ലേണേഴ്‌സ് ലൈസൻസ് വെട്ടിക്കുറച്ചു; ഇനി ദിവസം 30 എണ്ണം മാത്രം, അന്യസംസ്ഥാനങ്ങളിൽ കണ്ണുനട്ട് അപേക്ഷകർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത വകുപ്പ് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി ലേണേഴ്‌സ് ലൈസൻസ് നൽകുന്നത് വെട്ടിചുരുക്കി. ഒരു ദിവസം പരമാവധി മുപ്പത് ലേണേഴ്‌സ് ലൈസൻസുകൾ മാത്രമേ ഇനി ആർടിഓഫീസുകൾ വഴി അനുവദിക്കാൻ കഴിയുള്ളൂ. മെയ് ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. സംസ്ഥാനത്ത് പുതിയ ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുമെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി.
എന്നാൽ പുതിയ തീരുമാനം ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്ന അപേക്ഷകർക്ക് വലിയ തിരിച്ചടിയാവും. ഇതോടെ ലൈസൻസ് ലഭിക്കാനുള്ള കാലയളവ് ഉൾപ്പെടെ നീളുമെന്നാണ് അപേക്ഷകർ പറയുന്നത്. പുതിയ സാഹചര്യത്തിൽ ലൈസൻസിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് പല അപേക്ഷകരും പറയുന്നത്. ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നും ലൈസൻസ് എടുക്കാനുള്ള അനുമതി ഉണ്ടെന്നിരിക്കെ ആളുകൾ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് പോകുമോ എന്നാണ് ഡ്രൈവിംഗ് സ്‌കൂളുകാരുടെ ആശങ്ക.

നേരത്തെ തന്നെ മെയ് ഒന്ന് മുതൽ സംസ്ഥാനത്ത് കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകളും പുറത്തുവന്നിരുന്നു. കാര്‍ ടെസ്‌റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയതാണ് ഇതിലെ ശ്രദ്ധേയമായ മാറ്റം. ഇതിന് പകരം പാര്‍ക്കിങ് ടെസ്‌റ്റ്, സിഗ്‌സാഗ് ഡ്രൈവിംഗ് എന്നിവ നടത്തേണ്ടി വരും. കൂടാതെ ഗിയറുള്ള കാറില്‍ തന്നെയാകണം പരിശോധന നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഡ്രൈവിംഗ് സ്‌കൂളുകള്‍ കൊണ്ടുവരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാകും. ടെസ്‌റ്റും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണം. ലൈസന്‍സ് ടെസ്‌റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവ് ചെയ്‌ത് സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്ന രീതിയെ ഗതാഗത മന്ത്രി ഗണേഷ് കുമാർ മുൻപ് നിശിതമായി വിമർശിച്ചിരുന്നു. 'ആറ് മിനുറ്റ് കൊണ്ടാണ് ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നത്. ഈ ആറ് മിനുറ്റ് കൊണ്ട് നൽകുന്നത് ഡ്രൈവിംഗ് ലൈസൻസ് അല്ല, ആളുകളെ കൊല്ലാനുള്ള ലൈസൻസാണ്. ഡ്രൈവിംഗ് സ്‌കൂളുകൾ ഉൾപ്പെടെ പലരും കള്ളക്കളിയാണ് കളിക്കുന്നത്. ലൈസൻസ് നല്‍കുന്നതില്‍ കള്ളക്കളിയുണ്ട്' എന്നായിരുന്നു ഗണേഷിന്റെ ആരോപണം.
ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കരിക്കുമെന്ന് കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റ ഉടൻ പ്രഖ്യാപിച്ച കാര്യമായിരുന്നു. ഇതിനായി 10 അംഗ സമിതിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചാണ് ഇപ്പോൾ പരിഷ്‌കാരങ്ങള്‍ കൊണ്ട് വരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അപേക്ഷകരും ഡ്രൈവിംഗ് സ്‌കൂളുകളും ഉന്നയിക്കുണ്ടെങ്കിലും പിന്നോട്ടില്ലെന്നാണ് ഏറ്റവും പുതിയ ഉത്തരവിലൂടെയും വ്യക്തമാവുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications