തോമസ് ഐസക്കിന്റെ ഒരു ഭാഗ്യം! ഓണം ബമ്പറിൽ മന്ത്രിക്കും സമ്മാനം! പക്ഷേ, പണം നൽകി വാങ്ങിയ ടിക്കറ്റല്ല..
തൃശൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ എല്ലാ ഓഹരി ഉടമകൾക്കും ഇത്തവണ ഓണക്കിറ്റിനോടൊപ്പം ഒരു തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റും നൽകിയിരുന്നു.
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ധനമന്ത്രി തോമസ് ഐസക്കിനും സമ്മാനം. ഓണം ബമ്പർ നറുക്കെടുപ്പിൽ തനിക്ക് സമ്മാനം ലഭിച്ച വിവരം ശനിയാഴ്ച വൈകീട്ടാണ് മന്ത്രി അറിയുന്നത്. 500 രൂപയാണ് തോമസ് ഐസക്കിന് സമ്മാനം ലഭിച്ചിരിക്കുന്നത്.
എന്നാൽ സമ്മാനർഹമായ ലോട്ടറി ടിക്കറ്റ് മന്ത്രി തോമസ് ഐസക്ക് പണം കൊടുത്ത് വാങ്ങിയതല്ല. തൃശൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ഓണക്കിറ്റിനോടൊപ്പം ലഭിച്ച തിരുവോണം ബമ്പർ ലോട്ടറിക്കാണ് സമ്മാനമടിച്ചിരിക്കുന്നത്. തൃശൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ എല്ലാ ഓഹരി ഉടമകൾക്കും ഇത്തവണ ഓണക്കിറ്റിനോടൊപ്പം ഒരു തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റും നൽകിയിരുന്നു.

ഓണക്കോടിക്കൊപ്പം ബമ്പറും...
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേബർ കോൺട്രാക്ട് സഹകരണ സംഘം ഓണത്തോടനുബന്ധിച്ച് എല്ലാ ഓഹരി ഉടമകൾക്കും ഓണക്കിറ്റും ഓണക്കോടിയും കൂടാതെ ഓണം ബമ്പറും നൽകിയിരുന്നു.

സമ്മാനം..
സഹകരണത്തിൽ നിന്നും ലഭിച്ച ഓണം ബമ്പറിനാണ് 500 രൂപ സമ്മാനമടിച്ചത്. ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് വെള്ളിയാഴ്ചയായിരുന്നെങ്കിലും, ശനിയാഴ്ച വൈകീട്ടാണ് തനിക്ക് സമ്മാനമടിച്ച കാര്യ മന്ത്രിയറിഞ്ഞത്.

500 രൂപ...
കേരള സർക്കാരിന്റെ സുവർണ ജുബിലി ഓണം ബമ്പറിന്റെ അവസാന സമ്മാനമായ 500 രൂപ ലഭിച്ച ഭാഗ്യവാന്മാരിൽ ഒരാളാണ് ധനമന്ത്രി തോമസ് ഐസക്ക്.

ആലോചിച്ച് തീരുമാനിക്കും...
ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ച എന്ത് ചെയ്യുമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

പത്തുകോടി...
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബമ്പർ ലോട്ടറി വിൽപ്പനക്കെത്തിയത്. പത്തുകോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

പരപ്പനങ്ങാടിയിൽ...
സെപ്റ്റംബർ 22 വെള്ളിയാഴ്ച നടന്ന ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ പരപ്പനങ്ങാടി സ്വദേശി മുസ്തഫ വാങ്ങിയ AJ 442876 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.

കണ്ടെത്തി...
വെള്ളിയാഴ്ച വൈകീട്ട് മുതൽ ഏവരും അന്വേഷിച്ച് നടന്നിരുന്ന ആ ഭാഗ്യവാൻ ശനിയാഴ്ച വൈകീട്ടാണ് പ്രത്യക്ഷപ്പെട്ടത്. മുസ്തഫയുടെ സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications