ഓണം ബമ്പർ പത്തുകോടി അടിച്ചത് പരപ്പനങ്ങാടിയിൽ! കോടീശ്വരനെ കാണാനില്ല... ആർക്കും ഓർമ്മയുമില്ല...
മലപ്പുറം തിരൂരിലെ കെഎസ് ലോട്ടറി ഏജൻസിയിൽ നിന്നും പരപ്പനങ്ങാടി ഐശ്വര്യ ഏജൻസിയിലേക്കെത്തിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Recommended Video

മലപ്പുറം: ഓണം ബമ്പർ നറുക്കെടുപ്പിൽ പത്തുകോടി ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായില്ല. ഒന്നാം സമ്മാനത്തിനർഹമായ AJ442876 എന്ന ടിക്കറ്റിന്റെ ഉടമസ്ഥൻ ആരാണെന്നറിയാനുള്ള നെട്ടോട്ടത്തിലാണ് ലോട്ടറി ഏജൻസികൾ. ഇതിനിടെ ഭാഗ്യവാനാണെന്ന പേരിൽ പലരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ ഭാഗ്യശാലി പുറത്തെത്തിയിട്ടില്ലെന്നാണ് ഏജൻസിക്കാർ പറയുന്നത്.
മലപ്പുറം തിരൂരിലെ കെഎസ് ലോട്ടറി ഏജൻസിയിൽ നിന്നും പരപ്പനങ്ങാടി ഐശ്വര്യ ഏജൻസിയിലേക്കെത്തിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പക്ഷേ, സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയയാളുടെ മുഖം ആർക്കും ഓർമ്മയില്ല. ഐശ്വര്യ ഏജൻസിയിലെ ഖാലിദ് പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എന്നാൽ ടിക്കറ്റ് വാങ്ങിയ വ്യക്തി ആരാണെന്ന് ഖാലിദിനും ഓർമ്മയില്ല.

സമ്മാനത്തുകയായ പത്തുകോടിയിൽ ഒരു കോടി രൂപ ഏജൻസിക്ക് കമ്മീഷനായി ലഭിക്കും. അതിൽ നിന്ന് നികുതി കിഴിച്ചുള്ള തുകയിൽ ഒരു വിഹിതം വിൽപ്പനക്കാരനുള്ളതാണ്. അതിനാൽ ആ കോടീശ്വരനെ കണ്ടെത്തേണ്ടത് ഇവരുടെയും ആവശ്യമാണ്. എന്നാൽ വിജയിയെ കണ്ടെത്താനായില്ലെങ്കിലും തിരൂർ കെഎസ് ഏജൻസി ഒന്നാം
സമ്മാനം ലഭിച്ചത് ഗംഭീരമായി ആഘോഷിച്ചു. മധുരം വിതരണം ചെയ്തു വാദ്യമേളങ്ങൾ ഒരുക്കിയുമാണ് കെഎസ് ലോട്ടറി ഏജൻസി വിജയം ആഘോഷിച്ചത്.
കഴിഞ്ഞ വർഷവും പരപ്പനങ്ങാടി ഐശ്വര്യ ഏജൻസിയിൽ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് പരപ്പനങ്ങാടിയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചത്. അന്നും ദിവസങ്ങൾക്ക് ശേഷമാണ് ഭാഗ്യവാനെ കണ്ടെത്താനായത്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ കോടീശ്വരൻ പ്രത്യക്ഷപ്പെടുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications