'ഫുള്‍ ഓണായിട്ട് ചില്‍; പൊലീസിനെ എന്തിന് പേടിക്കണം, എം അടിക്കുന്നവർ അടിക്കും, സിനിമ നല്ല സന്ദേശം'
തുടക്കം മുതല്‍ തന്നെ വിവാദങ്ങളുടെ അകമ്പടിയുമായി വന്ന ചിത്രമാണ് ഒമർ ലുലുവിന്റെ നല്ല സമയം. ചിത്രത്തിന്റെ ടീസർ ലോഞ്ചിന് എത്തിയ നടി ഷക്കീലയ്ക്ക് കോഴിക്കോട്ടെ ഒരു മാള്‍ അധികൃതർ വേദി നിഷേധിച്ചുവെന്നതായിരുന്നു ആദ്യ വിവാദം. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തത്. ട്രെയിലറിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉൾപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു കേസെടുത്തത്.
കഥാപാത്രങ്ങൾ എം.ഡി.എം.എ ഉപയോഗിക്കുന്നരംഗമാണ് ട്രെിയലറിലുണ്ടായിരുന്നത്. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേർത്തിരുന്നു. അതേസമയം, ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചയാവുന്നത് ചിത്രത്തിലെ ഒരു അഭിനേതാവ് കൂടിയായ യുവതി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണമാണ്. സിനിമ കണ്ട് ആരും ലഹരി ഉപയോഗത്തിലേക്ക് തിരിയുമെന്ന് തോന്നുന്നില്ലെന്നാണ് ഇവർ പറയുന്നത്. അവരുടെ വാക്കുകളിലേക്ക്.

എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട എന്തൊക്കെയോ കാര്യം ഉണ്ടെന്ന് കേട്ടിരുന്നു. എന്നാല്‍ അതേക്കുറിച്ച് കാര്യമായിട്ടൊന്നും എനിക്ക് അറിയില്ല. എക്സൈസ് കേസ് എടുക്കേണ്ടതായിട്ടുള്ള എന്തെങ്കിലും അതില്‍ ഉള്ളതായിട്ടും എനിക്ക് തോന്നിയിട്ടില്ല. ഇനി ഈ സിനിമ കണ്ടിട്ടാണ് കേസ് എടുത്തതെങ്കില്‍ തന്നെ അതില്‍ എനിക്ക് യാതൊരു അർത്ഥവും തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

ഈ സിനിമ കണ്ടിട്ട് വേണോ ആളുകള്‍ക്ക് 'എം' (എം ഡി എം എ) അടിക്കാന്‍. എത്ര ആളുകളേയാണ് ഒരോ ദിവസവും കഞ്ചാവുമായി മറ്റും പിടിക്കുന്നു. അതൊന്നും നമ്മുടെ സിനിമ കണ്ടിട്ടല്ലാലോ. അവർ അവരുടേതായ ഇഷ്ടത്തിന് ജീവിക്കുന്നു. പലസ്ഥലത്തും, ബാഗ്ലൂരൊക്കെ ഇത്തരത്തിലുള്ള മയക്ക് മരുന്നൊക്കെ യൂസ് ചെയ്യുന്ന ഇഷ്ടംപോലെ ആളുകളുണ്ട്. ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. ഒരുപാട് ആളുകള്‍ ഇതൊക്കെ ഉപയോഗിക്കുന്ന ആളുകളാണ്.

ഇതൊന്നും എനിക്ക് അത്ര പുത്തരിയായി തോന്നിയിട്ടില്ല. സിനിമ കണ്ടിട്ട് വേണം മയക്ക് മരുന്ന് ഉപയോഗിക്കാന്‍, ഇത് പ്രചോദനമാകുന്നു എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. അടിക്കുന്നർ എപ്പോഴാണെങ്കിലും 'എം' അടിക്കും. ഇത് പറയുന്നതിന് എന്തിനാണ് പോലീസിനെ പേടിക്കുന്നത്. എം അടിക്കുന്നുവർ അടിക്കില്ല, അതിന് ഈ സിനിമ കാണണമെന്നൊന്നുമില്ല. ഫുള്‍ ഓണായിട്ടിരിക്കണമെന്ന് തോന്നുകയാണെങ്കില്‍ എം അടിക്കേണ്ടവർ അത് അടിക്കും.
Hair Care: പേന്‍ ശല്യമാണോ? പരിഹാരം വേപ്പെണ്ണയിലുണ്ട്, താരന്‍ അകറ്റി മുടി പനങ്കുല പോലെ വളർത്തും

കാണുമ്പോള്‍ ചിലപ്പോള്‍ ഒന്ന് അടിച്ച് നോക്കിയാലോ എന്ന് തോന്നും. എന്ന് കരുതി ഒരിക്കലും ലഹരിക്ക് അടിമപ്പെട്ട് പോകരുതെന്ന് ഞാന്‍ പറയും. ട്രൈ ചെയ്ത് നോക്കുന്നതില് കുഴപ്പമില്ല. ഞാന്‍ അഭിനയിച്ച സിനിമ ആയതുകൊണ്ട് ഇതിനെ പൊക്കി പറയുകയാണെന്ന് വിചാരിക്കരുത്, നല്ലൊരു ഫാമിലി മൂവിയാണെന്നും താരം വ്യക്തമാക്കുന്നു.

എം അടിയാണ് പ്രധാനമായും ഈ സിനിമയില്‍ കാണിക്കുന്നത്. അത് സംബന്ധിച്ചുള്ള ഒരോ പ്രശ്നങ്ങളാണ്. ഇപ്പോള്‍ ന്യൂ ജനറേഷന്‍ പിള്ളേർ എല്ലാവരും അടിക്കുന്ന സാധനങ്ങളാണ് ഇതില്‍ കാണിക്കുന്നത്. വമ്പന്‍ ട്വിസ്റ്റുള്ള ഒരു സ്റ്റോറിയാണ്. ചെറിയൊരു പാഠമാകുമെന്ന് വിചാരിക്കുന്ന സിനിമയാണ്. ഫുള്‍ ഓണായിട്ട് ചില്‍ ചെയ്യുന്ന സംഭവമാണ് ഇതില്‍ കാണിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.

അതേസമയം ഭീഷ്മപർവ്വം പോലുള്ള മൂവിയൊക്കെ ഇവിടെ വന്നപ്പോള്‍ വളരെ വിസിബിളായിട്ട് ഇതിനെയൊക്കെ കാണിച്ചിട്ടുള്ളതാണെന്നായിരുന്നു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരില്‍ ഒരാളുടെ പ്രതികരണം. അന്നൊന്നും ഇല്ലാത്ത ഒരു സാധനം ഇപ്പോള്‍ പൊങ്ങി വന്നിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമായ കാര്യങ്ങളാവും. ഒന്നുകില്‍ ഒമറിനോടോ, അല്ലെങ്കില്‍ ആ ടീമിനോടോ ഉള്ള പ്രത്യേക സമീപനം കൊണ്ടായിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍.

അതിനെയെല്ലാം നേരിടാം, ഒരു സിനിമയില്‍ നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ടാവും. കേസൊക്കെ വന്നതിന് പിന്നില്‍ വ്യക്തിപരമായ കാര്യമായിട്ടാണ് തോന്നുന്നത്. അല്ലാതെ വേറെ എത്ര സിനിമകള്‍ നമ്മള്‍ കണ്ടു. പിന്നെ എന്തുകൊണ്ട് നല്ല സമയത്തിനെതിരെ മാത്രം കേസ് എന്നത് നോർമ്മലി നമുക്ക് ചിന്തിച്ചാല്‍ മനസ്സിലാവും. എല്ലാം നേരിടുന്ന ഒമർ ഇതും നേരിടുമായിരിക്കുമെന്നും അസിസ്റ്റന്‍ഡ് ഡയറക്ടർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications