Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം കൂടുതല്‍ കളറാക്കണോ? എങ്കില്‍ വിട്ടോളൂ വണ്ടി തിരുവനന്തപുരത്തേക്ക്, അണിഞ്ഞൊരുങ്ങി തലസ്ഥാനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ടു വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓണം ഒരുമയുടെ ഈണം എന്ന പ്രമേയത്തിൽ നടക്കുന്ന വാരാഘോഷത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ നടൻ ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികളാവും.

ചടങ്ങില്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ 30 വേദികളിലായി എണ്ണായിരത്തോളം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും.

onam-2023

പ്രധാന വേദികൾ ആയ കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര, തൈക്കാട്, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ലേസര്‍ ഷോ പ്രദര്‍ശനം ഇത്തവണത്തെ ആഘോഷത്തിന് മാറ്റു കൂട്ടും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സംഘടിപ്പിച്ചു വരുന്ന വെര്‍ച്വല്‍ ഓണപ്പൂക്കളം ഇത്തവണയും ഉണ്ട്. കവടിയാർ മുതൽ മണക്കാട് വരെയും ശാസ്തമംഗലം വരെയും നഗരം ഇല്യൂമിനേഷൻ ലൈറ്റുകളാൽ തിളങ്ങും. ഓഗസ്റ്റ് 26ന് വൈകിട്ട് ഇതിൻ്റെ സ്വിച്ച് ഓൺ നടക്കും.

അതേസമയം, കനകക്കുന്നിലെ ഭക്ഷ്യ സ്റ്റാളുകളുടെ ഉദ്ഘാടനം വൈകിട്ട് 4 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍ അനിലും ഓണം ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം വൈകിട്ട് 4.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും നിർവഹിക്കും. കനകക്കുന്നിലെ സൂര്യകാന്തി പ്രദർശന ഗ്രൗണ്ടിലാണ് ഭക്ഷ്യ വ്യാപാര സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.

13 സ്റ്റാളുകളിലായി കൊതിയൂറും രുചികളാണ് ഭക്ഷ്യ മേളയിൽ എത്തുന്ന വരെ കാത്തിരിക്കുന്നത്. കേരളത്തിന്റെ തനത് നാടൻ രുചികൾ, ഉത്തരേന്ത്യൻ രുചി വിഭവങ്ങൾ, ആദിവാസി ഗോത്ര വർഗ വിഭവങ്ങൾ തുടങ്ങിയവ ഭക്ഷ്യ മേളയുടെ പ്രധാന ആകർഷണമാകും. ജനപങ്കാളിത്തത്താൽ എല്ലാ വർഷങ്ങളിലെയും പോലെ ഓണം വരാഘോഷത്തിന്റെ മുഖ്യ ആകർഷണമാകും ഭക്ഷ്യ സ്റ്റാളുകൾ. ട്രേഡ് ഫെയറിന്റെ ഭാഗമായി നൂറോളം പ്രദർശന സ്റ്റാളുകൾ ഇക്കൊല്ലവും കനകക്കുന്നിനെ സമ്പന്നമാക്കും.

കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ, ഫാൻസി സാധനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ വിലക്കുറവിൽ ഇവിടെ നിന്നും സ്വന്തമാക്കാം. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ട്രേഡ് ഫെയറും പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികൾ , ഇതര പ്രസ്ഥാനങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് ട്രേഡ് ഫെയർ പ്രവർത്തനം സാധ്യമാകുന്നത്.

ട്രേഡ് ഫെയർ എക്സിബിഷൻ കമ്മിറ്റി ചെയർമാൻ കെ.ആന്‍സലന്‍ എം.എൽ.എ, വി. കെ പ്രശാന്ത് എം.എൽ.എ, തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+