പുത്തന്‍ പ്രതീക്ഷയോടെ ഒരു തിരുവോണം കൂടി; ആഘോഷങ്ങള്‍ കരുതലോടെയാവാം
കൊവിഡ് മഹാമാരി നമ്മളെ വിട്ടു പോയില്ലെങ്കിലും ഇന്ന് കേരളം ഒരു തിരുവോണം ആഘോഷിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളിനിടെയിലും എല്ലാ നിയന്ത്രണങ്ങള്‍ക്കിടെയിലും ആഘോഷം കെങ്കേമമാക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിമക്കുന്നത്. എന്നാലും മലയാളികള്‍ സ്വന്തം വീടുകളില്‍ കുടുംബത്തോടൊപ്പം ഒത്തുചേര്‍ന്ന് തിരുവോണം ആഘോഷിക്കുകയാണ്.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
കൊവിഡ് കാലത്ത് എങ്ങനെ ഓണം ആഘോഷിക്കണമെന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരില്‍ നിന്നും ആരിലേക്കും രോഗം വരാം. വീട്ടിലെ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ അയാളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്ന അവസ്ഥയാണുള്ളത്. കോവിഡ് കാലമായതിനാല്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു.
അടുത്ത ഓണമെങ്കിലും കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് പുറത്തുകടക്കുമെന്ന പ്രതീക്ഷയോടെ അതിജീവനത്തിന്റെ തിരുവോണം കൂടിയാണ് ഇന്ന്. എല്ലാ ഓണത്തിന് ഉണ്ടാകുന്ന വള്ളംകളിയും പൂക്കളമത്സരവും പൂവിളിയും പുലിയിറക്കവും ഇത്തവണ ഉണ്ടായില്ല. നാട്ടുക്കൂട്ടങ്ങള്‍ നടത്തുന്ന ഓണാഘോഷങ്ങളും കമ്പവലി മത്സരങ്ങള്‍ ഒന്നും തന്നെ ഇത്തവണയും ഇല്ല. ഈ കൊവിഡ് മഹാമാരിക്കിടെ എല്ലാവരും കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് സുന്ദരമായ ഓണം ആഘോഷിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എല്ലാ മലയാളികള്‍ക്കും വണ്‍ ഇന്ത്യ മലയാളത്തിന്റെ തിരുവോണാശംസകള്‍.












Click it and Unblock the Notifications