Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാമാരിക്കിടെ കരുതലോടെ തിരുവോണം ആഘോഷിച്ച് മലയാളികൾ

തിരുവനന്തപുരം; മഹാമാരിക്കിടെ ഇന്ന് മലയാളികൾ ഓണം ആഘോഷിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിയിൽ നിന്ന് കൊണ്ടാണെങ്കിലും ഓണ പകിട്ട് കുറയാതെ ആഷോഘത്തിന് മലയാളികൾ ഒരുങ്ങി കഴിഞ്ഞു. ഓണമെന്നാൽ മലയാളിക്ക് കൂടിച്ചേരലുകളും സന്ദർശനങ്ങളും ഉള്ള ഓർമ്മക്കാലം കൂടിയാണ്. എന്നാൽ ഇത്തവണ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് കരുതലോടെയാണ് എല്ലാവരും ഓണം ആഘോഷിക്കുന്നത്.

 happy-onam-celeb

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കൾക്ക് പകരം നാടൻ പൂവുകൾ നിറഞ്ഞ പൂക്കളങ്ങളാണ് ഇത്തവണ മുറ്റത്ത് നിറഞ്ഞത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പരമ്പരാഗത ആഘോഷങ്ങളും ഇത്തവണ ഇല്ല. ഓണപ്പൊട്ടൻ ഇല്ലാതെയാണ് മലബാറുകരുടെ ഇക്കുറി ഓണം. ഓണനാളുകളിൽ ഐശ്വരം ആശംസിച്ച് വീടുകയറി ഇറങ്ങുന്ന തെയ്യരൂപമാണ് ഓണപ്പൊട്ടൻമാർ. എന്നാൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ ഒഴിവാക്കാൻ തെയ്യം കലാകാരൻമാർ തിുമാനിക്കുകയായിരുന്നു.

ഓണത്തല്ല്, പുലികളി പോലുള്ള ആഘോഷങ്ങളും ഇല്ല. ഓണനാളിനെ സജീവമാക്കാൻ ക്ലബുകളും സംഘടനകളും നടത്തുന്ന മത്സരങ്ങൾ ഇത്തവണ ഓൺലൈനിലേക്ക് മാറിയിരിക്കുകയാണ്.ഇതൊന്നുമില്ലെങ്കിലും ഓണം ഏറ്റവും മനോഹരമായി തന്നെ ആഘോഷമാക്കുകയാണ് ഓരോ മലയാളിയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+