Get Updates
Get notified of breaking news, exclusive insights, and must-see stories!

Onam Games: സദ്യ കഴിച്ച് മയങ്ങേണ്ട... ഓണത്തിന് ആവേശം നിറയ്ക്കും ഈ കളികള്‍

മലയാളികളുടെ ദേശീയ ഉത്സവമായ ഓണാഘോഷത്തിന്റെ ത്രില്ലിലാണ് എല്ലാവരും. അത്തം മുതല്‍ തിരുവോണം വരെ മുറ്റം അലങ്കരിക്കുന്ന പൂക്കളവും ഓണക്കോടിയും ഓണസദ്യയും മാത്രമല്ല വിവിധതരം കളികളും പൊന്നിന്‍ തിരുവോണത്തിന്റെ മാറ്റ് കൂട്ടുന്ന ഒന്നാണ്. വിവിധ ദേശങ്ങളില്‍ ഓണക്കളികള്‍ പലതരത്തില്‍ ആണ് കൊണ്ടാടുന്നത്. എന്നാല്‍ എല്ലാ കളികളും ആവേശം ജനിപ്പിക്കും എന്നതില്‍ സംശയമില്ല.

സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം, അല്പം വിനോദത്തില്‍ ഏര്‍പ്പെടാനും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും അത് പരമാവധി പ്രയോജനപ്പെടുത്താനും ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇത്തരത്തില്‍ ഉള്ള ചില ഓണക്കളികളെ കുറിച്ച് പരിചയപ്പെടാം...

Onam 2025

തലപ്പന്തുകളി

ഓണനാളില്‍ ഒട്ടുമിക്ക ദേശങ്ങളിലും കളിക്കുന്ന ഒരു ഇനമാണ് തലപ്പന്ത് കളി. തെങ്ങിന്റെ ഓല കൊണ്ടുണ്ടാക്കിയ പന്ത് ആണ് ഇതിനായി ഉപയോഗിക്കുന്നത്. അഞ്ചോ ആറോ പേര്‍ക്ക് കളിക്കാവുന്ന കളിയാണ് ഇത്. ആദ്യം ഒരാള്‍ കളി ആരംഭിക്കും. ആ സമയത്ത് മറ്റുള്ളവര്‍ മറുപുറത്ത് നില്ക്കും. അതിനെ 'കാക്കുക' എന്നാണ് പറയുന്നത്. ഒരു കല്ല് നിലത്ത് കുത്തി നിര്‍ത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്.

എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോള്‍ മറു ഭാഗക്കാര്‍ പിടിച്ചെടുക്കുകയാണെങ്കില്‍ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോള്‍ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി അവസാനിക്കും. കളിക്കാരന്‍ പല രീതിയില്‍ പന്തെറിഞ്ഞ് ഒരു 'ചുറ്റു' പൂര്‍ത്തിയാക്കുകയാണെങ്കില്‍ വിജയിക്കും.

തലയണത്തല്ല്

ഒരു കുളത്തിനോ ആഴം കുറഞ്ഞ കനാലിനോ കുറകെ കമുക് തടി കൊണ്ട് കുറകെ കെട്ടും. ഇതിന് മുകളില്‍ രണ്ട് പേര്‍ പരസ്പരം മുഖാമുഖമിരിക്കണം. ശേഷം തലയണ എടുത്ത് പരസ്പരം അടിക്കണം. അടി കൊണ്ട് എതിരാളിയെ താഴെയിടുക എന്നതാണ് ചെയ്യേണ്ടത്. എതിരാളിയെ വീഴ്ത്തി വെള്ളത്തിലിടുന്നവന്‍ വിജയിക്കും.

അമ്പെയ്യല്‍

ഓണത്തിലെ മറ്റൊരു വിനോദമാണ് അമ്പെയ്യല്‍. ഒരു കളിക്കാരന്റെ കഴിവും ക്ഷമയും പരീക്ഷിക്കുന്ന ഈ കളി പുരുഷന്മാരാണ് മുന്‍പ് കളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ത്രീകളും കളിക്കാറുണ്ട്. അമ്പെയ്ത്ത് കളിക്കാന്‍ രണ്ട് ടീമുകള്‍ രൂപീകരിക്കുകയും ഓരോ കളിക്കാരനും ഒരു വില്ല് നല്‍കുകയും ചെയ്യുന്നു. ഈ ടീമുകള്‍ പരസ്പരം അമ്പെയ്ത്ത് നടത്തുന്നു. മൂര്‍ച്ചയില്ലാത്ത അമ്പുകള്‍ ഉപയോഗിച്ചാണ് കളി.

18 ഇഞ്ച് നീളമുള്ള വില്ല് മുള കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈര്‍ക്കില്‍ ഉപയോഗിച്ച് അമ്പുണ്ടാക്കും. എന്നിട്ട് വാഴ കൊണ്ടോ മറ്റോ ലക്ഷ്യസ്ഥാനമുണ്ടാക്കി കൃത്യമായി കൊള്ളിക്കുക എന്നതാണ് കളി.

കബഡി

ഓണത്തിന് ഏറ്റവും പ്രചാരമുള്ള കളികളിലൊന്നാണിത്. ഒരു ടീമില്‍ അഞ്ചോ ആറോ പേരുണ്ടാകും. എതിര്‍ദിശകളിലായി നിന്ന് എതിരാളികളുടെ തട്ടകത്തില്‍ പോയി അവരിലെരാളെ തൊട്ട് തിരികെ സ്വന്തം തട്ടകത്തില്‍ എത്തണം. ഈ സമയം എതിരാളികള്‍ കീഴ്‌പ്പെടുത്താതിരിക്കാനും ശ്രമിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+