്യക്തത ഇല്ല. ബിജെപിക്കെതിരായ അഖിലേന്ത്യാ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ അണിനിരക്കേണ്ട ഇടതുപക്ഷത്തിലെ സിപിഐയുടെ സ്ഥാനാര്‍ത്ഥിക്ക് എതിരെയാണ് രാഹുല്‍ ഗാന്ധി വന്ന് വയനാട്ടില്‍ മത്സരിച്ചത്. ഇത്ര പമ്പര വിഡ്ഢിത്തം രാഹുല്‍ ഗാന്ധി കാണിക്കുമ്പോള്‍ മോദിയും ആര്‍എസ്എസും ചിരിക്കുകയാണ്. മറുവശത്തെ പ്രധാനപ്പെട്ട പാര്‍ട്ടിയായ കോണ്‍ഗ്രസിനെ നയിക്കുന്ന് ഇങ്ങനെ ഒരാളാണല്ലോ എന്നോര്‍ത്ത്. ആര്‍എസ്എസിന്റെയും ബിജെപിയുടേയും രാഷ്ട്രീയ ഭാവിക്ക് ഏറ്റവും നല്ലത് ഈ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതാവായി തുടരുന്നതാണ് എന്നാണ് അവര്‍ ധരിക്കുന്നത്. ഇത് തിരുത്തേണ്ടത് കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടേയും ചുമതല ആണെന്നും എംഎ ബേബി പറഞ്ഞു.












Click it and Unblock the Notifications