Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം- ബക്രീദ് വിതരണച്ചന്തകള്‍ ആഗസ്ത് 31 മുതല്‍

കൊച്ചി: കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കീഴിലുള്ള ഓണം- ബക്രീദ് ചന്തകള്‍ ആഗസ്ത് അവസാനത്തോടെ ആരംഭിക്കും. ആഗസ്ത് 31 മുതല്‍ കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഓണച്ചന്ത ധനമന്ത്രി തോമസ് ഐസകാണ് ഉദ്ഘാടനം ചെയ്യുക. വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

മറ്റ് ജില്ലകളിലെ ഓണച്ചന്തകള്‍ സെപ്തംബര്‍ 1 മുതലാണ് ആരംഭിക്കുക. ഓണം പ്രമാണിച്ച് 1,465 ഓണച്ചന്തകളാണ് സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുക. സെപ്തംബര്‍ 13 വരെ ഇവ പ്രവര്‍ത്തനം തുടരും. സംസ്ഥാന തലത്തിലുള്ള ഓണച്ചന്ത ആഗസ്ത് 26ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

supplyco

കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ആഗസ്ത് 29നും സെപ്തംബര്‍ 3നും ഇടയ്ക്കായിരിക്കും ഓണച്ചന്തകള്‍ പ്രവര്‍ത്തനമാരംഭിക്കുക. ഓണം- ബക്രീദ് കച്ചവടത്തിന് കൊഴുപ്പേകുന്നതിനായി അത്യാകര്‍ഷമായ സമ്മാന കൂപ്പണുകളും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+