ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; രാത്രി 8 മണി വരെ റേഷൻ കടകൾ തുറക്കും; വിശദവിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. റേഷൻ കടകൾ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കും. കിറ്റുകൾ മുഴുവൻ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂർത്തിയാകും എന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. അതേസമയം ഇതുവരെ പകുതിയോളം പേർക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാത്രി വരെയുള്ള കണക്ക് പ്രകാരം 2, 59,944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3,27737 കാർഡ് ഉടമകൾക്ക് കൂടി കിറ്റ് നൽകാനുണ്ട്. ക്ഷേമ സ്ഥാപനങ്ങളിലേയും ആദിവാസി ഊരികളിലേയും കിറ്റ് വിതരണം പൂർത്തി ആയതായി സർക്കാർ അറിയിച്ചു.

ഓണം കണക്കിലെടുത്താണ് റേഷൻ കടകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവർത്തിക്കുന്നത്. അതേസമയം, റേഷൻ കടകളിലെ ഇ - പോസ് മെഷീൻ തകരാറിലായതും ബുദ്ധിമുട്ടായി. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിക്ക് റേഷന്‌കടകൾ തുറന്നത് മുതൽ ഇ പോസ് മെഷീൻ തകരാറിലായി, ഒ ടി പി വെരിഫിക്കേഷൻ വഴിയുള്ള വിതരണം മാത്രമാണ് നടന്നത്. പത്തരയോടെയാണ് പ്രശ്നം പരിഹരിച്ചത്. മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയലായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടെ വാങ്ങി പാക്കിംഗ് പൂർത്തിയാക്കാനാണ് നിർദ്ദേശം എന്നാണ് റിപ്പോർട്ട് ...












Click it and Unblock the Notifications