Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈക്കിള്‍ വാങ്ങാന്‍ കാശ് കൊടുത്തില്ല; പേരക്കുട്ടി വൃദ്ധയെ കൊലപ്പെടുത്തി

കല്‍പ്പറ്റ: വയനാട്ടില്‍ മുത്തശ്ശിയെ ഒന്‍പതാം ക്ലാസുകാരന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി. കല്‍പ്പറ്റ മുട്ടില്‍ എടപ്പെട്ടി ചുള്ളിമൂല വയലില്‍ അല്ലിമുത്തുവിന്റെ ഭാര്യ അഴകമ്മയാണ് (75) ആണ് കൊല്ലപ്പെട്ടത്. അഴകമ്മയുടെ മകളുടെ മകനാണ് പ്രതി. പ്രതിയെ കോഴിക്കോട് ബസ്റ്റാന്‍ഡില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരുന്നു കൊലപാതകം.

സംഭവവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, പേരകുട്ടിയുടെ മാതാവ് മൂന്നാമത് വിവാഹിതയായതോടെ കുട്ടിയെ സംരക്ഷിച്ചിരുന്നത് വൃദ്ധദമ്പതികളാണ്. അഴകമ്മയ്ക്ക് വാര്‍ധക്യ കാല പെന്‍ഷന്‍ 2500 രൂപ ലഭിച്ച കാര്യം കുട്ടിക്ക് അറിയാമായിരുന്നു. എന്നാല്‍ ഈ പണം സൈക്കിള്‍ വാങ്ങാനായി നല്‍കണമെന്ന് കുട്ടി അഴകമ്മയോട് ആവശ്യപ്പെട്ടു.

crimescene

അഴകമ്മ ഈ ആവശ്യം നിഷേധിച്ചതില്‍ പ്രകോപിതയായ കുട്ടിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകായിരുന്നു. പിന്നീട് മൃതദേഹം തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. തറയില്‍ രക്തം പുരണ്ടതിനാല്‍ മണല്‍വാരി വിതറുകയും ചെയ്തു. തുടര്‍ന്ന്. മുത്തശ്ശിയെ കാണാനില്ലെന്ന് അയല്‍വാസികളോടും മറ്റും വിവരമറിയിക്കുകയായിരുന്നു.

ഇതേ സമയം അഴകമ്മയുടെ ഭര്‍ത്താവ് പുറത്തു പോയിരുന്നു. തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കല്‍പ്പറ്റ പോലീസ് നല്‍കിയ വിവരമനുസരിച്ച് കോഴിക്കോട് നിന്നും സിറ്റി ട്രാഫിക് പോലീസ് കുട്ടിയെ പിടികൂടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+