Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംപറിൽ സമ്മാനം '125' കോടി, സർക്കാരിനും വമ്പൻ ലോട്ടറി,ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റ്

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ തിരുവോണം ബംപറിന് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനക്കാരന് 30 കോടിയാണ് ലഭിക്കുക. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. നറുക്കെടുപ്പ് അടുത്തതോടെ ബംപർ ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുകയാണ്. ഇതുവരെ 59 ലക്ഷം ടിക്കറ്റുകളാണ് വിറ്റുതീർന്നത്. സർക്കാരിന് ഇതുവരെ 230.10 കോടി രൂപയാണ് ലാഭം.

2021 ൽ ഒന്നാം സമ്മാനം 12 കോടി രൂപയും ടിക്കറ്റ് വില 300 രൂപയുമായിരുന്നപ്പോൾ ആകെ വിറ്റത് 54 ലക്ഷം ടിക്കറ്റുകളായിരുന്നു. 2022 ൽ ഒന്നാം സമ്മാനം 25 കോടിയാക്കിയതോടെ വിൽപ്പന തകർത്തു. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ 66.55 ലക്ഷവും വിറ്റു. ആ വർഷം 500 കോടിയായിരുന്നു ടിക്കറ്റ് നിരക്ക്.

lo-76

തൊട്ടടുത്ത വർഷവും സമ്മാനത്തുകയും ടിക്കറ്റ് നിരക്കും അതുപോലെ നിലനിർത്തിയെങ്കിലും ടിക്കറ്റ് വിൽപ്പന ഇടിഞ്ഞു. അക്കൊല്ലം അച്ചടിച്ച 85 ലക്ഷം ടിക്കറ്റുകളിൽ ആകെ 75.76 ലക്ഷം ടിക്കറ്റുകൾ മാത്രമായിരുന്നു വിറ്റത്. ഏകദേളം 10 ലക്ഷത്തോളം ടിക്കറ്റുകൾ ബാക്കി വന്നു. തുടർന്ന് 2024 ൽ 80 ലക്ഷം ടിക്കറ്റുകൾ മാത്രമായിരുന്നു അച്ചടിച്ചത്. എന്നാൽ ആ വർഷവും നിരാശ നൽകി എട്ടര ലക്ഷത്തോളം ടിക്കറ്റുകൾ ബാക്കിയായി. ഇതോടെ കഴിഞ്ഞ വർഷം ടിക്കറ്റുകൾ 75 ലക്ഷമാക്കി ചുരുക്കി. സർക്കാരിന് ആശ്വാസമായി ഈ ടിക്കറ്റുകളെല്ലാം വിറ്റുപോയി.

ജൂലൈ പകുതിയോടെയാണ് ഇത്തവണത്തെ ഓണം ബംപർ വിൽപ്പന ആരംഭിച്ചത്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ പത്ത് സീരീസുകളിലായാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. ബംപറിൻ്റെ സമ്മാനത്തുക 30 കോടിയായി ഉയർത്തിയെങ്കിലും ടിക്കറ്റ് നിരക്ക് 500 ആക്കി തന്നെ നിലനിർത്തിയിട്ടുണ്ട്. ഈ വർഷം 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ഇങ്ങനെ പോയാൽ ഈ വർഷവും ടിക്കറ്റുകൾ പൂർണമായി വിറ്റ് തീരുമെന്നാണ് വിലയിരുത്തൽ.

സമ്മാനഘടന ഇങ്ങനെ

30 കോടിക്ക് പുറമെ നിരവധി രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം, സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാനം. നറുക്കെടുപ്പിന് ഇനിയും 18 ദിവസമാണ് ബാക്കിയുള്ളത്. സപ്റ്റംബർ 26 ന് തിരുവനന്തപുരം ഗാർഖി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 3 നാണ് നറുക്കെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+