ഓഖി: കോഴിക്കോട് മോര്‍ച്ചറിയില്‍ സൂക്ഷിച്ച അവസാന മൃതദേഹവും തിരിച്ചറിഞ്ഞു
കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ മൃതദേഹവും തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തുറ വരിവിളാകം ജോസഫിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മകന്‍ പ്രവീണ്‍ ജോസഫിന്റെ ഡിഎന്‍എ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സായാഹ്നം
ജനുവരി അഞ്ചിന് കൊയിലാണ്ടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹമായിരുന്നു ഇത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് തീരദേശ പോലീസ് അറിയിച്ചു.

ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച 24 മൃതദേഹങ്ങളും തിരിച്ചറിഞ്ഞു.












Click it and Unblock the Notifications