കെഎസ്‌യു സിന്ദാബാദ്, മുദ്രാവാക്യം ആവേശമായി, ഒപ്പം വിളിച്ച് ഒമാന്‍ സ്വദേശി
കൊച്ചി: കേരളത്തിലെത്തിയ ഒമാന്‍ സ്വദേശി കെഎസ്‌യു മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറല്‍. കെഎസ്‌യു മാര്‍ച്ചിലായിരുന്നു ഇയാളുടെ മുദ്രാവാക്യം. കെഎസ്‌യു പ്രവര്‍ത്തകര്‍ ചൊല്ലുന്നത് ഏറ്റുചൊല്ലുന്നത് ഇയാള്‍ വീഡിയോ എടുത്തിട്ടുണ്ട്. അതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പലതും അതേ ആവര്‍ത്തിക്കാന്‍ നോക്കുന്ന ഒമാന്‍ സ്വദേശിക്ക് പക്ഷേ വാക്കുകള്‍ പലതും തെറ്റി പോകുന്നുണ്ട്. ചിരി പൊട്ടിക്കിക്കുന്ന വീഡിയോ കൂടിയാണിത്. സമരത്തിന്റെ മുന്നില്‍ നിന്നാണ് ഇയാള്‍ മുദ്രാവാക്യം വിളിക്കുന്നത്. പ്രവര്‍ത്തകരേക്കാള്‍ കുറച്ച് മുന്നിലായിട്ടാണ് ഇയാള്‍ നില്‍ക്കുന്നത്. ചിരിച്ച് കൊണ്ടാണ് മുദ്രാവാക്യം വിളി.

ഒമാനിലെ ടിക് ടോക്കറായ മുബാറക്ക് അല്‍ മഅശ്ശിയുടേതാണ് ഈ ചിരിപൊട്ടിക്കുന്ന വീഡിയോ. കേരളത്തില്‍ നടക്കുന്ന പ്രകടനത്തിലാണ് താനെന്നും, ആവേശത്തിലാണ് താനെന്നും അറിയിച്ചാണ് മുബാറക്ക് ഈ വീഡിയോ പങ്കുവെച്ചത്. കെഎസ്‌യു, കെഎസ്‌യു, കെഎസ്‌യു സിന്ദാബാന്ദ് എന്ന് ഇയാള്‍ ഏറ്റുവിളിക്കുന്നുണ്ട്.
ഇന്നലെ ഇവിടെ ചെങ്കൊടി പാറി എന്നെല്ലാം പറയാന്‍ പറ്റാതെ യുവാവ് മറ്റെന്തെല്ലാമോ പറയുന്നതും വീഡിയോയില്‍ കാണാം. പാറില്ല പറപ്പിക്കില്ല, ചെങ്കൊടി ഇവിടെ പറപ്പിക്കില്ല എന്ന് മുദ്രാവാക്യം വിളിക്കുമ്പോള്‍, കൂ, കൂ കൂ എന്നാണ് മുബാറക്ക് വിളിച്ച് കൂവുന്നത് വീഡിയോയില്‍ കാണാം.
ആന്റണി, വയലാര്‍, ഉമ്മന്‍ ചാണ്ടി എന്നൊക്കെയുള്ള മുദ്രാവാക്യം വിളിയില്‍ ഏറ്റുപറയുമ്പോഴുണ്ടാവുന്ന തെറ്റുകള്‍ വലിയ തമാശയ്ക്ക് തന്നെ ഈ വീഡിയോയില്‍ വഴിയൊരുക്കുന്നുണ്ട്. വാക്കുകള്‍ കിട്ടാതെ ഇയാള്‍ കാണിക്കുന്ന മുഖഭാവങ്ങളാണ് വീഡിയോ വൈറലാക്കാന്‍ കാരണം. അതേസമയം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
അതേസമയം സ്വന്തം രാജ്യത്ത് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ ഇയാള്‍ അവസരം കിട്ടില്ലെന്നും, ഇന്ത്യയില്‍ മാത്രമേ അത് സാധിക്കൂവെന്നും കമന്റ് ചെയ്തവരുണ്ട്. എന്നാല്‍ രാജ്യം കാണാന്‍ വന്ന ഇയാള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെന്നും, തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടവരുമുണ്ട്.












Click it and Unblock the Notifications