കന്യാസ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം.... പിസി ജോര്‍ജിനെതിരെ പരാതി... കുരുക്ക് വീഴും!!
കൊച്ചി: കന്യാസ്ത്രീകള്‍ക്കെതിരെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് നടത്തിയ അശ്ലീല പരാമര്‍ശത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി കന്യാസ്ത്രീയുടെ കുടുംബം. നിയമസഭാ സ്പീക്കര്‍ക്കും പോലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്നാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറയുന്നത്. ജലന്ധര്‍ ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ പിസി ജോര്‍ജ് 12 തവണ പീഡനത്തിനിരയായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആരോപിച്ചത്. പിസി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഇതോടെ അടുത്ത ദിവസം മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് കന്യാസ്ത്രീ പിന്‍മാറി. നീതി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കന്യാസ്ത്രീ മുന്നോട്ട് പോകുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. അതേസമയം സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് പിസി ജോര്‍ജില്‍ നിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. പരാതി നല്‍കിയാല്‍ കേസെടുക്കാനുള്ള സാഹചര്യം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇരയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം പാടില്ലെന്ന് നിയമത്തില്‍ പറയുന്നുണ്ട്. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനിലുള്ള പ്രതിഷേധ ധര്‍ണ തുടരുകയാണ്. ഇവര്‍ നിരാഹാര സമരമാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications