Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ത്രീയില്‍ അനാര്‍ക്കലി മരയ്ക്കാര്‍ മത്സരിക്കുമോ? ആര്‍ക്കാണ് ഗോസിപ്പ് ഇഷ്ടമില്ലാത്തത്!!

കൊച്ചി: ബിഗ് ബോസ് മൂന്നാം സീസണ്‍ തുടങ്ങാന്‍ പോകുകയാണ്. ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ സോഷ്യല്‍ മീഡിയ പല പേരുകളും ചര്‍ച്ച ചെയ്യാന്‍ തുടങ്ങി കഴിഞ്ഞു. നടി അനാര്‍ക്കലി മരയ്ക്കാറുടെ പേരാണ് ഇക്കൂട്ടത്തില്‍ ഇപ്പോള്‍ ഏറ്റവും സജീവമായി മുന്നിലുള്ളത്. നടി മത്സരിക്കുമോ എന്നാണ് ചോദ്യം ഒടുവില്‍ അഭ്യൂഹങ്ങളെ തള്ളി അവര്‍ പ്രതികരിച്ചിരിക്കുകയാണ്. ഇത്തവണ പങ്കെടുക്കില്ലെന്ന് തന്നെയാണ് നടി പറയുന്നത്. ബിഗ് ബോസ് വളരെ ഇഷ്ടമുള്ള പരിപാടിയാണെന്നും അവര്‍ പറഞ്ഞു.

1

ഞാന്‍ ബിഗ് ബോസ് സീസണ്‍ ത്രീയില്‍ പങ്കെടുക്കുന്നതായി നിരവധി ചര്‍ച്ചകളും അഭ്യൂഹങ്ങളും അരങ്ങേറുന്നുണ്ട്. തന്നോട് പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇല്ല. താല്‍പര്യക്കുറവുണ്ട് എന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. പക്ഷേ ബിഗ്‌ബോസിന്റെ കട്ട ഫാനാണ് ഞാന്‍. ഗോസിപ്പൊക്കെ കേട്ടിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പക്ഷേ ആ ഷോയുടെ ഭാഗമാകാനൊന്നും എനിക്ക് താല്‍പര്യമില്ലെന്നും അനാര്‍ക്കലി പറഞ്ഞു. മോഹന്‍ലാല്‍ അവതാരകനാവുന്ന പോപ്പുലര്‍ ഗെയിം ഷോ ആണ് ബിഗ്‌ബോസ്.

ബിഗ്‌ബോസിന്റെ ആദ്യ രണ്ട് സീസണും വമ്പന്‍ ഹിറ്റായിരുന്നു. അതുകൊണ്ട് വലിയ പ്രതീക്ഷയിലാണ് മൂന്നാം സീസണും വരുന്നത്. അഹാന കൃഷ്ണയുടെ സഹോദരി ദിയ കൃഷ്ണ, കരിക്കിലെ ജോര്‍ജിനെ അവതരിപ്പിച്ച് താരമായ അനു കെ അനിയന്‍, ഗായിക റിമി ടോമി എന്നിവരുടെ പേരുകളാണ് മത്സരാര്‍ത്ഥികളാവുന്നതിലേക്ക് പറഞ്ഞ് കേട്ടത്. ബോബി ചെമ്മണ്ണൂര്‍, പിസി ജോര്‍ജ്, അഡ്വ ജയശങ്കര്‍ തുടങ്ങിയവരുടെ പേരുകളും രണ്ടാം സീസണില്‍ ഉള്ളവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നേരത്തെ പറഞ്ഞവരൊന്നും വരുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

നേരത്തെ അനു കെ അനിയന്‍ താന്‍ ബിഗ് ബോസില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞിരുന്നു. മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സ്‌റ്റോറിയായി പങ്കുവെച്ച് അനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കനി കുസൃതി, മോഹനന്‍ വൈദ്യര്‍, ഗോവിന്ദ് പത്മസൂര്യ, രശ്മി നായര്‍, എന്നിവരുടെ പേരുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഇനിയും ആരൊക്കെ മത്സരിക്കുമെന്നതും പുറത്തുവിട്ടിട്ടില്ല. ഇതോടെ ചര്‍ച്ചയില്‍ ഇനിയും പല പേരുകളും ഉയര്‍ന്ന് വരാന്‍ സാധ്യത ഏറെയാണ്.

Recommended Video

cmsvideo
    ബിഗ്‌ബോസിലേക്ക് ഉണ്ടോ ? ബോബി ചെമ്മണ്ണൂർ പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+