Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംബറടിച്ച അനൂപിന് നാട് വിടേണ്ട അവസ്ഥ: വീട്ടില്‍ കയറാനാവുന്നില്ല, വല്ലാത്ത ഗതികേടെന്ന് കുടുംബം

തിരുവനന്തപുരം: ലോട്ടറി അടിച്ചതോടെ വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയിലായെന്ന് തിരുവോണം ബംബർ ലോട്ടറി അടിച്ച അനൂപിന്റെ കുടുംബം. ആദ്യമൊക്കെ നല്ല സന്തോഷമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിന് കുറവുണ്ടെന്നാണ് അനൂപിന്റെ മായ വണ്‍ ഇന്ത്യ മലയാളത്തോട് പറയുന്നു. ഭർത്താവിന് വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സഹായം ചോദിച്ച് എത്തുന്നവരുടെ എണ്ണം ദിവസവും കൂടി വരികയാണ്.

ഒരു വശത്ത് ബാങ്കുകാർ ഉള്‍പ്പടേയുള്ളവരും മറുവശത്ത് സഹായം തേടിയെത്തുന്നവരേയും കൊണ്ടുള്ള ബഹളമാണ്. ഇതുവരെ ഒരു പൈസയും കയ്യില്‍ കിട്ടിയിട്ടില്ല. വരുന്നവർക്കൊക്കെ ഇപ്പോള്‍ തന്നെ പൈസ വേണമെന്ന സ്ഥിതിയാണ് ഉള്ളതെന്നും മായ വ്യക്തമാക്കുന്നു.

എന്തെങ്കിലും സാഹയം ചെയ്യുമോ എന്നുള്ള ചോദ്യമൊന്നുമില്ല

എന്തെങ്കിലും സാഹയം ചെയ്യുമോ എന്നുള്ള ചോദ്യമൊന്നുമില്ല. ഞങ്ങള്‍ പൈസ വേണമെന്ന നിർബന്ധിക്കലാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. 25 ലക്ഷവും 30 ലക്ഷവുമൊക്കെ ചോദിക്കുന്നവരുണ്ട്. പൈസ ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. ആളുകളോട് സമാധാനം പറഞ്ഞ്, പറഞ്ഞ് ചേട്ടന് മടുത്തു. ഇത് കാരണ ഇന്നലെയൊക്കെ രാത്രിയോടെയാണ് വീട്ടിലേക്ക് എത്തിയത്. ഇവിടുന്ന് താമസം മാറേണ്ട അവസ്ഥയാണ് ഉള്ളതെന്നും മായ പറയുന്നു.

എല്ലാരും നേരെ ഈ വീട്ടിലേക്കാണ് വരുന്നത്

എല്ലാരും നേരെ ഈ വീട്ടിലേക്കാണ് വരുന്നത്. രാത്രി പന്ത്രണ്ട് മണിക്കടക്കം ആളുകള്‍ വന്നോണ്ടിരിക്കുകയാണ്. വിടാതെയുള്ള ഈ പിന്തുടരല്‍ ഫോണിലൂടേയും ഉണ്ട്. കുഞ്ഞിന് പോലും വയ്യാത്ത അവസ്ഥയാണ് ഉള്ളത്. പൈസ കിട്ടയതോടെ സമാധാനം ഇല്ലാത്ത അവസ്ഥയായി പോയി. പൈസ കിട്ടിയില്ലെന്ന് ആളുകളോട് എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ല. നമ്മള്‍ പൈസ് വാങ്ങിച്ച് കയ്യില്‍ വെച്ചെന്നാണ് അവരുടെ വിചാരമെന്നും അവർ പറയുന്നു.

പൈസ കയ്യില്‍ കിട്ടിയാല്‍ പാവപ്പെട്ടവരെ സഹായിക്കാന്‍

പൈസ കയ്യില്‍ കിട്ടിയാല്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഇത്രയും വലിയ തുകയൊക്കെ എങ്ങനെയാണ് നല്‍കുക. അനൂപിന് വീട്ടില്‍ ഇരുന്ന് ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. നാല് മക്കളും ഡോക്ടറായവരടക്കം കടം ചോദിച്ച് വരുന്നു. ഉള്ളവർ അടക്കം വന്ന് സമാധാനം കെടുത്തിയാല്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും അനൂപിന്റെ അമ്മ വ്യക്തമാക്കുന്നു.

എത്ര പേർക്കാണ് പൈസ എടുത്ത് കൊടുക്കുക

എത്ര പേർക്കാണ് പൈസ എടുത്ത് കൊടുക്കുക. ലോട്ടറി അടിച്ച പണം കയ്യില്‍ കിട്ടിയിട്ടാണെങ്കില്‍ പിന്നെയും നല്‍കാന്‍ സാധിക്കും. ഇത്രയും തുക തരണം, ഞങ്ങള്‍ അത് വാങ്ങിച്ചോണ്ടേ പോവൂ എന്ന രീതിയിലാണ് ആളുകള്‍ വരുന്നത്. ആളുകളെ പേടിച്ച് ചേട്ടന്‍ പുറത്തേക്ക് പോവും. ആ സമയത്ത് ഞാനും രണ്ട് അമ്മമാരും മാത്രമാണ്. വന്നവർ പോവാതിരിക്കുമ്പോള്‍ അത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. പൈസ വന്നപ്പോള്‍ അഹങ്കാരികളായി എന്നൊക്കെ പറയുമായിരിക്കും. പക്ഷെ കയ്യില്‍ ഒരു പൈസയും ഇല്ലാതെ എങ്ങനെയാണ് കൊടുക്കാന്‍ സാധിക്കുക.

കൂടതലും വരുന്നത് പൈസ ഉള്ള ആളുകളാണ്

കൂടുതലും വരുന്നത് പൈസ ഉള്ള ആളുകളാണ്. ഇവരൊക്കെ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് എങ്ങനെ അറിയും. ഒന്നും നോക്കാതെ ഉള്ള പൈസയൊക്കെ എടുത്ത് കൊടുത്ത് കഴിഞ്ഞാല്‍ ഇവർ തന്നെ പറയും ഉള്ള പൈസയൊക്കെ ധൂർത്ത് അടിച്ച് കളഞ്ഞുവെന്ന്. ഇത് അവരുടെ വായില്‍ നിന്ന് തന്നെ കേള്‍ക്കുന്നത് എന്തിനാണ്. ബുദ്ധിമുട്ടുള്ള ആളുകളെ നമ്മള്‍ സഹായിക്കും. പക്ഷെ അതിന് മുമ്പ് അവർ പറയുന്ന കാര്യങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കും.

ചാടിക്കയറി മുപ്പതും അമ്പതുമൊക്കെ വേണമെന്ന്

ചാടിക്കയറി മുപ്പതും അമ്പതുമൊക്കെ വേണമെന്ന് ആവശ്യപ്പെട്ടാല്‍ കൊടുക്കാന്‍ സാധിക്കില്ലെന്ന് തന്നെയാണ്. എല്ലാവരുടേയും വിചാരം ലോട്ടറി ബാങ്കില്‍ കൊടുത്ത ഉടനെ പൈസ കിട്ടിയെന്നാണ്. ചെക്ക് വഴി പൈസ കിട്ടി അത് വാങ്ങാനാണ് വികാസ് ഭവനിലേക്ക് പോയതെന്നാണ് പലരും കരുതും. അറുപത് ദിവസത്തെ കാലാവധിയുണ്ട്. അതിനിടയില്‍ എപ്പം വേണമെങ്കിലും കിട്ടാം. ഇതുവരെ ഏതായാലും ഒരു പൈസയും കിട്ടിയില്ലെന്നും മായ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+