പ്രവാസിയെ കൊന്നതിന്‍റെ കാരണം മകന്‍ വെളിപ്പെടുത്തി, നാല് തവണ വെടിവച്ചു, മൃതദേഹം....
ചെങ്ങന്നൂര്‍: പ്രവാസി മലയാളിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ ജോയി വി ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയും മകനുമായി ഷെറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചെലവഴിച്ച പണം ചോദ്യം ചെയ്തതിന് പ്രതികാരമായാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് ഷെറിന്‍ പൊലീസിന് മൊഴി നല്‍കി.
തിരുവനന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേയ്ക്ക് വരുന്ന വഴി കാറില്‍ വച്ച് നാല് തവണ വെടിവച്ചാണ് ജോയിയെ കൊന്നതെന്ന് ഷെറിന്‍ സമ്മതിച്ചു. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്ന മൊഴികള്‍ നല്‍കിയ ഷെറിന്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൊലീസിന് വ്യക്തമായ മൊഴി നല്‍കിയത്.

ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ തലയുടെ ഭാഗം ചിങ്ങവനത്ത് നിന്ന് കണ്ടെത്തിയത്. മറ്റ് അവശിഷ്ടങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിന് സമീപത്ത് നിന്നും ലഭിച്ചിരുന്നു. ചെങ്ങന്നൂരില്‍ ജോയ് വി ജോണിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ വച്ചാണ് കൃത്യം നടത്തിയതെന്നും മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ ഒഴുക്കിയെന്നുമാണ് ഷെറിന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.












Click it and Unblock the Notifications