Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് ഇത്തവണ വ്യത്യസ്തമായ കശുവണ്ടി രുചികള്‍ നുകരാം: പുതിയ എട്ട് ഇനം ഉത്പന്നങ്ങളുമായി കാഷ്യൂ ഫെഡ്

തിരുവനന്തപുരം: സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് പുതിയ എട്ട് ഇനം കശുവണ്ടി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. ഇതോടെ 24 ഇനം മൂല്യവർധിത ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. കാഷ്യു വിറ്റ പിസ്ത, കാർഡമം, വാനില, ചോക്ളേറ്റ്, വാനില മിൽക്ക് ഷേക്ക്, ഫ്ലവേഡ് കാഷ്യു ഉത്പന്നങ്ങൾ (ചില്ലി, ഗാർളിക് കോട്ടഡ് കാഷ്യു, സാൾട്ട് ആന്റ് പെപ്പർ കോട്ടഡ് കാഷ്യു, റെഡ് ചില്ലി കോട്ടഡ് കാഷ്യു) കാഷ്യു വിറ്റ, കാഷ്യു പൗഡർ, കാഷ്യു സൂപ്പ്, കാഷ്യു സോഡ, കാഷ്യു ആപ്പിൾ സ്‌ക്വാഷ്, കാഷ്യു പൈൻ ജാം തുടങ്ങിയവയാണ് വിപണിയിലെ ഉത്പന്നങ്ങൾ.

പുതിയ ഉൽപ്പന്നങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് ധനമന്ത്രി കെ. എൻ. ബാലഗോപാലിന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

cashew

കർഷകരിൽ നിന്ന് നേരിട്ട് സഹകരണ ബാങ്കുകൾ വഴി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് സമാഹരിച്ച നാടൻ തോട്ടണ്ടിയിൽ നിന്നുള്ള കശുവണ്ടിപ്പരിപ്പാണ് ഓണക്കാലത്ത് കോർപറേഷൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഓണത്തിന് ഔട്ട്ലെറ്റുകൾ വഴി 30 ശതമാനം ഡിസ്‌കൗണ്ടിലാണ് വിൽപന. കാഷ്യു കോർപറേഷന്റെ ഒരു മൊബൈൽ ഔട്ട്ലെറ്റ് എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നുണ്ട്.

ഓണം: പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്

തിരുവനന്തപുരം ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തമാക്കി. ആഗസ്റ്റ് ആറ് മുതൽ സെപ്റ്റംബർ അഞ്ച് വരെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കുന്നു. ബാർ ഹോട്ടലകൾ/ബിയർ ആൻഡ് വൈൻ പാർലറുകൾ/ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയെ രണ്ടു മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ ക്രമീകരിക്കുകയും അതിർത്തികളിൽ കൂടിയുള്ള സ്പിരിറ്റ്/വ്യാജമദ്യം/മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കുകയും ബോർഡർ പട്രോളിംഗ് കൂടുതൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

വ്യാജമദ്യ ഉല്പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈൻ/അരിഷ്ടം നിർമ്മാണം, വിതരണം തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ കടത്തും വില്പനയും സംബന്ധിച്ചും വിവരങ്ങൾ കൺട്രോൾ റൂമുകളിലും ഉദ്യോഗസ്ഥന്മാരേയും അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കും. ജില്ലാ കൺട്രോൾ റൂം (ടോൾ ഫ്രീ നം: 155358, 18004251727) : 0471 - 2473149.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+