Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ ഓണം ബമ്പര്‍ ലോട്ടറി ഞെട്ടിക്കും!! ഭാഗ്യവാനെ കാത്തിരിക്കുന്നത്...ചരിത്രത്തിലാദ്യം!!

10 കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഓണം ബമ്പറിന്റെ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത് കോടികള്‍. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സര്‍ക്കാര്‍ നല്‍കുന്നത്. 10 കോടി രൂപയാണ് ഇത്തവണ ഓണം ബമ്പറിന്റെ സമ്മാനത്തുക. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുക ഓണം ബമ്പറിന് ഒന്നാം സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ തവണ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം എട്ടു രൂപയായിരുന്നു. ഇതാണ് ഇത്തവണ പഴങ്കഥയായിരിക്കുന്നത്.

1

സുവര്‍ണ ജൂബിലി തിരുവോണം ബമ്പര്‍ 2017 എന്ന പേരിലാണ് ടിക്കറ്റ് പുറത്തിറങ്ങുക. 250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് സപ്തംബര്‍ 20നു നടക്കും. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേര്‍ക്കു ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷമാണ്. 20 പേര്‍ക്ക് ഈ സമ്മാനം ലഭിക്കും. സമ്മാനത്തിനായി 66.81 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്.

2

നികുതി പിടിച്ചുകഴിഞ്ഞാല്‍ ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഏഴു കോടിയോളം രൂപ ലഭിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന്റെ കമ്മീഷന്‍ ഒരു കോടി രൂപയാണ്. ഓണം ബമ്പര്‍ ടിക്കറ്റുകള്‍ 10 സീരീസുകളില്‍ ലഭ്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+