Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് പാശ്ചാത്യ രാജ്യമല്ല,വിമര്‍ശിക്കുന്നവര്‍ മനോനില തെറ്റിയവര്‍; - പിന്തുണയുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വിവാദത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിക്ക് പിന്തുണ നൽകി ആയിരുന്നു കെ സുരേന്ദ്രൻ പ്രതികരണം.

സുരേഷ് ഗോപിയെ വിമർശിക്കുന്നവർ മനോ നില തെറ്റിയവർ ആണെന്ന് അദ്ദേഹം വിമർശിച്ചു. നമുക്കുള്ളത് പാശ്ചാത്യ സംസ്കാരം അല്ല. കൈനീട്ടം വാങ്ങുമ്പോൾ മുതിർന്ന ആളുകളുടെ കാലിൽ തൊട്ട് കൊച്ചു കുട്ടികൾ വന്ദിക്കും എന്നും അദ്ദേഹം പറഞ്ഞു.

'സുരേഷ് ഗോപി പോയത് വിഷു കൈനീട്ടം നൽകുന്നതിന് വേണ്ടി ആണ്. അദ്ദേഹം ചെയ്തത് വളരെ നല്ല കാര്യമാണ്. നമ്മുടെ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾക്ക് വേണ്ടി ആണ് വിഷു കൈനീട്ടം അദ്ദേഹം നൽകിയത്.

1

അതും സ്വന്തം പോക്കറ്റിൽ നിന്നും കാശ് എടുത്ത് വിതരണം ചെയ്തു. ഇത്തരത്തിൽ ഉള്ള കൈനീട്ടം ലഭിക്കുമ്പോൾ മുതിർന്ന ആളുകളുടെ കാലിൽ ചിലപ്പോൾ കുട്ടികൾ വന്ദിക്കാറുണ്ട്. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ്. ഇത്തരം കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വിവാദങ്ങൾ സൃഷ്ടിക്കുന്നവർ മനോ നില തെറ്റിയവർ ആണ്. നമ്മുടേത് പാശ്ചാത്യ രാജ്യം ഒന്നുമല്ല എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

2

അതേസമയം, സുരേഷ് ഗോപിയുടെ വിഷു കൈനീട്ട വിവാദത്തിൽ പ്രതികരണവുമായി സി പി എം പൊളിറ്റ് ബ്യൂറോ അംഗവും എൽ ഡി എഫ് കൺവീനറുമായ എ. വിജയരാഘവൻ രംഗത്ത് എത്തിയിരുന്നു. നടൻ സുരേഷ് ഗോപി സിനിമയിലെ കഥാപാത്രങ്ങളെ പോലെ ആണ് ജീവിതത്തിലും പെരുമാറുന്നതെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. ബി ജെ പി ക്ഷേത്രങ്ങളെ രാഷ്ട്രീയ വൽക്കരിക്കുകയാണ്. കേരളത്തിൽ ഉത്തരേന്ത്യൻ പരിപാടികൾ ആസൂത്രിതമായി നടപ്പാക്കുകയാണെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

3

വിഷു കൈനീട്ടത്തിന്റെ മറവിൽ സുരേഷ് ഗോപി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി തുടക്കം കുറിച്ചതാണ്. സംഭവം കേട്ട് കേള്‍വി ഇല്ലാത്തതാണെന്നും വിജയരാഘവൻ പറഞ്ഞു. അതേസമയം, വിഷു കൈനീട്ടം വിവാദത്തിൽ പ്രതികരണവുമായി ബി ജെ പി എംപിയും നടനും ആയ സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ ഇടപെടലുകൾ കാരണം വിഷു കഴിഞ്ഞാൽ പോലും ഇവിടുത്തെ ജനങ്ങൾ കൈനീട്ടം ആവശ്യപ്പെടേണ്ട അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്.

സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്

4

ഇതിന് നന്ദിയുണ്ട്. ആചാരങ്ങൾ മാറി പകരം വാശിയിലേക്ക് ആണ് കാര്യങ്ങൾ അടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.ഇതിന് പിന്നാലെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ താൽപര്യം ഇല്ല. സംസ്കാരം ഇല്ലാത്തവരെ പറഞ്ഞു മനസ്സിലാക്കാൻ ഒരിക്കലും കഴിയില്ല എന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചൊറിയൻ മാക്രി കൂട്ടങ്ങൾക്ക് ആണ് കുരുന്നുകൾക്ക് വിഷു കൈനീട്ടം നൽകിയത് രസിക്കാത്ത്. നന്മ മനസ്സിലാക്കാൻ കഴിയാത്ത മാക്രി കൂട്ടങ്ങളോട് എന്ത് പറയാനാണ് എന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

5

ഇതിന് പിന്നാലെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ താൽപര്യം ഇല്ല. സംസ്കാരം ഇല്ലാത്തവരെ പറഞ്ഞു മനസ്സിലാക്കാൻ ഒരിക്കലും കഴിയില്ല എന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചൊറിയൻ മാക്രി കൂട്ടങ്ങൾക്ക് ആണ് കുരുന്നുകൾക്ക് വിഷു കൈനീട്ടം നൽകിയത് രസിക്കാത്ത്. നന്മ മനസ്സിലാക്കാൻ കഴിയാത്ത മാക്രി കൂട്ടങ്ങളോട് എന്ത് പറയാനാണ് എന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

Recommended Video

cmsvideo
    'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam
    6

    സുരേഷ് ഗോപി കാറിലിരുന്ന് വിഷു കൈനീട്ടം നൽകുന്നതും പണം വാങ്ങിയ ശേഷം സ്ത്രീകൾ സുരേഷ് ഗോപിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ സംഭവത്തിന് പിന്നാലെ ആണ് പല കോണുകളിൽ നിന്നും വിവാദങ്ങൾ ഉണ്ടായി തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യുകയും ഏറെ വിമർശനങ്ങൾ സുരേഷ് ഗോപി നേരിടുകയും ചെയ്തിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+