ഓണം ബമ്പർ; ഒന്നാം സമ്മാനം മലപ്പുറത്തെ ടിക്കറ്റിന്! ആരാണാ ഭാഗ്യശാലി? എല്ലാ കണ്ണുകളും മലപ്പുറത്തേക്ക്
Recommended Video

തിരുവനന്തപുരം: ഏവരും കാത്തിരുന്ന ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. AJ442876 എന്ന മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം. 442876 എന്ന നമ്പറിലുള്ള എല്ലാ സീരിസിലുള്ള ടിക്കറ്റുകൾക്കും സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ ലഭിക്കും.
SU579088, VA351753, RN707904, AJ449186, BL421281, TH372690, IR559728, ON669995, AM447777 എന്നിവയാണ് രണ്ടാം സമ്മാനത്തിനർഹമായ ടിക്കറ്റുകൾ. അമ്പത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബമ്പർ ലോട്ടറി വിൽപ്പനയ്ക്കെത്തിയത്. ജൂലായിൽ വിൽപ്പന ആരംഭിച്ചത് മുതൽ ഓണം ബമ്പറിന് വിപണിയിൽ വൻ ഡിമാൻഡായിരുന്നു. ആദ്യം അച്ചടിച്ച നാൽപ്പതു ലക്ഷം ടിക്കറ്റുകൾ ആഴ്ചകൾക്കുള്ളിൽ വിറ്റു തീർന്നതിനെ തുടർന്ന് ലോട്ടറി വകുപ്പ് 20 ലക്ഷം ടിക്കറ്റുകൾ കൂടി വീണ്ടും അച്ചടിച്ചിരുന്നു.
രണ്ടാമത് അച്ചടിച്ച 20 ലക്ഷം ടിക്കറ്റുകൾ സെപ്റ്റംബർ രണ്ടാം വാരത്തോടെ വിറ്റഴിച്ചതിനെ തുടർന്ന് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി ലോട്ടറി വകുപ്പ് പുതുതായി അച്ചടിച്ചു. എന്നാൽ സെപ്റ്റംബർ പകുതിയോടെ ആരംഭിച്ച കനത്ത മഴ ലോട്ടറി വിൽപ്പന മന്ദഗതിയിലാക്കി. പുതുതായി അച്ചടിച്ച ടിക്കറ്റുകൾ കൂടി വിറ്റഴിക്കാനാണ് ഓണം ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 22ലേക്ക് മാറ്റിയത്.












Click it and Unblock the Notifications